“ധാരാളം സിദ്ധാന്തങ്ങളുണ്ട്,” പ്രിയ തല കുലുക്കി കൊണ്ട് പറഞ്ഞു. “അവയിൽ ഭൂരിഭാഗവും അവൻ പ്രകൃതിയുടെ ഒരു വൈകൃതി ആണെന്നാണ്.”
“ഭാഗ്യവാൻ. അത് ഞാനായിരുന്നുവെങ്കിൽ, കുറഞ്ഞ പക്ഷം ഇപ്പോൾ ഞാൻ ജിമ്മിൽ പോകേണ്ടതില്ല”, ആദിത്യൻ പറഞ്ഞു. അത് കേട്ട് പ്രിയ പൊട്ടി ചിരിച്ചു.
ആദിത്യന് ഇത്തവണ ഉച്ചഭക്ഷണത്തിന് മീനും സാലഡും ആയിരുന്നു. ജിമ്മിൽ നിന്ന് തിരിച്ച് വന്നപ്പോൾ അന്നേരം ചൂട് വെള്ളത്തിൽ ഷവർ ചെയ്തപ്പോൾ ശരീര വേദനക്ക് കിട്ടിയ ആശ്വാസം ഇപ്പോൾ ഇല്ല. അവന്റെ ശരീരം മുഴുവൻ നല്ലപോലെ വേദനിച്ചു. ഒരു ഘട്ടത്തിൽ പ്രിയയോട് ഷൂസ് അഴിക്കാൻ സഹായിക്കണമെന്ന് അവന് കുനിയാൻ പറ്റാത്തത് കൊണ്ട് ആവശ്യപ്പെടേണ്ടി വന്നു.
കഴിഞ്ഞ രണ്ട് മണിക്കൂറോളം ആയി സലൂണിൽ നിന്ന് ആദിയയും ആദിരയും മടങ്ങിവരുന്നതിനായി ആദിത്യൻ കാത്തിരിക്കുക ആയിരുന്നു. സമയം കളയാൻ ആദിത്യൻ റോക്കി തിരഞ്ഞെടുത്ത അഞ്ച് പ്രൊഫൈലുകളിലൂടെ ഓടിച്ച് നോക്കി കൊണ്ട് ഇരുന്നു.
അവൻ പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “പ്രിയ, ആ മസാജ് ചെയ്യുന്ന പെൺകുട്ടി.”
“സ്വപ്ന?”
“അതെ, നോക്കൂ, ഒരു മസാജിന്റെ ആശയം ശരിക്കും ആകർഷകമാണ്, അതിനാൽ നിങ്ങൾക്ക് ഒരെണ്ണം സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ അത് വളരെ നന്നായിരിക്കും. ഒരു നേരം പോക്കിന് വേണ്ടി എന്ന ആശയത്തിൽ ഞാൻ അൽപ്പം അസ്വസ്ഥനാണ്. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായോ! പ്രത്യേകിച്ചും അവൾ എനിക്കും വേണ്ടി ജോലി ചെയ്യുന്ന ഒരാൾ ആയത് കൊണ്ട്.”
പ്രിയ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു. “അത് വളരെ നല്ല ആശയം ആണ്,” അവൾ കളിയാക്കി. “താങ്കൾ അവളുമായി ഒത്ത്ചേർന്നാൽ മറ്റുള്ളവർ താങ്കളെ കുറിച്ച് എന്ത് വിചാരിക്കുമെന്ന് താങ്കൾക്ക് ആശങ്കയുണ്ട്, അല്ലേ?”
ആദിത്യൻ അല്പം നാണിച്ചുവെങ്കിലും തല കുലുക്കി, അവളുടെ പ്രതികരണത്തിൽ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “അത് അങ്ങനെയല്ല. എനിക്കറിയാത്തതും എനിക്ക് ഇഷ്ടമാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം ലഭിക്കാത്ത ഒരു പെൺകുട്ടിയുമായി ഞാൻ ഒത്ത്ചേരേണ്ടതില്ല. പിന്നെ അവൾ എനിക്കായി ജോലി ചെയ്യുന്നു, അത് കാര്യങ്ങൾ അൽപ്പം കൂടി കുഴപ്പത്തിൽ ആകും.”
പ്രിയ അവനെ നോക്കി. “ശരി, ഞാൻ ഇത് വെറും മസാജിനായി സംഘടിപ്പിക്കാം, മറ്റൊന്നുമില്ല. താങ്കൾക്ക് ഒരു കൂട്ട് വേണമെങ്കിൽ ഞാൻ ആ മുറിയിൽ തന്നെ നിൽക്കുകയും സമയ ക്രമം എന്തെങ്കിലും താങ്കളെ വായിച്ച് കേൾപ്പിക്കുകയും ചെയ്യാം.”
പ്രിയ തനിക്ക് കൂട്ട് നിൽക്കാം എന്ന് പറഞ്ഞത് കേട്ട് ആദിത്യൻ ഒന്ന് ഞെട്ടി. “എനിക്ക് അഞ്ച് വയസ്സ് അല്ല.”
“ഒരു വികാരം കൂടുതൽ ഉള്ള പെൺകുട്ടി താങ്കളുടെ ശരീരത്തിൽ സ്പർശിക്കുന്നത് ഓർത്ത് താങ്കൾ വളരെ ആശങ്കാകുലനാണ്, ഓർക്കുക.”
“എനിക്ക് കൊഴപ്പമില്ല,” ആദിത്യൻ പ്രതിഷേധിച്ചു. “വെറുതെ ….”
“ആശങ്കപ്പെടുന്നു.” പ്രിയ കൂട്ടി ചേർത്ത് കൊണ്ട് പറഞ്ഞു. “ഞാൻ ഇത് ശെരിയാക്കിക്കോളാം, വിഷമിക്കേണ്ട. പിന്നെ താങ്കൾ എങ്ങനെ ഉണ്ടെന്ന് അറിയാൻ താങ്കളുടെ അമ്മ വിളിച്ചിരുന്നു.”
“എന്റെ അമ്മ? നിങ്ങൾ എങ്ങനെ …”
“എന്റെ കൈയ്യിലാണ് താങ്കളുടെ മൊബൈൽ ഉള്ളത്.” പ്രിയ വിശദീകരിച്ചു. “എന്തായാലും, ഞങ്ങൾ കുറച്ച് സമയം സംസാരിച്ചു. താങ്കൾക്ക് സംസാരിക്കണമെങ്കിൽ ഇന്ന് രാത്രി അമ്മയെ തിരികെ വിളിക്കാമെന്ന് അവർ പറഞ്ഞിട്ട് ഉണ്ട്.”
“അമ്മക്ക് എങ്ങനെയുണ്ട്?” ആദിത്യൻ വേഗം ചോദിച്ചു. പ്രിയ തന്റെ സ്വകാര്യ കോളുകൾക്ക് മറുപടി നൽകുന്നതിൽ അവന് അല്പം അസ്വസ്ഥത തോന്നി. തനിക്ക് അമ്മയോട് സംസാരിക്കാൻ പറ്റാത്തതിൽ ഒരു ചെറിയ കുറ്റബോധവും തോന്നി.
“അവർക്ക് സുഖമാണ്. കാട്ടിലൂടെ ഉള്ള യാത്രക്ക് പോകുന്നു, കാലാവസ്ഥ വളരെ നല്ലതാണ്. അവർ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ഛനെയും മകളെയും കണ്ടുമുട്ടി, അതിനാൽ അവർ ഇപ്പോൾ ഒരുമിച്ച് ആണ് യാത്ര ചെയ്യുന്നത്.”