സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

ആയിരുന്നു. ജേക്കബ് കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയുടെ പ്രവർത്തനവും, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കമ്പനിയുടെ പ്രവർത്തനവും, മൊബൈൽ ടെലികോം കമ്പനിയുടെ പ്രവർത്തനവും ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളെ കുറിച്ച് വിവരിച്ചതിനാൽ, പ്രിയ ‘ഹോളിവുഡ്’ സിനിമാ കാര്യങ്ങളെ കുറിച്ച് വിവരിക്കാൻ തുടങ്ങി.

പ്രൊഡക്ഷൻ കമ്പനിയെയും, ടാലന്റ് ഏജൻസിയെയും, മ്യൂസിക് കമ്പനിയെയും, മാഗസിൻ കമ്പനികളെയും കുറിച്ച് അവരുടെ ബിസിനസിന്റെ കൂടുതൽ ആകർഷകമായ വിവരങ്ങൾ പ്രിയ നൽകാൻ തുടങ്ങി. കമ്പനി പ്രതിനിധീകരിച്ച ചില താരങ്ങളെക്കുറിച്ചും, ചില സന്ദർഭങ്ങളിൽ അവരെ വീട്ടിൽ വിളിക്കുന്ന പേരുകളെക്കുറിച്ചും സംസാരിച്ചു. മറ്റ് കമ്പനികൾ നടത്തുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ആയ കമ്പനി ഷെയറുകളെക്കുറിച്ചും പ്രൊഡക്ഷനുകളെക്കുറിച്ചും ഉള്ള വിവരങ്ങളിലേക്ക് പ്രിയ പോയി. അവർ ഈ സിനിമയോ ഷോയോ അല്ലെങ്കിൽ ഒരു പ്രത്യേക ആർട്ടിസ്റ്റിന്റെ സംഗീതം കേട്ടിട്ട് ഉണ്ടോ എന്ന് ചോദിച്ച് ആദിയയെയും വിമുഖതയുള്ള ആദിരയെയും സംഭാഷണത്തിലേക്ക് ആകർഷിച്ച് കൊണ്ട് പ്രിയ ആ ബ്രീഫിംഗ് നന്നായി കൊണ്ട് പോയി.

പ്രിയ അവരെ എത്ര സമർത്ഥമായി ആണ് ബ്രീഫിംഗിലേക്ക് ആകർഷിച്ചു എന്ന് കണ്ട് അവൻ വളരെ സന്തോഷിച്ചു. പ്രിയ വിവരങ്ങൾ നേരിട്ട് കൈമാറുന്നതിന് പകരം അത് കൂടുതൽ സംഭാഷണമാക്കി മാറ്റി. സമയം പോയത് അറിയുന്നതിനുമുമ്പ് അവൾ ബ്രീഫിംഗ് അവസാനിപ്പിച്ചു. ചുമരിലെ ക്ലോക്കിലേക്ക് ആദിത്യൻ കണ്ണോടിച്ചു, ഇതിനകം പതിനൊന്ന് മണിയായെന്ന് കണ്ട് അവൻ വീണ്ടും ആശ്ചര്യപ്പെട്ടു.

“അയ്യോ, ഞങ്ങൾക്ക് സാലൂണിലേക്ക് പോകാൻ ഉള്ള സമയം ആയി,” ആദിയ ചാടി എഴുനേറ്റ് കൊണ്ട് പറഞ്ഞു.

“അതെ,” ആദിര സങ്കടത്തോടെ അത് ശെരി വച്ചു.

“ഹേയ്, എന്തിനാ വിഷമിക്കുന്നത്.” ആദിത്യൻ പറഞ്ഞു. “സാലൂണിൽ എന്തായാലും മറ്റൊരു ബ്രീഫിംഗ് ഉണ്ടാവില്ല.”

“ശെരിയാണ്.” ആദിയായും അത് സമ്മതിച്ചു.

ആദിര അവനെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി. ജേക്കബും സോഫിയയും ചേർന്ന് അവരെ സാലൂണിലേക്ക് കൊണ്ട് പോകുമ്പോൾ ആദിയ ആദിത്യന് കൈ വീശി കാണിച്ചു. അവനെ പ്രിയയോടൊപ്പം വിട്ട് അവർ സാലൂണിലേക്ക് പോയി.

“നിങ്ങൾ എന്തായാലും അത് നന്നായി എടുത്തു,” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പ്രിയയോട് പറഞ്ഞു.

“എന്ത്?”

“ബ്രീഫിംഗ്, അവരെ അതിലേക്ക് ആകൃഷ്ടരാക്കി.”

“അതോ, അവർ മുമ്പ് മുഷിയുന്നതായി എനിക്ക് കാണാൻ സാധിച്ചു,” പ്രിയ തലയാട്ടി പറഞ്ഞു. “താങ്കൾ അവരെ സഹായിക്കുന്നത് ഞാൻ കണ്ടില്ലെന്ന് കരുതരുത്.”

ആദിത്യൻ ചിരിച്ചു. “എന്ത്? എല്ലാ കാര്യങ്ങളും ലളിതമാക്കുന്ന ചോദ്യങ്ങളോ?”

പ്രിയ തലയാട്ടി കൊണ്ട് പറഞ്ഞു. “അവളെ താങ്കൾ അങ്ങനെ സഹായിക്കുന്നത് കണ്ട് വളരെ സന്ദോഷം തോന്നി.”

ആദിത്യൻ തോൾ കുച്ചി കൊണ്ട് പറഞ്ഞു. “നിങ്ങൾ ഉറങ്ങാൻ കിടന്നതിന് ശേഷം കഴിഞ്ഞ രാത്രി ഞാൻ അവളുമായി സംസാരിക്കുക ആയിരുന്നു. അവളുടെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ. വളരെ അധികം കഷ്ട്ട്ടപ്പെട്ടാണ് അവൾ വളർന്നത്, കൂടാതെ സ്കൂളിൽ പഠിക്കുമ്പോൾ ഒരേ സമയം രണ്ട് ജോലികളും ചെയ്തിരുന്നു.”

“എനിക്കറിയാം.” പ്രിയ പറഞ്ഞു.

“ഈ കാര്യങ്ങളോടെല്ലാം പൊരുത്തപ്പെടാൻ അവൾക്ക് കുറച്ച് സമയമെടുക്കുന്നതിൽ ആശ്ചര്യപ്പെടേണ്ടത് ഇല്ല. പിന്നീട് ജേക്കബിനോട് നിങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കണം.” ആദിത്യൻ പറഞ്ഞു.

പ്രിയ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് അപ്പോൾ ഒരു വിസ്‌മയകരമായ ഭാവം പ്രത്യക്ഷപ്പെട്ടു. “താങ്കൾ ചില സമയങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെയാണ് സംസാരിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *