സൃഷ്ടാവ് [iraH]

Posted by

സൃഷ്ടാവ്

Srishttavu | Author : iraH

ഏതോ ശബ്ദം കേട്ടാണെന്നു തോന്നുന്നു ത്തെട്ടി ഉണർന്നത്.
കയ്യിലെ വാച്ചിൽ വിരലമർത്തി നോക്കി.
സമയം 5.45
ഇന്ന് ഏപ്രിൽ 14 എന്റെ ജന്മദിനം.അരികിൽ അവളില്ല. തൊട്ടിലിൽ കിടന്ന മോനെ അടുത്തു കിടത്തിയിട്ടുണ്ട്. മൂന്നു നാലു കൊല്ലമായിട്ടെ ഉള്ളു ഞാനീ ദിവസം ഓർക്കാൻ തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാൽ ശാലു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം. ………………….

വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും ലോക്കൽ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.
രാധാ സാർ വിളിച്ചതാണ് ബൈക്കിൽ കൂടെ വരാൻ…
ആദ്യ ദിവസം തന്നെ പണിയാവോ.. ഓടി കയറാം. ട്രെയിൻ പതുക്കെയാണ് പോകൂന്നത്. ഒരു വിധേനെ കയറിപ്പറ്റി നോക്കുമ്പോൾ ചുറ്റും പെൺകുട്ടികൾ മാത്രം. അതു ഗൗനിക്കാതെ വാതിലിനടുത്തേക്ക് നീങ്ങി നിന്നു .
അതാ ഒരു കൈ നീണ്ടു വരുന്നു കൂടെ ഒരു ശബ്ദവും.
“കൊഞ്ജം കൈ കൊടുങ്കെ.”
ഞാൻ ഒന്നാലോചിച്ചു കൈ നീട്ടി. പെട്ടന്നു തന്നെ അവൾ കൈ പിടിച്ചു ചാടി അകത്തു കയറി . ഞാൻ ശരിക്കും ഞെട്ടിപ്പോയി. അവൾ കയറിയതും പ്ലാറ്റ്ഫോം അവസാനിച്ചിരുന്നു. തെല്ലൊരു അമ്പരപ്പോടെ ഞാൻ നോക്കിയപ്പോൾ മുട്ടിൽ കൈ കൊടുത്തു കിതച്ചു കൊണ്ടവൾ എന്നോടു പരിഭവം പറഞ്ഞു.
“കൊഞ്ജം മൂന്നാടി കൈ നീട്ട മുടിയാതാ. കൊഞ്ജം മിസ്സായിരുന്നാച്ച …”
നല്ല വെളുത്തു മെലിഞ്ഞ ഓമനത്തമുള്ള മുഖം. നിന്ന നിൽപിൽ തന്നെ അവളെന്നോട് ചോദിച്ചു. “എങ്കെ ” ?
” ആവടി ”
” ഹൂം ഹൂം, ഊരെങ്കെ ” ?
“കേരളാ ”
“ചുമ്മാമാതല്ല ലേഡീസിൽ ചാടിക്കയറിയത് ” നിവർന്ന് പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. “അയ്യോ ഇത് ലേഡീസായിരുന്നോ, Sorry” ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടു ആരോടെന്നില്ലാതെ പറഞ്ഞു..
“സാരല്ല്യ അടുത്തത് ആവടി അല്ലെ”
ഞാൻ അതു ശ്രദ്ധി്ക്കാതെ കുറച്ചു കൂടി വാതിലിനടുത്തേക്ക് നീങ്ങി നിന്നു.
“ആവടിയിൽ എവിടെ”
“Govt. എൻജിനീയറിംഗ് കോളേജ്”
“പുതിയ അഡ്മിഷനാണോ”
“ഹും” ഞാൻ മുഖത്തു നോക്കാതെ ഒന്നു മൂളി. എന്തോ അപ്പോ അങ്ങനെ പറയാനാണു തോന്നിയത്.
അവളും അവളുടെ കൂട്ടുകാരി കളുമാണെന്നു തോന്നുന്നു എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് . പിന്നെ പൊത്തി പിടിച്ചു ചിരിക്കുന്നു എനിക്കെന്തൊ വല്ലായ്ക തോന്നി. എന്നെ രക്ഷെ പെടുത്താനെന്നോണം വണ്ടി ആവടി സ്റ്റേഷനിൽ നിരങ്ങി നിന്നു. പെട്ടന്ന് ഇറങ്ങാൻ നോക്കിയ എന്നോട് പിന്നിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു
“അല്ല മാഷെ ഇതെങ്ങോട്ടാ, കോളേജിപ്പുറത്താ ഈ വണ്ടി ഇപ്പൊഴൊന്നും പോവൂല. പിന്നെ ചുറ്റി വളഞ്ഞു വരേണ്ടി വരും. ഇപ്പുറത്തോട്ടിറങ്ങിക്കോ”

ഞാൻ ഒന്നും പറയാതെ വാതിലൊഴിയാൻ കാത്തു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *