രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“അച്ചാച്ചന്റെ കൂടെ പോയി …”
അതിനു റോസിമോള് ചിരിയോടെ തന്നെ മറുപടി നൽകി .പിന്നെ മഞ്ജുവിന്റെ കഴുത്തിൽ കൈചുറ്റി ബെഡിൽ എണീറ്റ് നിന്നു .

“മഞ്ജുന്റെ വാവ എന്ന വരാ ..”
പിന്നെ അവളുടെ പതിവ് സംശയങ്ങൾ ചോദിച്ചു തുടങ്ങി .

“വരും…”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകികൊണ്ട് അവളെ ചേർത്തുപിടിച്ചു .

“ഡീ പൊന്നു ..നീ ചാച്ചന്റെ കൂടെ പൊക്കോട്ടോ..ഞാനും ആദിയും കൂടി ശോഭേടെ വീട്ടിൽ പോവാ ”
സ്വന്തം വീട്ടിലോട്ടു പോകുന്ന കാര്യം ഓർത്തു മഞ്ജുസ് അവളോടായി പറഞ്ഞു . മഞ്ജുസിന്റെ അമ്മയെ ശോഭ എന്നാണ് റോസിമോള് വിളിക്കുന്നത് . അച്ഛനെ “ഗ്രാൻഡ്‌പാ” എന്നാണ് വിളിക്കുന്നത് . ആദിക്കു പിന്നെ അങ്ങനെ യൂണിക് ആയിട്ടുള്ള കാര്യങ്ങൾ ഒന്നുമില്ല. അമ്മമ്മ , അമ്മച്ചൻ എന്നൊക്കെത്തന്നെയാണ് അവൻ വിളിക്കാറ് . റോസിമോളെക്കാൾ ഉച്ചാരണ ശുദ്ധിയും അവനാണ് ഉള്ളത് .റോസീമോൾക്കു സ്വല്പം കൊഞ്ചൽ ഉണ്ട് .

“നാനും വരാം …നിക്ക് ശോഭേനെ കാണണം ”
പെട്ടെന്ന് പ്ളേറ്റ് മാറ്റിക്കൊണ്ട് പെണ്ണ് മഞ്ജുസിന്റെ മടിയിലേക്കിരുന്നു .

“ആഹ്…എന്റെ വയറു ..ഡീ ..”
അവളുടെ ചാടിയുള്ള ഇരുത്തം കാരണം വയർ ഒന്ന് വേദനിച്ചതും മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“സോ..രി മഞ്ജു …”
മഞ്ജുസിന്റെ മുഖം മാറിയതോടെ പെണ്ണ് പിന്നെയും ചിണുങ്ങി .

“ആഹ്…ഇതാ പറഞ്ഞെ നീ വരണ്ട എന്ന് …നീ എന്നെ കൊല്ലും പെണ്ണെ ”
പെണ്ണിന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു . പിന്നെ റോസിമോളെ കെട്ടിപിടിച്ചുകൊണ്ട് എന്നെ നോക്കി .

“എന്ന നീ മഞ്ജുന്റെ കൂടെ പൊക്കോ…ഞാൻ അപ്പൂസിനെ കൊണ്ടുപൊക്കോളാം ”
ഞാൻ പെട്ടെന്ന് റോസിമോളെ നോക്കി പുരികം ഇളക്കി .

“ചാച്ചൻ പൊക്കോ …പൊന്നുനു മഞ്ജുനെ മതി ”
പെണ്ണ് അതിലൊന്നും വീഴില്ല എന്ന പോലെ മഞ്ജുസിനെ കെട്ടിപിടിച്ചു ഇരുന്നു .

“ഓ ഇപ്പൊ അങ്ങനെ ആയോ …കൊറച്ചു മുൻപ് മഞ്ജു ചീത്ത ആയിരുന്നല്ലോ ”
ഞാൻ പെട്ടെന്ന് കയ്യെത്തിച്ചു റോസിമോളെ വലിച്ചെടുത്തുകൊണ്ട് ചിരിച്ചു .

“ആഹ്..ചാച്ചാ..ഹ്ഹ്ഹ് ”
ഞാൻ അവളുടെ കാലിൽ പിടിച്ചു വലിച്ചതും പെണ്ണ് ഒന്ന് പയ്യെ അലറി . ഞാനതു കാര്യമാക്കാതെ തന്നെ അവളുടെ ടി-ഷർട്ട് സ്വല്പം മുകളിലേക്ക് ഉയർത്തി അവളുടെ കുഞ്ഞു വയറിലേക്ക് മുഖം പൂഴ്ത്തി ..

“ഹി ഹി ..ചാച്ചാ ഹ്ഹ്ഹ് …”
ഞാൻ അവിടെ മുഖം പൂഴ്ത്തികൊണ്ട് അവളെ ഇക്കിളിപെടുത്തിയതും പെണ്ണ് കിടന്നു കാലിട്ടടിച്ചു .

“കടിക്കട്ടെ …”
ഞാൻ അവിടെ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് റോസിമോളെ നോക്കി .

“വേണ്ട …ഹ്ഹ ”
അതിനു അവള് കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി നൽകി .

“ആഹ്..എന്ന എണീക്ക്..നമ്മുക്ക് കളിക്കണ്ടേ ”
ഞാൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെ നോക്കി പറഞ്ഞു . കേൾക്കേണ്ട താമസം പെണ്ണിന്റെ മുഖം വിടർന്നു .

Leave a Reply

Your email address will not be published. Required fields are marked *