“ആരെ പോലെ?”
“മനു വർമ്മ. പ്രത്യേകിച്ചും താങ്കൾ ജോലി സംബന്ധമായി സംസാരിക്കുമ്പോൾ.”
“രക്തബന്ധം, കൊണ്ട് ആയിരിക്കും എന്ന് ഞാൻ കരുതുന്നു,” ആദിത്യൻ മറുപടി പറഞ്ഞു, വേറെ എന്താണ് പറയേണ്ടതെന്ന് അവന് ഒരു ഊഹവും ഇല്ലായിരുന്നു. “അപ്പോൾ അടുത്തത് എന്താണ്?”
“താങ്കൾക്കും താങ്കളുടെ സഹോദരിമാർക്കും വേണ്ടി ഹെഡ് ബോഡിഗാർഡുകളെ നിയമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് താങ്കൾ റോക്കിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു,” പ്രിയ അവനോട് പറഞ്ഞു, എന്നിട്ട് പുഞ്ചിരിച്ച് കൊണ്ട് തുടർന്നു. “പിന്നെ താങ്കൾ ജൂഡിനെ വീണ്ടും കാണാൻ പോകുന്നു.”
“ഉറപ്പാണോ?”
“ഓ, അതെ. ഇത്തവണ കാലുകൾക്കും ഉടലിനും വേണ്ടിയുള്ള വ്യായാമം ആയിരിക്കും.”
അവളുടെ പുഞ്ചിരിക്ക് ഒരു കുസൃതി ചുവ ഉണ്ടായിരുന്നു, ആദിത്യൻ അവിടെ നിന്ന് എഴുനേറ്റ് ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു. “അപ്പോൾ വരൂ നമുക്ക് ഭ്രാന്തൻ മിസ്റ്റർ റോക്കിയെ കാണാൻ പോകാം.”
ഹെയർ സലൂൺ കഴിഞ്ഞ് കുന്നിന്റെ അരികിൽ ഒരു വലിയ കെട്ടിടം എത്തുന്നത് വരെ അവർ നടന്നു.
“ഈ കെട്ടിടം എന്താണ്?”
“ഇതിനെ ക്ലബ് ഹവുസ്സ് എന്ന് പറയും. ഇവിടെ നിന്നാണ് ജീവനക്കാർ ഭക്ഷണം കഴിക്കുന്നത്, രാത്രിയിൽ അല്ലെങ്കിൽ അവരുടെ ഒഴിവു ദിവസങ്ങളിൽ സമയം ചിലവിഴിക്കുന്നതും ഇവിടെ ആണ്.”
“ഇതൊരു നൈറ്റ് ക്ലബ് ആണോ?” ആദിത്യൻ ചോദിച്ചു.
“അതെ ഇവിടെ ഒരു ബാറും, ഒരു റെസ്റ്റോറണ്ടും, കുറച്ച് പൂൾ ടേബിളുകളും നടത്തിപ്പിന് വേണ്ടിയുള്ള സ്റ്റഫുകളും ഉണ്ട്,” അവൾ വിശദീകരിച്ചു. “ആദിത്യ, ഇത് സ്റ്റാഫുകൾക്ക് വേണ്ടി മാത്രമാണ്, അതിനാൽ ഇവിടെ നടക്കുന്ന പാർട്ടിയിലേക്ക് താങ്കൾ കയറി ചെല്ലരുത്. താങ്കൾ അവിടെയുണ്ടെങ്കിൽ സ്റ്റാഫുകൾ അസ്വസ്ഥരാക്കും.”
ആദിത്യൻ തലയാട്ടി കൊണ്ട് പറഞ്ഞു. “എല്ലാവർക്കും ബോസിൽ നിന്ന് കുറച്ച് ഒഴിവ് സമയം ആവശ്യമാണ്. അപ്പോൾ നമ്മൾ ഇപ്പോൾ ഇവിടെ വന്നത് എന്തിനാണ്?”
“കാരണം റോക്കി ഇവിടെയുണ്ട്, അയാൾ ഇപ്പോഴും കാലിലെ മുറിവിൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ല, അതിനാൽ നമ്മൾ നല്ലവരായത് കൊണ്ട്, പ്രധാന വീട്ടിലേക്ക് അയാളെ നടത്തുന്നതിന് പകരം നമ്മൾ ഇവിടേക്ക് വന്നു.”
“ഓ. ശരി.”
“ആദിത്യ, അവനോടൊപ്പം കുടിക്കാൻ നിൽക്കരുത്.” പ്രിയ പെട്ടെന്ന് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. “ഒഴിഞ്ഞ് മാറുമ്പോൾ അയാൾ താങ്കളെ കളിയാക്കും. അയാൾ അവിടെ സ്വയം കുടിച്ച് കൊണ്ട് ഇരിക്കുക ആയിരിക്കും, പക്ഷേ കുടിക്കാതെ ഉറച്ച് നിൽക്കണം.”
“ശെരി, അമ്മ,” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ കാര്യമായി പറയുകയാണ്. ഈ വ്യക്തി ഒരു വലിയ കുടിയൻ ആണ്. അയാൾ താങ്കളെ കുടിപ്പിച്ച് കിടത്തുകയും ദിവസങ്ങളോളം താങ്കൾക്ക് സുഖമില്ലാതെ വരുകയും ചെയ്യും. മറ്റുള്ളവരെ കുടിപ്പിച്ച് കിടത്തുന്നത് ഒരു തമാശയാണെന്ന് അയാൾ കരുതുന്നു.” പ്രിയയുടെ വാക്കുകൾ വളരെ ഗൗരവമുള്ളതായിരുന്നു, അതിനാൽ ആദിത്യൻ തലയാട്ടി. “താങ്കൾ കാര്യങ്ങൾ പൂർത്തിയാക്കി തിരിച്ച് വരുമ്പോൾ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.” പ്രിയ കൂട്ടിച്ചേർത്തു.