“ഹേയ്! . . .”, അവൾ കപട ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് അവന്റെ തോളിൽ അടിച്ചു. മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു. “താങ്കൾ എന്നെ അങ്ങനെ ഒന്നും നോക്കാൻ പാടില്ല”.
ആദിത്യൻ ഒന്ന് ചമ്മി കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോൾ ഉറക്കം എഴുനേറ്റതേ ഉള്ളു. ഉറക്കപ്പിച്ചിൽ നോക്കി പോയത് ആണ്”.
പ്രിയ ഒന്ന് ചിരിച്ചതിന് ശേഷം എഴുനേറ്റ് അവളുടെ മുറിയിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു. “വേഗം ഒരുങ്ങാൻ നോക്ക്, ആദിത്യ. പിന്നെ എന്റെ മുറിയിലെ ഷവറിന് എന്തോ കുഴപ്പം ഉണ്ട്. താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ താങ്കളുടെ ഷവർ ഉപയോഗിച്ചോട്ടെ”.
“അതിനെന്താ എനിക്ക് ഒരു കുഴപ്പവും ഇല്ല”, ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു.
“നന്ദി ആദിത്യ”, ഇത് പറഞ്ഞ് കൊണ്ട് പ്രിയ അവളുടെ മുറിയിലേക്ക് കയറിപ്പോയി.
ആദിത്യൻ ആലോചിച്ചു, ഒരാളെ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിക്കാൻ പല വഴികളും ഉണ്ട്. ഒരു സുന്ദരിയായ പെണ്ണ് വന്ന് മുത്രകംബിയെ കളിയാക്കി എഴുനേൽപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും.
അവൻ പുതപ്പ് വലിച്ച് എറിഞ്ഞ് കൊണ്ട് ബാത്റൂമിലേക്ക് പോയി. മൂത്രം ഒഴിച്ചതിന് ശേഷം മേലൊന്ന് കഴുകി ടവൽ കൊണ്ട് തുടച്ച് അതും അരയിൽ ഉടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി. അവിടെ നിന്ന് കിട്ടിയ ഒരു നിക്കറും ടീഷർട്ടും ഇട്ട് ഒരു ഷൂസും വലിച്ച് കയറ്റി അവൻ പ്രിയയുടെ മുറിയിലേക്ക് പോയി.
“പ്രിയ”, അവളുടെ മുറിയുടെ വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ വിളിച്ചു. വാതിലുകൾ ഇല്ലാത്തത് കാരണം ആണ് അവൻ ഉറക്കെ പേര് വിളിച്ച് കൊണ്ട് അവളുടെ മുറിയിലേക്ക് പോയത്.
“പറയൂ”.
“ഞാൻ ജൂഡിനെ ജിമ്മിലാണോ പോയി കാണുന്നത്”, ആദിത്യൻ ചോദിച്ചു.
“അല്ല, അയാൾ താഴെ ഉണ്ടാവും”, അവൾ മറുപടി പറഞ്ഞു. “പോയി നല്ലോണം വ്യായാമം ചെയ്യ്, തിരിച്ച് വരുമ്പോൾ നമുക്ക് കാണാം”.
“ശെരി”, എന്ന് പറഞ്ഞ് ആദിത്യൻ നെഞ്ച് വിരിച്ച് കൊണ്ട് താഴേക്ക് പോയി.
ജൂഡ് അവനെ ക്കൊണ്ട് കഠിനമായി തന്നെ വ്യായാമം ചെയ്യിപ്പിച്ചു. ജിമ്മിലേക്ക് പോകുന്ന വഴിക്ക് അവനെ കൊണ്ട് സ്ട്രെച്ചിങ്ങ് വ്യായാമവും ചെയ്യിപ്പിച്ചു. ജിമ്മിൽ എത്തിയതും അവനെ കൊണ്ട് വെയിറ്റ് മെഷീനിൽ കഠിനമായ വ്യായാമം ചെയ്യിപ്പിച്ചു. അവന്റെ കൈയും, തോളും, നെഞ്ചും, വയറിനുമാണ് അവനെ കൊണ്ട് അപ്പോൾ വ്യായാമം ചെയ്യിപ്പിച്ചത്.
ഭാരം കൂട്ടിയിട്ട് വ്യായാമം ചെയ്ത ആദിത്യന് അവന്റെ പേശികളിൽ നല്ല വേദനയും പൊള്ളലും അനുഭവപ്പെട്ടു. ജൂഡിന്റെ നിരന്തരമായ പ്രോത്സാഹനം തളർന്ന് ഇരിക്കുന്ന അവസ്ഥയിലും അവനെ കൊണ്ട് പിന്നെയും പിന്നെയും വ്യായാമം ചെയ്യാനുള്ള ഊർജ്ജം നൽകി. അവസാനം കഠിന വ്യായാമം കാരണം അവൻ വളരെ ക്ഷീണിതനായി അവന്റെ കൈകൾ വിറക്കാൻ തുടങ്ങി.
അവന് ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് വിജാരിച്ച് ഇരിക്കുമ്പോൾ ജൂഡ് അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ച് കൊണ്ട് ഒരു പ്രാവശ്യം കൂടെ അതെ വ്യായാമം ചെയ്യിക്കും. പിന്നെ ഒന്ന് കൂടെ. വെയിറ്റ് മെഷീനിലെ വ്യായാമം കഴിഞ്ഞപ്പോൾ ജൂഡ് അവനെ കൊണ്ട് ക്രേഞ്ചസ് ചെയ്യിപ്പിച്ചു. ക്രേഞ്ചസ് എന്ന് പറഞ്ഞാൽ നിലത്ത് മലന്ന് കിടന്ന് കൊണ്ട് വയറിന് ചെയ്യുന്ന ഒരു വ്യായാമ മുറ ആണ്.
ജൂഡ് ഒരു കുപ്പി വെള്ളം കൊണ്ട് വന്ന് ഇനി അടുത്ത വ്യായാമം ഉച്ചക്ക് എന്ന് പറയുമ്പോൾ ആദിത്യന് ഒരു റോളർ തന്റെ ശരീരത്തിൽ കയറ്റിയിറക്കിയ പ്രതീതിയാണ് ഉണ്ടായിരുന്നത്. കാലിനുള്ള വ്യായാമം ചെയ്തില്ലെങ്കിലും തിരിച്ച് മുറിയിലേക്ക് നടന്ന് പോകാൻ അവൻ വളരെ കഷ്ട്ടപ്പെട്ടു. പെട്ടെന്ന്