മാനേജുമെന്റ് രീതിയെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നതിൽ അവർ ഒട്ടും സമയം പാഴാക്കിയില്ല. ആദിത്യൻ ഇതെല്ലാം നല്ല രീതിയിൽ സ്വീകരിച്ചു. തന്റെ അടുത്ത കൂടിക്കാഴ്ച്ച പൂളിൽ നടത്താമെന്ന് വാഗ്ദാനം ചെയ്ത്, എല്ലാവർക്കും അപ്പോൾ അവനോടൊപ്പം ചേരാം എന്നും പറഞ്ഞു.
സംഭാഷണം താമസിയാതെ അടുത്ത ദിവസത്തെ കാര്യങ്ങളിലേക്ക് തിരിഞ്ഞു, പ്രത്യേകിച്ചും ശവസംസ്കാരം. സ്വന്തം ആഗ്രഹ പ്രകാരം മനു വർമ്മയെ ദ്വീപിന്റെ വടക്ക് വശത്ത് ഉള്ള ഒരു ചെറിയ തോപ്പിൽ ആണ് സംസ്‌കരിക്കേണ്ടത്. അതിഥികൾ അർദ്ധരാത്രി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ചടങ്ങ് ആരംഭിക്കുന്നത് വരെ വരാൻ തുടങ്ങും.
ആദ്യം വരുന്ന അതിഥികൾ ആരാണെന്ന് ആദിയ ചോദിച്ചു. സോഫിയ അവളുടെ കസേരയുടെ അരികിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്ത് അതിഥികളുടെ വിവരങ്ങൾ ഉള്ള പകർപ്പുകൾ ഓരോരുത്തർക്കും കൈമാറി. ആദിത്യൻ അതിലൂടെ ഒന്ന് കണ്ണോടിച്ചു. അതിലെ പല പേരുകളും കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി.
സ്റ്റിംഗ്, പിങ്ക്, നീൽ ഫിൻ എന്നിവരിൽ നിന്നുള്ള സംഗീത പ്രകടനങ്ങൾ അന്ന് ഉണ്ടായിരിക്കും. അതിഥികളുടെ പട്ടികയിൽ മോഡലുകൾ, അഭിനേതാക്കൾ, നടിമാർ, സംവിധായകർ എന്നിവരുടെ ഒരു മിശ്രിതമായിരുന്നു. അവയിൽ ചിലത് മനു വർമ്മയുടെ മുൻ കാമുകിമാർ ആണെന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. ഇതെല്ലം കണ്ട് വായ തുറന്ന് അവൻ അവിടെ കുറച്ച് സമയം ഇരുന്നു.
“എന്റെ ദൈവമേ,” ആദിയ പിറുപിറുത്തു. “ഇത് ലോകത്തിലെ തന്നെ പ്രശസ്തർ ആയ ആളുകളുടെ ഒരു നിര തന്നെ ആണ്.”
“ഈ ആളുകൾ എല്ലാവരും നാളെ ഇവിടെ വരുമോ?” ആദിര ചോദിച്ചു. “ഇത് ശെരിക്കും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
“അവരെല്ലാം മിസ്റ്റർ മനു വർമ്മയുടെ സ്വകാര്യ സുഹൃത്തുക്കൾ ആയിരുന്നു.” ജേക്കബ് അവർക്ക് ഉറപ്പ് നൽകി. “അവർ നിങ്ങളോട് നല്ലരീതിയിൽ സൗഹൃദപരമായി പെരുമാറും, വിഷമിക്കേണ്ട.”
ആദിത്യൻ വീണ്ടും പട്ടിക തുടർന്ന് വായിച്ചു. അന്ന ഫ്രിയൽ, ആഷ്‌ലി ജഡ്, ചാർലിസ് തെറോൺ, ക്രിസ്റ്റി ടർലിംഗ്ടൺ, എലിസബത്ത് ഷൂ, ഹെലീന ബോൺഹാം-കാർട്ടർ, ലെന ഹെഡെ, സൽമ ഹയക്.
“ഈ സ്ത്രീകളെല്ലാം മനു വർമ്മയുടെ മുൻ കാമുകിമാർ ആണോ?” ആദിത്യൻ ചോദിച്ചു.
“സൽമ ഹയക്കും എലിസബത്ത് ഷൂവും സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ബാക്കിയുള്ളവർ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ അദ്ദേഹത്തിന്റെ കാമുകിമാർ ആയിരുന്നു.” പ്രിയ വിശദീകരിച്ചു. “ആണുങ്ങൾ വെറും സുഹൃത്തുക്കൾ ആയിരുന്നു.”
ആദിത്യൻ പട്ടിക വായിച്ച് പൂർത്തിയാക്കി. ജോണി ഡെപ്പ്, കെവിൻ സ്മിത്ത്, മൈക്ക് മിയേഴ്സ്, നിക്കോളാസ് കേജ്.
“എന്റെ ദൈവമേ.”
“നിങ്ങൾ സിനിമ താരങ്ങളുടെയും പുറകെ പോകരുത്.” പ്രിയ മുന്നറിയിപ്പ് നൽകി. “അവരെല്ലാം വെറും ആളുകളാണ്, നിങ്ങളെ പോലെ തന്നെ വെറും മനുഷ്യർ.”
“ജോണി ഡെപ്പും ഉണ്ടല്ലേ?” ആദിയ പിറുപിറുത്തു. “ഹമ്മോ.”
ആദിത്യൻ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “ക്ലർക്ക്സ് എന്ന സിനിമയിൽ അഭിനയിച്ച കെവിൻ സ്മിത്ത് ആണോ ഇത്?”
“അതേ,” സോഫിയ തലയാട്ടി കൊണ്ട് പറഞ്ഞു.
“ദൈവമേ, ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകൻ ആണ്.” ആദിത്യൻ അവരോട് പറഞ്ഞു. “അദ്ദേഹത്തിന്റെ മിക്ക പാടങ്ങളും ഞാൻ കണ്ടിട്ട് ഉണ്ട്. അവസാനത്തേത് ഞാൻ കണ്ടില്ല. കെവിൻ സ്മിത്ത് സിനിമ പോലെ ആയിരുന്നില്ല അത്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ?”
“ഏതോ റെഡ് എന്ന പടം?” ആദിയ ചോദിച്ചു.
“എന്ന് തോനുന്നു.”