“ഇപ്പോൾ എന്തായാലും വേണ്ട.”
“ശെരി, എന്നാൽ,” റോക്കി ചിരിച്ചു. “കുടിക്കുക എന്ന് പറഞ്ഞാൽ, കുടിച്ച് ലക്ക് കെടണം.”
“പിന്നീട് ഒരിക്കൽ കൂടാം, റോക്കി,” ആദിത്യൻ എഴുന്നേറ്റ് റോക്കിയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു. “നിങ്ങളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം.”
“സന്തോഷം എനിക്കാണ്, ആദിത്യ,” റോക്കി തലയാട്ടി കൊണ്ട് പറഞ്ഞു.
റോക്കി അങ്ങനെ ചോദിച്ചത് എന്ത് കൊണ്ടാണ് എന്ന് ആശ്ചര്യപ്പെട്ട് കൊണ്ട് ആദിത്യൻ പുറത്തേക്ക് നടന്നു. അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ മനു വർമ്മ ഇവിടെ ഒരു സുരക്ഷിത മുറി നിർമ്മിക്കുമായിരുന്നു വെന്നോ അല്ലെങ്കിൽ ദ്വീപിൽ എവിടെയെങ്കിലും സുരക്ഷിത മുറിയുടെ മുഴുവൻ ശ്രേണികൾ നിർമ്മിക്കുമായിരുന്നു വെന്ന കാര്യം പൂർണ്ണമായും ശരിയാണെന്ന് അവന് തോന്നി. സുരക്ഷിത മുറി ഉണ്ടെങ്കിൽ, തീർച്ചയായും എൽദോ തങ്ങളെ മാറ്റി നിർത്തി അത് എവിടെയാണ് എന്നും അതിൽ എങ്ങനെ കയറാം എന്നും കാണിച്ച് തരേണ്ടത് ആണ് എന്ന് അവൻ ആലോചിച്ചു.
ഫോണിൽ പ്രിയ സംസാരിക്കുന്നത് കണ്ട് കൊണ്ട് ആദിത്യൻ ആ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കടന്നു. അവൻ അപ്പോഴും അസ്വസ്ഥൻ ആയിരുന്നു. അവനെ കണ്ടതോടെ പ്രിയ ഫോൺ കട്ട് ചെയ്ത് അവന്റെ അടുത്തേക്ക് പോയി.
“ഇത്ര പെട്ടെന്ന് കഴിഞ്ഞോ.” പ്രിയ ചോദിച്ചു.
“കഴിഞ്ഞു, റോക്കി ഫയലിലെ പേജുകൾ വലിച്ച് കീറി അവയെ രണ്ടായി വേർതിരിച്ചു,” ആദിത്യൻ വിശദീകരിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി. “നല്ല ആളുകളും തെണ്ടികളും.”
“ദൈവമേ എന്നിട്ട്,” പ്രിയ ചോദിച്ചു.
“ഞങ്ങൾ എന്താണ് ചെയ്യുന്നത് എന്നും ഞങ്ങൾ എവിടേക്കാണ് പോകുന്നത് എന്നും ഞങ്ങൾക്ക് ഏത് തരത്തിലുള്ള സംരക്ഷണം ആണ് ആവശ്യം എന്നും അറിയുമ്പോൾ തിരിച്ചുവരാൻ എന്നോട് പറഞ്ഞു.” ആദിത്യൻ കൂട്ടിച്ചേർത്തു.
“ശരി, അത് കുഴപ്പമില്ല എന്ന് ഞാൻ വിജാരിക്കുന്നു,” അവൾ ഫയലിലെ പേജുകൾ ഒന്ന് മറിച്ച് നോക്കി. “അഞ്ച്? ഇതിൽ ഇരുപത്തിരണ്ട് പ്രൊഫൈലുകൾ ഉണ്ടായിരുന്നു.”
ആദിത്യൻ തോൾ കൂച്ചികൊണ്ട് പറഞ്ഞു. “റോക്കി വളരെ വേഗത്തിൽ ആണ് ജോലി ചെയുന്നത്.”
“താങ്കൾ അയാളോടൊപ്പം കുടിച്ചില്ലേ?”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ അങ്ങനെ ചെയ്താൽ, കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ഛർദ്ദിയുടെ ഒരു കുളത്തിൽ മുഖം പൂഴ്ത്തി കിടക്കുന്നുണ്ടാവും എന്ന് എനിക്ക് ഒരു തോന്നൽ ഉണ്ടായി.”
“ഓ, അതിന് മണിക്കൂറുകൾ ഒന്നും വേണ്ടി വരില്ല,” പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇങ്ങനെ കുടിച്ചിട്ടും അയാൾക്ക് എങ്ങനെയാണ് ഇത്രയും കട്ട ശരീരം ഉണ്ടാവുന്നത്?” ആദിത്യൻ ചോദിച്ചു. സ്ത്രീകൾക്ക് റോക്കിയോടുള്ള ആകർഷണം എന്ത് കൊണ്ട് ആണെന്ന് ആദിത്യന് മനസ്സിലായി. റോക്കി കിടക്കയിൽ നിന്ന് എഴുന്നേറ്റ അതെ പടി ഇരിക്കുമ്പോളും അവന്റെ മുഖത്തിന്റെ സവിശേഷതകൾ ഒരു മാസ്റ്റർ ശില്പി പ്രത്യേകം രൂപകൽപ്പന ചെയ്തത് പോലെ ആയിരുന്നു, അവന്റെ ശരീരത്തിലെ മസിലുകൾ എല്ലാം വണ്ണമുള്ളതും ഉരുണ്ടതും സുന്ദരവും ആയിരുന്നു.