സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

“അദ്ദേഹത്തോട് അത് പറയാതെ ഇരിക്കുന്നത് ആണ് നല്ലത്.” സോഫിയ മുന്നറിയിപ്പ് നൽകി. “അദ്ദേഹത്തിന്റെ തിരിച്ചടി ഐതിഹാസികം ആണ്.”

“ശെരിയാ, ഞാൻ കേട്ടിട്ടുണ്ട്.”

“പട്ടികയിലെ ബാക്കിയുള്ള പേരുകൾ ആരാണ്?” ആദിര ചോദിച്ചു. “ഞാൻ കേട്ടിട്ടില്ലാത്തവ.”

“അവർ ബിസിനസ്സ് അസോസിയേറ്റുകളാണ്, മിസ്റ്റർ മനു വർമ്മ നിയമിച്ച ഓരോ കമ്പനിയുടെയും നിയുക്ത CEO മാരാണ്. അവരാരും രാത്രി ഇവിടെ താമസിക്കുന്നില്ല, അതിനാൽ ചടങ്ങ് കഴിഞ്ഞ് അരമണിക്കൂർ മാത്രമേ അവർ ഇവിടെ ഉണ്ടാകു.”

“പിങ്ക് ആൻഡ് സ്റ്റിംഗ്,” ആദിത്യൻ പിറുപിറുത്തു. “ഇത് ഒരു ശവസംസ്കാരമാണെന്ന് എനിക്കറിയാം എന്നാലും അവർ തത്സമയം പാടുന്നു എന്ന് കേട്ട് ഞാൻ ആവേശ ഭരിതൻ ആവുക ആണോ?”

അത് കേട്ട് മേശയ്ക്ക് ചുറ്റും ഇരുന്ന എല്ലാവരും ഒന്ന് ചിരിച്ചു.

“നീൽ ഫിന്നിനെ മറക്കരുത്,” അഡ്വക്കേറ്റ് പ്രഭാകരൻ ചൂണ്ടിക്കാട്ടി. “മികച്ച സംഗീതജ്ഞൻ. നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ട് ഓർമ്മയുണ്ടോ?”

“എനിക്ക് ഓർമയുണ്ട്?” ആദിയ പറഞ്ഞു.

“അവർക്ക് ഒരു വലിയ ആൽബം തന്നെ ഉണ്ട്, അല്ലേ? വുഡ്‌ഫേസ്? അത് ശെരിയല്ലേ?”

“അത് തന്നെ നീൽ ഫിൻ.” അഡ്വക്കേറ്റ് പ്രഭാകരൻ കൂട്ടിച്ചേർത്തു.

“കൊള്ളാം.”

അവർ അപ്പോഴേക്കും അത്താഴം കഴിച്ച് കഴിഞ്ഞു. ആദിത്യൻ ഒരു പുക വലിക്കാൻ വേണ്ടി പുറത്തേക്ക് പോയി. അവൻ തീൻ മേശയിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രിയ അവന് ഒരു പുതിയ മൊബൈൽ ഫോൺ നൽകി.

“പുതിയ ഫോൺ.”

“കാണാൻ കൊള്ളാം ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?” കറുപ്പും ചാര നിറവും കലർന്ന ആ ഫോൺ പരിശോധിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു.

“ശെരി നോക്ക്.” പ്രിയ അവളുടെ വെള്ളി നിറത്തിൽ ഉള്ള അതെ ഫോൺ ഉയർത്തി കൊണ്ട് പറഞ്ഞു. അവൾ അതിന്റെ വശത്ത് ഉള്ള ഒരു ബട്ടൺ അമർത്തി അപ്പോൾ മുൻപിലെ സ്‌ക്രീൻ നിവർന്ന് അതിന്റെ വലുപ്പം മൂന്നിരട്ടിയായി തുറന്ന് വന്നു. അപ്പോൾ അതിന് ഒരു ഐപാഡിന്റെ വലുപ്പം ഉണ്ടായിരുന്നു.

“ഇത് മടങ്ങുന്ന ഒരു ടച്ച് സ്ക്രീൻ ആണോ?” സ്വന്തം ഫോൺ തുറന്ന് കൊണ്ട് ആദിത്യൻ ചോദിച്ചു.

“അതെ,” പ്രിയ തലയാട്ടി. “താങ്കൾക്ക് ഇത് മടക്കി വയ്ക്കുകയോ തുറന്ന് ഉപയോഗിക്കുകയോ ചെയ്യാം. രണ്ട് രീതിയിലും അത് പ്രവർത്തിക്കും എങ്ങനെയെന്ന് എന്നോട് ചോദിക്കരുത് എനിക്കറിയില്ല.”

ആദിത്യൻ വീണ്ടും ഫോൺ അടച്ച് സ്‌ക്രീനിൽ ടാപ്പ് ചെയ്തു. ലോക്ക് സ്‌ക്രീനിലെ പാറ്റേൺ വരച്ച് അവൻ അത് അൺലോക്ക് ചെയ്‌ത് മെനുവിലൂടെ വേഗത്തിൽ ഒന്ന് ഓടിച്ച് നോക്കി. മനു വർമ്മയുടെ കമ്പനിയിൽ ഉണ്ടാക്കിയ ഉൽപ്പന്നത്തിന്റെ ഉപയോഗിക്കാനുള്ള എളുപ്പവും സ്വാഭാവികതയും അവനെ ആശ്ചര്യ ചകിതൻ ആക്കി.

“ഇപ്പോൾ, ഇത് താങ്കളുടെ സ്വകാര്യ ഫോണാണ് അതിനാൽ പകലും രാത്രിയും ഏത് സമയത്തും താങ്കളെ വിളിക്കനാം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രം നമ്പർ കൊടുക്കുക.” പ്രിയ വിശദീകരിച്ചു. “ബിസിനസ്സ് സംബന്ധമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ താങ്കൾ അവർക്ക് ഓഫീസ് നമ്പർ നൽകണം അപ്പോൾ ആ കോൾ എന്റെ അടുത്ത് വരും.” പ്രിയ അവളുടെ വെള്ളി

Leave a Reply

Your email address will not be published. Required fields are marked *