രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

മഞ്ജുസ് എന്നെ ചോദ്യഭാവത്തിൽ നോക്കികൊണ്ട് അടുത്തേക്ക് മന്ദം മന്ദം ചുവടുവെച്ചു . പിന്നെ ബെഡിന്റെ ഓരത്തായി ഇരുന്നിരുന്ന എന്റെ മുൻപിൽ വന്നുനിന്നു . അതോടെ അവളുടെ വയറു എനിക്ക് തൊട്ടുമുന്പിൽ എത്തി .”ചുമ്മാ …ഒരുമ്മ തരാൻ ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവളുടെ അരയിൽ കെട്ടിപ്പിയടിച്ചു .പിന്നെ അവളുടെ വയറിൽ പയ്യെ ഒന്ന് മുത്തി .

“സ്സ് ഹ്ഹ്ഹ് ”
ആ ഫീലിൽ മഞ്ജുസും ഒന്ന് ചിണുങ്ങി .

“ഇതും ജോഡികൾ ആയിട്ട് കിട്ടിയാൽ മതിയായിരുന്നു ”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ വയറിൽ ഒന്നുടെ മുത്തി .

“എനിക്ക് അങ്ങനെ തോന്നുന്നില്ല….ഒന്നുകിൽ രണ്ടും പെണ്ണ്..അല്ലെങ്കിൽ രണ്ടും ആണ് …”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ അഭിപ്രായം പറഞ്ഞു .

“ഹ്മ്മ്….നോക്കാം …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അരയിൽ നിന്നും മാറി .അതോടെ മഞ്ജുസ് നൈറ്റി തലവഴി ഇട്ടുകൊണ്ട് അടിയിലിട്ട ചുരിദാറിന്റെ പാന്റ്സ് അഴിച്ചുമാറ്റി .പിന്നെ അതെടുത്തു മേശപ്പുറത്തേക്കിട്ടുകൊണ്ട് എന്റെ അരികിൽ വന്നിരുന്നു തോളിലേക്ക് ചാഞ്ഞു .

“അങ്ങനെ ആണെങ്കിൽ അടുത്ത ആഴ്ച പോവാം …”
എന്റെ തോളിലേക്ക് തലവെച്ചുകൊണ്ട് മഞ്ജുസ് പയ്യെ പറഞ്ഞു .

“നിന്റെ വീട്ടിലോട്ടാണോ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഹ്മ്മ് ”
മഞ്ജുസ് പയ്യെ മൂളി .

“പക്ഷെ റോസിമോളെ നീ കോയമ്പത്തൂർക്ക് കൊണ്ടുപോക്കോ …രണ്ടിനേം കൂടി നോക്കാൻ എന്നെകൊണ്ട് വയ്യ..ആദി ആണെങ്കിൽ പറഞ്ഞാലെങ്കിലും കേൾക്കും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഇപ്പഴേ ഇങ്ങനെ ആണെങ്കിൽ ഇതൂടി റിലീസ് ആയാൽ നീ ചത്ത് പോവൂലോ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ വയറിൽ തൊട്ടു . പിന്നെ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് മഞ്ജുസിന്റെ ചുണ്ടിൽ പയ്യെ മുത്തി .

“പേടിപ്പിക്കല്ലേടാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .അപ്പോഴേക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയി റോസീമോൾ അങ്ങോട്ടേക്കെത്തി .

“മഞ്ജു …”
വാതില്ക്കല് വന്നുനിന്നു അവള് ഞങ്ങളെ നോക്കി ചിരിച്ചു .

“നിന്റെ ഞ്ഞം ഞ്ഞം കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ് ..പൊന്നു കഴി..ചു …”
അതിനു മറുപടിയായി റോസിമോള് കൊഞ്ചി. പിന്നെ വേഗം ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു . പിന്നെ ബെഡിലേക്ക് വലിഞ്ഞു കയറി മഞ്ജുസിനെ കെട്ടിപിടിച്ചു .

“മഞ്ജു ..ഉമ്മ്ഹ …”
പിന്നെ മഞ്ജുസിന്റെ ചുണ്ടത്തു പയ്യെ മുത്തി .

“പോടീ..എനിക്ക് നിന്റെ ഉമ്മയൊന്നും വേണ്ട …പറഞ്ഞാൽ കേൾക്കാത്ത സാധനം ”
മഞ്ജുസ് അവളെ പിടിച്ചുമാറ്റികൊണ്ട് ചിണുങ്ങി .

Leave a Reply

Your email address will not be published. Required fields are marked *