രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

Rathishalabhangal Love and Life | Author : Sagar Kottapuram

 

രതിശലഭങ്ങളുടെ ഒരു തുടർച്ച വീണ്ടും ആഗ്രഹിച്ചതല്ല , ഒരുപാടു പേരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി വീണ്ടും എഴുതുകയാണ്. പ്രണയം എന്ന കാറ്റഗറി ആണെങ്കിലും ഇതിൽ ഫാമിലി -സെക്സ് എലമെൻറ്സ് ഒകെ ഉണ്ടാകും .പക്ഷെ ഈ അധ്യായത്തിൽ ഒരു തുടക്കം എന്ന നിലക്ക് കമ്പി ഒന്നും ഉണ്ടാകില്ല . അടുത്ത പാർട്ട് എപ്പോ , എങ്ങനെ , എന്ന് എന്നൊന്നും ഉറപ്പു പറയാൻ കഴിയില്ല – സാഗർഹോസ്പിറ്റൽ വരാന്തയിൽ , ഗൈനക്കോളജി ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിനു പുറത്തുള്ള കസേരകളിലൊന്നിൽ ഞാൻ മൊബൈലും നോക്കി ഇരുപ്പാണ് . ശല്യപെടുത്താനായിട്ട് റോസും ആദിയും ഒന്നും കൂടെയില്ല . മഞ്ജുസിനെയും കൊണ്ട് ചെക്കപ്പിന് വേണ്ടിയാണു ഹോസ്പിറ്റലിൽ എത്തിയത് .

മിസ് വീണ്ടും ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് . വീണ്ടും ക്യാരിയിങ് ആയതുകൊണ്ട് ആ വയറുംവെച്ചു കോളേജിൽ പോകാൻ ഫാഷൻ പരേഡിന് മടിയാണ് . സ്വല്പം ലുക്ക് കൂടുതൽ ഉള്ളതിന്റെ അഹങ്കാരം ഉണ്ടവൾക്ക് ! നാലു വയസായ പിള്ളേരുടെ അമ്മയാണ് , പത്തു മുപ്പത്തഞ്ചു വയസ്സാകാറായി എന്നൊക്കെ അവളെ കണ്ടാൽ കണ്ണുപൊട്ടൻ പോലും പറയില്ല !

സ്കാനിങ്ങിനു വേണ്ടി മഞ്ജുസ് പോയിട്ട് കുറച്ചു നേരം ആയി . ആ സമയത്താണ് ഞാൻ സ്വസ്ഥമായി ഒരിടത്തു ഇരുന്നത് . എന്നാലും സ്വസ്ഥത ഇല്ലെന്ന പോലെ ശ്യാമിന്റെയും കിഷോറിന്റെയും ഒക്കെ വിളിയെത്തും . എന്റെ കൂടെ കൂടിയിട്ട് നാള് കൊറേ ആയിട്ടും ഇപ്പോഴും ആ മൈരന്മാർക്ക് ഓഫീസിൽ എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .

“എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് …”
“ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?”
“സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് ”

ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .

എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.

മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .

കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും ഇടതു കൈത്തണ്ടയിൽ കെട്ടിയ ലേഡീസ് വാച്ചും ഒഴിച്ചാൽ വേറെ ആഭരണമോ മേക്കപ്പോ ഇല്ല .

കൈവിരലുകൾ തമ്മിൽ പിണച്ചു എന്തോ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് . അവളെ കണ്ടതോടെ ഞാൻ കസേരയിൽ നിന്നും എഴുനേറ്റു .

“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ് …”

Leave a Reply

Your email address will not be published. Required fields are marked *