ഇരിക്കുകയാണ്. ഞങ്ങൾ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളും ഇന്റെർനെറ്റിലുള്ള നിങ്ങളുടെ ഫോട്ടോകളും എടുത്ത് മാറ്റി, പക്ഷേ മറ്റ് ആളുകളുടെ പേജുകളിൽ നിന്ന് പത്രങ്ങൾക്ക് ഇത് പോലെ ഉള്ള കാര്യങ്ങൾ ലഭിക്കും. ഇപ്പോൾ കാര്യങ്ങൾ ഒന്നു കൂടി ചൂട് പിടിക്കും.” പ്രിയ കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു.
“എന്ത്?”
“അതെ മാധ്യമ ഭ്രാന്ത്. സ്കൂപ്പ് നേടാനുള്ള നെട്ടോട്ടം. സത്യം വഴിമറക്കാൻ അനുവദിക്കാതെ മനസ്സിൽ തോന്നിയത് വിളിച്ച് പറയൽ.”
ആദിത്യൻ മുഖം ചുളിച്ചു. “നിങ്ങൾക്ക് അറിയാമോ ഞാൻ ഇത് വരെ മാധ്യമങ്ങളെ മുഗാമുഗം കണ്ടിട്ടില്ല, അല്ലെങ്കിൽ പാപ്പരാസികളെ കണ്ടിട്ടില്ല, പക്ഷേ ഞാൻ ഇതിനകം അവരെ വെറുക്കുന്നു.” അവൻ അവളോട് പറഞ്ഞു.
“അത് അസാധാരണം അല്ല. മിസ്റ്റർ മനു വർമ്മ അവരെ വിജയികളുടെ കുണ്ടിയിൽ നിന്ന് രക്തം വലിച്ച് കുടിക്കുന്ന അട്ടകൾ എന്നാണ് വിളിച്ചിരുന്നത്.”
ആദിത്യൻ അത് കേട്ട് ഒന്ന് ചിരിച്ചു.
“താങ്കൾ താങ്കളുടെ മാതാപിതാക്കളെ വിളിച്ച് അവരെ കാര്യങ്ങൾ വേഗം അറിയിക്കുക.” പ്രിയ അവനെ ഓർമ്മപ്പെടുത്തി.
“ഞാൻ ആ കാര്യം വിട്ട് പോയി.” ആദിത്യൻ പറഞ്ഞു. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുബോള് അവൻ ശരീര വേദന കൊണ്ട് ഉറക്കെ ഒന്ന് ഞരങ്ങി. ആ വേദന അവൻ ശരീരത്തിന് നൽകിയ കഠിനമായ വ്യായാമത്തെ ഓർമ്മപ്പെടുത്തി.
“താങ്കളുടെ അവസ്ഥ നാളെ ഇതിലും മോശമാകും എന്നാണ് തോന്നുന്നത്.” പ്രിയ മുന്നറിയിപ്പ് നൽകി.
“നിങ്ങൾ ഇന്ന് നൽകുന്നത് മുഴുവൻ സന്തോഷ വാർത്ത ആണല്ലോ.” ആദിത്യൻ അത് പറഞ്ഞു കൊണ്ട് അവസാനം കഷ്ടപ്പെട്ട് എഴുനേറ്റ് ബാൽക്കണിയിലേക്ക് മാതാപിതാക്കളെ വിളിക്കാൻ പോയി.
അവർ കുറച്ച് സമയം ഫോണിലൂടെ സംസാരിച്ചു. ആദിത്യന്റെ മാതാപിതാക്കൾ അവനെ പിന്തുണയ്ക്കാൻ ശ്രമിക്കുക ആയിരുന്നു. അവൻ അവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. മാധ്യമങ്ങൾ അവരെ അന്വേഷിക്കുക ആണെന്ന് അവൻ അവർക്ക് മുന്നറിയിപ്പ് നൽകി. അവർ മൂന്ന് പേരും വളരെ നന്നായി സംസാരിച്ച് കൊണ്ട് ഇരുന്നു.
വിഷയം മാറ്റാൻ ശ്രമിച്ച് കൊണ്ട് ആദിത്യന്റെ അമ്മ പ്രിയയോട് സംസാരിച്ചതിനെ കുറിച്ചും അവൾ ശരിക്കും നല്ലൊരു കുട്ടിയാണെന്ന് തോനുന്നു എന്നും പറഞ്ഞു. ആദിത്യനെ കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ പറഞ്ഞതിനെ കുറിച്ചും പറഞ്ഞു. അത് അവന് നല്ല രീതിയിൽ ഇപ്പോൾ നടക്കുന്ന പ്രേശ്നങ്ങളിൽ നിന്ന് ഒരു ആശ്വാസം നൽകി. കുറച്ച് ദിവസത്തിനുള്ളിൽ താൻ തിരിച്ചെത്തുമെന്ന് അവൻ അവരോട് പറഞ്ഞു. ഒരു ദിവസം അത്താഴത്തിന് പ്രിയയെ കൊണ്ട് വരാമെന്ന് ആദിത്യൻ അവർക്ക് വാക്ക് നൽകി.
വരാനിരിക്കുന്ന ശവസംസ്കാര ചടങ്ങുകൾ എ-ലിസ്റ്റ് അതിഥികൾ എന്നിവയെ കുറിച്ച് അവൻ വിശദീകരിച്ചു. ദ്വീപിലെ ജീവിതത്തിലെ എല്ലാ മികച്ച സുഖസൗകര്യങ്ങളെ കുറിച്ചും അവൻ പറഞ്ഞു. എല്ലായ്‌പ്പോഴും ഉള്ള ജോലി തിരക്കിനെ കുറിച്ച് അവൻ പറഞ്ഞപ്പോൾ കൂടുതൽ കഠിനാധ്വാനം ചെയ്യില്ലെന്ന് അവന് അവരോട് ഉറപ്പ് നൽകേണ്ടി വന്നു.
അവന് അവരോട് സംസാരിക്കാൻ തോനുന്ന ഏത് സമയത്തും അവരെ വിളിക്കാൻ അച്ഛൻ ഓർമ്മിപ്പിച്ച് കൊണ്ട് അവർ ആ സംഭാഷണം അവസാനിപ്പിച്ചു.
അവൻ അവരോട് സംസാരിച്ചിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നു. അവൻ ഓഫീസ് വിടുന്നതിന് മുമ്പ് അല്ലെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് ആണ് അവരോട് സംസാരിച്ചത്. അവർ ശാന്തമായി കാര്യങ്ങൾ നീക്കാൻ ശ്രമിക്കുക ആണെന്ന് അവന് അറിയാമായിരുന്നു. മാത്രമല്ല അവർ എപ്പോഴും അവന്റെ സ്വന്തം ഗതി നിയന്ധ്രിക്കാൻ അവനെ അനുവദിച്ചിരുന്നു.
“അത് നിന്റെ മാതാപിതാക്കളാണോ?” ആദിത്യൻ വലത് വശത്ത് നിന്നു ഒരു ശബ്ദം കേട്ടു. പടിക്കെട്ടിന് മുകളിൽ ആദിര നിൽക്കുന്നത് അവൻ കണ്ടു.