സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

റോക്കി കുനിഞ്ഞ് ആദിത്യന്റെ അടുത്തുള്ള ബാർ കസേരയിലേക്ക് ഇരുന്നു. “അപ്പോൾ എന്താണ് സ്കോർ? പ്രൊഫൈലുകൾ എവിടെ?”

“ഓ അതോ ദാ ഇവിടെ.” ആദിത്യൻ ഫയൽ തുറന്ന് മേശപ്പുറത്ത് വച്ചു.

റോക്കി ആദ്യത്തേ പ്രൊഫൈലിലേക്ക് നോക്കി എന്നിട്ട് ഫയലിൽ നിന്ന് ആ പേജ് കീറി പുറത്തെടുത്ത് ബാറിലുള്ള മേശയുടെ ഒരു വശത്ത് പുറം തിരിച്ച് വച്ച് കൊണ്ട് പറഞ്ഞു. “തെണ്ടി.”

“നല്ലതല്ലേ?”

“ഏയ് അല്ല. ഇവൻ ഒരു തെണ്ടി ആണ്.” പുറം തിരിച്ച് വച്ചിരുന്ന പേജ് ചൂണ്ടി കൊണ്ട് റോക്കി പറഞ്ഞു.

ആദിത്യൻ റോക്കിയെ ഒരു അമ്പരപ്പോടെ നോക്കി. ഇയാൾ ഒരു ഭ്രാന്തനാണോ അതോ കഴിവുള്ളവനാണോ എന്ന് അവന് മനസിലാക്കാൻ കഴിഞ്ഞില്ല.

“തെണ്ടി,” റോക്കി ആവർത്തിച്ചു, മറ്റൊരു പേജ് വലിച്ച് കീറി പുറം തിരിച്ച് വച്ചു. “തെണ്ടി. തെണ്ടി. ഇയാൾ നല്ല ആളാണ്,” അയാൾ പെട്ടെന്ന് ആ പ്രൊഫൈൽ എടുത്ത് കാണിച്ച് അത് കീറാതെ അടുത്ത പേജിലേക്ക് പോയി.

“തെണ്ടി. തെണ്ടി. തെണ്ടി. നല്ല വ്യക്തി. തെണ്ടി. തെണ്ടി.”

“എന്ത് കൊണ്ടാണ് നിങ്ങൾ അവരെ അങ്ങനെ പറയുന്നത്?” ആദിത്യൻ ചോദിച്ചു.

“വായിൽ വന്നത് കടിച്ച് പിടിച്ചതാണ്” റോക്കി മറുപടി പറഞ്ഞു, ആദിത്യന് കാര്യം ഒന്നും മനസ്സിലായില്ല. “താങ്കൾക്ക് രണ്ട് സഹോദരിമാരെ ലഭിച്ചുവെന്ന് ഞാൻ കേട്ടു. അത് ഒരു വലിയ സംഭവം ആണ്, അല്ലേ?”

“അതെ, എനിക്ക് അത് ഒരു വലിയ ആശ്ചര്യം ആണ്.” ആദിത്യൻ സമ്മതിച്ചു, റോക്കി കൂടുതൽ പേജുകൾ വലിച്ച് കീറുന്നതിന് ഇടയിൽ പിറുപിറുത്ത് കൊണ്ട് ഇരുന്നു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ പെങ്ങമ്മാരെ കുറിച്ച് അറിഞ്ഞത്. എന്നെ ദത്തെടുത്തതാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.”

“അത് ഒരു പ്രശ്നമാണോ?”, റോക്കി ചോദിച്ചു.

“എന്ത് ദത്തെടുത്തോ?” ഈ സ്കോട്ട്‌സ്മാൻ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വേഗത്തോട് പൊരുത്തപ്പെടാൻ ആദിത്യന് ബുദ്ധിമുട്ട് തോന്നി. “ഇല്ല, ശരിക്കും അല്ല. എന്റെ മാതാപിതാക്കൾ എന്നെ നല്ല പോലെ ആണ് വളർത്തിയത്.”

“അയ്യോ ഇതിൽ ഫീലാവേണ്ട ഒരു കാര്യവും ഇല്ല, ഉണ്ടോ?”

“ആർക്കാണ് ഫീലായത്?” തന്നെ ഇയാൾ അപമാനിക്കുക ആണോ എന്ന് ആശ്ചര്യപ്പെട്ട് കൊണ്ട് ആദിത്യൻ ചോദിച്ചു.

“എനിക്കറിയില്ല,” റോക്കി തുറന്ന് പറഞ്ഞു. “താങ്കൾക്ക് ഫീൽ ആയിരിക്കാം എനിക്കറിയില്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു.”

“ഓഹ് ക്ഷമിക്കണം.” ആദിത്യൻ പെട്ടെന്ന് പറഞ്ഞു.

“ഹേയ് കുഴപ്പമില്ല.” ഏകദേശം ശൂന്യമായ ഫയൽ ആദിത്യന്റെ അടുത്തേക്ക് നീക്കി വച്ച് റോക്കി മറുപടി നൽകി. “നിങ്ങളുടെ ഷോർട്ട്‌ ലിസ്റ്റ് റെഡിയായി.”

ആദിത്യൻ അതിലുള്ള പ്രൊഫൈലുകൾ നോക്കി കൊണ്ട് പറഞ്ഞു. “ഇവിടെ അഞ്ച് പേരുകൾ മാത്രമേ ഉള്ളു.”

“അതെ, ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, എന്റെ അമ്മയുടെ കമ്പോസ്റ്റ് ബിൻ പരിപാലിക്കാൻ ഞാൻ അവരെ അനുവദിക്കില്ല.”

ആദിത്യൻ കണ്ണുകൾ ഒന്ന് ചിമ്മി കൊണ്ട് ചോദിച്ചു. “നിങ്ങൾ തുറന്ന് സംസാരിക്കുന്ന ഒരാൾ ആണ്, റോക്കി.”

“അതല്ലേ ഏറ്റവും നല്ല രീതി, ആദിത്യ,” റോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. “ഒരു ബിയർ കുടിക്കുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *