“പൊന്നുസ് പാവം ല്ലേ മ..ഞ്ജു. …”
പക്ഷെ റോസിമോള് അവളെ സോപ്പിട്ടുകൊണ്ട് കൊഞ്ചി അവളെത്തന്നെ കെട്ടിപിടിച്ചു . രാവിലെ രണ്ടും കൂടി വഴക്കിട്ടതിന്റെ കോമ്പ്രമൈസ് ആണത് !
“നീ പാവം ഒന്നും അല്ല…എന്റെ ആദിയാ പാവം …”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളെ പിടിച്ചു മാറ്റി . അതോടെ റോസ്‌മോളുടെ മുഖം മാറി .
“അല്ലല്ല …എന്റെ പൊന്നൂസ് ശരിക്കും പാവം ആണ് ..മഞ്ജു നൊണ പറയാ അല്ലെ ”
ഞാൻ അതുകണ്ടു വേഗം റോസിമോളെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു പെണ്ണിനെ കെട്ടിപിടിച്ചു .പിന്നെ അവളെയുംകൊണ്ട് ബെഡിലേക്ക് വീണു .
“പൊന്നൂസ് എന്തിനാടി മഞ്ജുനെ അടിച്ചേ ?”
രാവിലത്തെ വഴക്ക് ഓർത്തു ഞാൻ പെണ്ണിനോട് തിരക്കി .
“മഞ്ജു ..എന്നെ അടിച്ചു …അപ്പൊ നാനും മഞ്ജുനെ അടി ..ച്ചു ”
റോസിമോള് അതിനു നിഷ്കളങ്കമായി തന്നെ മറുപടി നൽകി .
“എന്തിനാ അങ്ങനെ ചെയ്തേ …മഞ്ജു പാവം അല്ലെ പൊന്നുസെ.. ”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് റോസ്‌മോളുടെ കവിളിൽ മുത്തി .
“മഞ്ജുനോട് സോറി പറഞ്ഞെ ..അല്ലെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ ..”
ഞാൻ റോസിമോളെ നോക്കി കണ്ണിറുക്കി . അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി . പക്ഷെ മഞ്ജുസ് ഗൗരവം നടിച്ചു ഇരുന്നതുകൊണ്ട് റോസീമോൾക്ക് ചെറിയ പേടി ഉണ്ട് .
രാവിലെ ആദിയുടെ കൂടെ തല്ലുകൂടിയതിനു മഞ്ജുസ് അവളെ ഒന്ന് പയ്യെ അടിച്ചതെ ഉള്ളു . പക്ഷെ ആ ദേഷ്യത്തിന് ചപ്പാത്തി പരത്തുന്ന കുഴലും എടുത്തു മഞ്ജുസിനെ അവള് തിരിച്ചു അടിച്ചു . മഞ്ജുസിനു ചെറുതായി വേദനിച്ചെങ്കിലും തിരിച്ചു വാശിതീർക്കാൻ പറ്റില്ലാലോ . അവള് ഞങ്ങളുടെ മുത്തുമണി അല്ലെ .അതുകൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ പിണക്കം അഭിനയിച്ചു റോസിമോളെ അവോയ്ഡ് ചെയ്തു നടന്നു .അതാണ് സംഭവം .
“എന്താടി ?”
പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് സ്വല്പം വൈറ്റ് ഇട്ടു .
“ശോറി…മഞ്ജു …പൊന്നു അറിയാതെയാ …”
ഇത്തവണ മഞ്ജുസിനെ നോക്കി റോസിമോള് അവസാനത്തെ അടവെടുത്തു . പിന്നെ എന്റെ അടുത്തുനിന്നും എഴുനേറ്റു മാറി മഞ്ജുവിന്റെ അടുത്തേക്ക് ചാഞ്ഞു .
“പോടീ …നീ അറിഞ്ഞിട്ട് തന്നെയാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. പിന്നെ റോസ്‌മോളുടെ കവിളിലും നെറ്റിയിലുമൊക്കെ ചുംബിച്ചു .
” പൊന്നൂസിന് വിഷമം ആയ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിമോളെ നോക്കി .
“ഹ്മ്മ്…”
റോസിമോള് അതുകേട്ടു പയ്യെ മൂളി .
“സാരല്യ പോട്ടെ …മഞ്ജു അഭിനയിച്ചതല്ലേ ….”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്നുടെ മുത്തി .
“അപ്പൂസ് എവിടെടി ?”
മഞ്ജുവിന്റെയും റോസ്‌മോളുടെയും സ്നേഹപ്രകടനം നോക്കികൊണ്ട് ഞാൻ പയ്യെ തിരക്ക്കി .