പേശികൾ അനങ്ങുബോൾ ആദിത്യൻ ഒന്ന് ഞരങ്ങി. “പരസ്യമായി സംസാരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല. ഇത് ടീവിയിലോ മറ്റോ വരില്ലല്ലോ, അല്ലെ പ്രിയ?”
“ഇല്ല, ഇത് ക്ഷണിക്കപ്പെട്ടവർ മാത്രമുള്ള ഒരു പരിപാടിയാണ്. എന്തായാലും സമയം വളരെ നല്ലതാണ്. നമുക്ക് പ്രസ് ഹെലികോപ്റ്ററുകളിൽ നിന്ന് ചിലപ്പോൾ പ്രശ്നമുണ്ടാകാം, പക്ഷേ നമുക്ക് മേലാപ്പുള്ള പന്തല്‍ സ്ഥാപിക്കാം, അല്ലെങ്കിൽ സേനയോട് ഒരു സഹായം ആവശ്യപ്പെടാം. വ്യോമാതിർത്തി പ്രസ് ഹെലികോപ്റ്ററുകൾ ഒഴിവാക്കാൻ ഈ പ്രദേശത്ത് ഒരു സൈനികാഭ്യാസം നടത്താൻ കഴിയുമോ എന്ന് ചോദിക്കാം.”
“നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ?” ആദിത്യൻ ചോദിച്ചു. “അത് കൊള്ളാമല്ലോ.”
“മിസ്റ്റർ മനു വർമ്മക്ക് പല മേഖലകളിലും നിരവധി സുഹൃത്തുക്കൾ ഉണ്ട്, മാത്രമല്ല അദ്ദേഹത്തിന് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും.”
“ഞാൻ അവരെ വിളിച്ച് നോക്കാം,” സോഫിയ പറഞ്ഞു. “ഫ്ലോറിഡയിലെ എഗ്ലിൻ എയർഫോഴ്സ് ബേസിലെ സ്പെഷ്യൽ ഫോഴ്‌സ് പയ്യന്മാർക്ക് ഈ സ്ഥലം ഒരു വ്യായാമത്തിനായി ഉപയോഗിക്കാൻ അനുവദിച്ചത് കൊണ്ട് അവർ ഞങ്ങൾക്ക് കടപ്പെട്ടിരിക്കുന്നു.”
“പരിശീലനത്തിനായി യുഎസ് പ്രത്യേക സേനയെ ഈ സ്ഥലം ഉപയോഗിക്കാൻ നിങ്ങൾ അനുവദിച്ചോ?” ആദിയ ചോദിച്ചു. “അത് കൊള്ളാലോ.”
“ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് മുമ്പ് ആണ്. ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടത് ഉള്ളത് ആയിരുന്നു, അവർ അത് വിജയകരമാണെന്ന് അവകാശപ്പെട്ടു,” പ്രിയ വിശദീകരിച്ചു. “അവർ നാലുലക്ഷം ഡോളർ വിലമതിക്കുന്ന നാശനഷ്ടങ്ങൾ ഉണ്ടാക്കി, അതിനാൽ അവരെ വീണ്ടും ഈ സ്ഥലം ഉപയോഗിക്കാൻ അനുവദിച്ചില്ല. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവർ വളരെ അധികം സഹായകമാണ്, കാരണം ഞങ്ങൾ ഇപ്പോഴും മാധ്യമങ്ങളോട് അവരുടെ ഈ കാര്യങ്ങൾ പറഞ്ഞിട്ടില്ല.”
“അവർ എങ്ങനെയാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്?” ആദിത്യൻ ചോദിച്ചു.
“ദ്വീപിലുടനീളം അവർ ജാലകങ്ങളിലൂടെയും വാതിലുകളിലൂടെയും സ്ഫോടകവസ്തുക്കൾ എറിഞ്ഞ് സ്ഫോടനം നടത്തി. രണ്ട് ബോട്ടുകൾ മുക്കി, ബോട്ട്ജെട്ടി തകർത്തു, കുറച്ച് സാധനങ്ങൾ കാണാതായി, അതിൽ ഭൂരിഭാഗവും മദ്യവും മാംസവും ആണ്,” സോഫിയ കൂട്ടിച്ചേർത്തു. മിസ്റ്റർ മനു വർമ്മ ഇത് അറിഞ്ഞപ്പോൾ അദ്ദേഹം വളരെ അധികം ചിരിച്ചു.”
“ക്ഷമിക്കണം, നമുക്ക് തിരിച്ച് വിഷയത്തിലേക്ക് കടക്കാമോ?”, ആദിയ ചോദിച്ചു. പരസ്യമായി സംസാരിക്കണം എന്ന ചിന്ത അവളെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട് എന്ന് ആദിത്യന് മനസ്സിലായി.
“ഞാൻ സംസാരിച്ചോളാം, ആദിയ,” ആദിത്യൻ അവളോട് പറഞ്ഞു.
“ഹേയ്, നിങ്ങൾ എവിടെ ആണ്?” ആദിത്യൻ ആദിരയുടെ ശബ്ദം കേട്ടു. അവൻ കണ്ണുകൾ മിഴിച്ചു, അവന്റെ അടുത്ത സഹോദരി ഇപ്പോൾ കുളിമുറിയിലേക്ക് കയറി വരുന്നത് അവൻ കണ്ടു.
“നീ അവനോട് സംസാരിച്ചോ?” ആദിര ആദിയയോട് ചോദിച്ചു.
“അവൻ അത് ചെയ്യാമെന്ന് പറയുന്നു.”
ആദിര ഒന്ന് നെടുവീർപ്പിട്ടു. “നന്ദി ആദിത്യ ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു.”
“അപ്പോൾ പരസ്യമായി സംസാരിക്കാൻ നിനക്കും പേടിയാണ് അല്ലെ?”, ആദിത്യ ആദിരയോട് ചോദിച്ചു.
“എനിക്ക് അറിയില്ല ഇത് വരെ ഒരിക്കലും പരസ്യമായി സംസാരിക്കേണ്ടി വന്നിട്ടില്ല.” ആദിര പറഞ്ഞു.
“എത്ര പേർ അവിടെ ഉണ്ടാകും?” ആദിത്യൻ കൗതുകത്തോടെ ചോദിച്ചു. കാരണം ശവസംസ്കാര ക്രമീകരണങ്ങളെക്കുറിച്ച് കൂടുതൽ ഒന്നും അവന് അറിയില്ല.