ആദിര ചിരിച്ച് കൊണ്ട് ചോദിച്ചു. “അപ്പോൾ?”
“അതിനാൽ നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ അതോ ഞാൻ ഒരു നീക്കം നടത്തണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പിന്നെ അവൾ എന്റെ കീഴിൽ ജോലി ചെയ്യുന്നു. അവൾ ശരിക്കും അവളുടെ ജോലിയിൽ മിടുക്കി ആണ്.”
“അവൾ അവളുടെ ജോലിയിൽ നല്ലതാനെങ്കിൽ എന്താ. അവൾ സുന്ദരിയാണെന്ന് നീ കരുതുന്നു. നീ സുന്ദരൻ ആണെന്ന് അവൾ കരുതുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ലളിതമാണ്.” ആദിര സ്വാഭാവികം എന്ന പോലെ മറുപടി നൽകി.
“ഇത് എല്ലായ്പ്പോഴും അത്ര ലളിതമല്ല.” ആദിയയെ കുറിച്ച് ചിന്തിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. പിന്നെ അവൻ ആദിരയെ കുറിച്ചും അവളെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ചും ചിന്തിച്ചു.
“തീർച്ചയായും അത് ലളിതമാണ്.” ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ ഒരിക്കൽ സുന്ദരിയായ ഒരു നർത്തകിയെ കണ്ടുമുട്ടി എന്ന് പറയാം, അല്ലേ?” ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി.
“ശോ വേണ്ട ആദിത്യ.” ആദിര വേഗം പറഞ്ഞു. “നീ ആ കാര്യം പറയല്ലേ.”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇപ്പോൾ മനസ്സിലായോ? എല്ലായ്പ്പോഴും കാര്യങ്ങൾ അത്ര ലളിതമല്ല.”
അവൾ അത് കേട്ട് ഒന്ന് മുരണ്ടു. അവർ രണ്ട് പേരും കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു.
“ശരി എന്നാൽ രാവിലെ ആറുമണിക്ക് എഴുനേറ്റ് എനിക്ക് വ്യായാമത്തിന് പോകണം.” ആദിത്യൻ നിശബ്ദത ലംഘിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ എത്രയും പെട്ടെന്ന് കിടക്കുന്നത് ആണ് നല്ലത്.”
“ഞാൻ രാവിലെ എഴുന്നേറ്റാൽ നിന്റെ കൂടെ ജിമ്മിൽ വരാം.” ആദിര പറഞ്ഞു. “അതിന് തീരെ സാധ്യത ഇല്ലെങ്കിലും.”
“ഞാൻ രാവിലെ നിന്നെ ഉണർത്തണോ?”
“രാവിലെ ആറ് മണിക്ക്? വേണ്ട.” ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് എപ്പോഴെങ്കിലും എന്തെങ്കിലും സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എന്ത് ഗൗരവമേറിയ കാര്യം ആണെങ്കിലും, നിനക്ക് എപ്പോൾ വേണമെങ്കിലും എന്നോട് സംസാരിക്കാം, മനസ്സിലായോ?”
അവൾ അവനെ ഉറ്റുനോക്കി കൊണ്ട് പറഞ്ഞു. “എനിക്ക് മനസ്സിലായി.”
വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചപ്പോൾ തൽക്ഷണം അവളുടെ പ്രതിരോധം ഉയർന്നത് ആദിത്യൻ മനസ്സിലാക്കി. ലോകത്തിലെ മറ്റെല്ലാ പുരുഷന്മാരും അവളുടെ ജീവിതത്തിൽ അവളെ നിരാശപ്പെടുത്തിയത് പോലെ അവളെ നിരാശപ്പെടുത്താതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ മുഖം ചുളിച്ചു.
“ശരി, ഞാൻ എന്നാൽ ഉറങ്ങാൻ പോകുന്നു.” കൈകളിലെയും വയറ്റിലെയും ശക്ത്തമായ വേദനയിൽ പല്ലുകടിച്ച് കൊണ്ട് ആദിത്യൻ കസേരയിൽ നിന്ന് എഴുനേറ്റു. “ഗുഡ് നൈറ്റ്, ആദിര.”
“ഗുഡ് നൈറ്റ്, ആദിത്യ.”
അവൻ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു. ഉടുപ്പുകൾ അഴിച്ച് കട്ടിലിലേക്ക് വീണു. ലയിറ്റ് അണക്കാൻ വേണ്ടി ശ്രേമിക്കുമ്പോൾ, “ലയിറ്റ് അണക്കല്ലേ” എന്ന് പ്രിയ പറയുന്നത് കേട്ടു.
ആദിത്യൻ പെട്ടെന്ന് പേടിച്ച് പോയി. അവൾ മുറിയിലുണ്ടെന്ന് അവന് അറിയില്ലായിരുന്നു. അവൻ വസ്ത്രം മാറുമ്പോൾ അവൾ നേരത്തെ ഇരുന്ന കസേരയിൽ തന്നെ ഉണ്ടായിരുന്നു. നോട്ട്പാഡ് ഇപ്പോഴും അവളുടെ മടിയിൽ വച്ചിട്ട് ഉണ്ട്.
“ക്ഷമിക്കണം, നിങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.” അവൻ പുതപ്പ് എടുത്ത് പുതച്ച് കൊണ്ട് പറഞ്ഞു.