എന്ത് പറയണമെന്നറിയാതെ മാധവന് മൗനം പാലിച്ചു.
ജയ: പിന്നെ ഒരു കാര്യം. ചേച്ചിക്ക് ആ കാല് വേദന കൂടുതലാ. എങ്ങനെ കൂടാതിരിക്കും മരുന്നെല്ലാം മുടങ്ങി കിടക്കല്ലേ..? മുള്ളന്‍കൊല്ലി ഉള്ള ഒരു ആയൂര്‍വേദ ഡോക്ടറെ കാണണമെന്നാ പറഞ്ഞത്.
മാധവന്: ശരി പോവാം..
ജയ: നിങ്ങള്‍ ഏതായാലും പോണ്ട. ഈ മനസുംവെച്ച് ഡ്രൈവ് ചെയ്യേണ്ട. ഞാനും ഭാരതിയേച്ചിയും പോവാം.
ഞെട്ടലോടെ മാധവന്: ഇത്ര ദൂരോ..?
ജയ: അത് സാരല്ല്യ. ഞാന്‍ പോയ്ക്കോളാം.
മാധവന്: ഉം
മാധവന് അത് കേട്ട് മൂളി.
ജയ: നാളെ അതി രാവിലെ പോണം. വൈകിട്ടാവുമ്പോള്‍ ഇങ്ങെത്താം
മാധവന്: ശരി
അവിടെ നിന്ന് പോവുന്ന ജയ. മാധവന് ജയ പറഞ്ഞതിനെ കുറിച്ച് ഓര്‍ത്തു. അവള് നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. അവള് പറഞ്ഞതിലും കാര്യമുണ്ട്. തന്റെ മനസ് വല്ലാതെ താഴോട്ട് പോയിരിക്കുന്നു. അങ്ങനെ പിറ്റേദിവസം ജയയും ഭാരതിയും തന്റെ ഡിസയര്‍ കാറുമായി മുള്ളന്‍കൊല്ലിയിലേക്ക് പോയി. ജയ ഉണ്ടാക്കി വെച്ച ഭക്ഷണം എടുത്ത് മാധവന് കഴിച്ചു. ഉച്ചയോടെ മാധവന് ജയയെ വിളിച്ചു. അവര്‍ വൈദ്യരെ കണ്ടു തിരിച്ചുവരാന്‍ പോവുകയാണെന്ന് പറഞ്ഞു. മാധവന് ഫോണ്‍ കട്ടുചെയ്തു. ടീവി ഓണ്‍ ചെയ്തു. കോവിഡ് ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നു. സമയം നീങ്ങി. ടീവി ഓഫ് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ നേരം പോയത് മാധവന് അറിഞ്ഞില്ല. സമയം രാത്രി ഏഴാവുന്നു. വേഗം ഫോണെടുത്ത് ജയയെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വിളിച്ചു. അവള് എടുത്തില്ല. എട്ടുമണിയാവാന്‍ നേരത്ത് ഫോണെടുത്തു.
മാധവന്: ഹലോ..?
ആള്: ഹലോ..
ഞെട്ടലോടെ മാധവന്: ഹലോ നിങ്ങള്‍ ആരാ..?
ആള്: ഞാന്‍ കല്‍പ്പറ്റയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറാ
മാധവന്: ഡോക്ടറോ..? ജയയേ ആണല്ലോ വിളിച്ചത്
ഡോക്ടര്‍: ഹോ നിങ്ങളെ വൈഫാണോ ജയ. പ്രായമുള്ള സ്ത്രീയാണോ അതോ, മറ്റേ സ്ത്രീയോ..?
മാധവന്: പ്രായമുള്ള സ്ത്രീ എന്റെ പെങ്ങളാ, മറ്റേത് എന്റെ ഭാര്യയും
ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ ഒന്നിവിടം വരെ വരണം. ഒരു അത്യാവശ്യകാര്യമുണ്ട്.
മാധവന്: എന്താ കാര്യം.?
ഡോക്ടര്‍: വന്നിട്ട് പറയാം. ഉടനെ വരൂ.
മാധവന് ഒരു ടാക്സി വിളിച്ചു കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു. അവിടെയെത്തി ജയയുടെ ഫോണിലേക്ക് വിളിച്ചു. ആ ഡോക്ടറെ കണ്ടു.
ഡോക്ടര്‍: നോക്കൂ നിങ്ങളുടെ ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറ് ആക്സിഡന്റില്‍ പെട്ടു.
ഇതുകേട്ടു ഞെട്ടുന്ന മാധവന്.
ഡോക്ടര്‍: എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് കാറ് ചെന്നു വീണു. ദേ കണ്ടില്ലേ..?
എന്നു പറഞ്ഞു തന്റെ കയ്യിലെ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുക്കുന്ന ഡോക്ടര്‍. അത് കണ്ടു ഞെട്ടുന്ന മാധവന്. തന്റെ കാര്‍ ഇടിച്ച് ചതഞ്ഞിരിക്കുന്നു. ആ കാറ് കൊണ്ട് ഇനി പ്രയോജനവുമില്ലാത്ത രീതിയില്‍. ഇത്രയും കാലം സഞ്ചരിച്ച കാറിന്റെ അവസ്ഥയില്‍ അയാള്‍ക്ക് വിഷമം ഉണ്ടായി.
ഡോക്ടര്‍: പിന്നെ മറ്റൊരു പ്രധാന കാര്യം.
സംശയത്തോടെ ഡോക്ടറെ നോക്കുന്ന മാധവനോട് ഡോക്ടര്‍: നിങ്ങളെ ഭാര്യയും സഹോദരിയും ജീവിച്ചിരിപ്പില്ല.
ഇതുകേട്ട മാധവന് ഇടിമിന്നലേറ്റ പോലെയായി. ഡോക്ടര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. ഒന്നാലോചിച്ച ശേഷം വേഗം മാധവന് സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ സുരേഷ് വന്നു അവരുടെ ഡെഡ് ബോഡി നാട്ടിലേക്ക് കൊണ്ടുവന്നു. അഷിത