ഈ കഥയിലൂടെ മാധവനെ അറിഞ്ഞ കൂട്ടുകാര്‍ക്ക് മാധവന് എപ്രകാരം ഇനി ജീവിക്കുമെന്ന് അറിയാമായിരിക്കും അല്ലേ..?അവസാനിച്ചു.
ഈ കഥ അവസാനിപ്പിച്ചതില്‍ ചില കൂട്ടുകാര്‍ക്ക് എന്നോട് നീരസം തോന്നാം. പക്ഷെ, എന്ത് ചെയ്യാന്‍ പറ്റും. പത്ത് ഭാഗങ്ങളോടെ ഈ കഥ അവസാനിപ്പിക്കണമെന്ന് തോന്നിയിരുന്നു. പാര്‍ട്ട് പാര്‍ട്ട് ആയി കഥ എഴുതുമ്പോള്‍ കാത്തിരിപ്പ് നിങ്ങള്‍ക്കും എഴുത്ത് എനിക്കും ഒരു ബുദ്ധിമുട്ടാണ്. ഏത് കഥയായാലും ഒരു കഥ എഴുതി പൂര്‍ത്തീകരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എഴുതുന്നവര്‍ക്കേ അറിയൂ. ഒന്നവര വര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഈ കഥ വായിച്ച് പ്രോത്സാഹനം തന്ന എല്ലാവര്ക്കും നന്ദി. ഇനി മറ്റൊരു കഥ ഇതുപോലെ എഴുതാന്‍ പറ്റുമോ എന്നറിയില്ല. നിങ്ങളില്‍ പല കൂട്ടുകാരും നല്ല എഴുത്തുകാരാണെന്ന് അറിയാം. അതുകൊണ്ട് ഇതിന്റെ ബാക്കിഭാഗം ആര്‍ക്കും എഴുതാം. ഈ ഭാഗത്തെ കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നതോടൊപ്പം മുകളില്‍ കൊടുത്ത ചിത്രത്തില്‍ ആറ് കഥാപാത്രത്തെ കാണാം. ഇതേ ശരീരസാദൃശ്യമുള്ള കഥാപാത്രത്തെയാണ് ഞാന്‍ ഈ കഥയില്‍ എഴുതിയത്. അല്ലാതെ ആ നടിമാരുമായി എന്റെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രത്തിന്റെ പേര് ഒന്ന് കമന്റ് ചെയ്യുമോ..? മറ്റൊരു കഥ എഴുതുമ്പോള്‍ ആ കഥാപാത്രത്തെ പരിഗണിക്കാം.
ജംഗിള്‍ ബോയ്സ്