രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

…അതിനു വേണ്ടിയാണു ആ അലറല് !

“എടി മഞ്ജുസേ നീ ചുമ്മാ ഇരുന്നേ …അവള് എന്തേലും കാണിച്ചോട്ടെ …”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ കൈ വിടുവിച്ചു . അതോടെ എന്റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് പെണ്ണ് പണിതുടങ്ങി . ലിപ്സ്റ്റിക് എടുത്തു എന്റെ ചുണ്ടിലൊക്കെ വാരിപ്പൂശിയ ശേഷം ..എന്റെ കണ്പോളകളിലൊക്കെ പലനിറത്തിലുള്ള ചായം പൂശി ..

എല്ലാം വളരെ സൂക്ഷ്മമായിട്ടാണ് അവള് ചെയ്യുന്നത് .

“ചാച്ചാ …ഒതുങ്…ഇത് തെ..റ്റും ”
എന്നൊക്കെ പറഞ്ഞു അവള് എന്റെ താടിത്തുമ്പിൽ ശരിക്കു പിടിച്ചു കവിളിലൊക്കെ കളറ് പൂശി .

“ഇതെന്താ ഹോളി ആണോ ..ഉള്ള കളറൊക്കെ പൂശാൻ ”
മഞ്ജുസ് അതുകണ്ടു ചിരിച്ചു .

അങ്ങനെ എന്നെ അണിയിച്ചൊരുക്കി സ്വയം തൃപ്തി വന്ന ശേഷമാണ് പെണ്ണ് കളി അവസാനിപ്പിച്ചത് . അപ്പോഴേക്കും കഥകളി വേഷം പോലെ ആയിരുന്നു എന്റെ മുഖം !

അതൊക്കെ കഴിഞ്ഞു ഞാൻ തന്നെ സ്വയം പോയി മുഖമൊക്കെ കഴുകി . അപ്പോഴേക്കും ആദിയും അച്ഛനും ഒക്കെ തിരികെ വന്നിരുന്നു . ഞാൻ ബാത്‌റൂമിൽ മുഖം കഴുകികൊണ്ട് നിൽക്കുമ്പോഴാണ് അവരെത്തിയത് .സ്റ്റെയർകേസ് ഒകെ സ്വയം കേറി ആദിയും അതോടെ റൂമിലെത്തി .

“അമ്മാ….”
അവൻ വാതിൽക്കൽ നിന്ന് നീട്ടിവിളിച്ചു . അപ്പോഴാണ് റോസ്‌മോളോടൊപ്പം ബെഡിൽ കിടന്നിരുന്ന മഞ്ജു അങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നത് . റോസിമോള് മഞ്ജുസിന്റെ ഫോണിൽ കളിച്ചുകൊണ്ടിരിപ്പാണ് .

“ഏന്തെടാ ?”
മഞ്ജുസ് പെട്ടെന്ന് അവനെ നോക്കി ചിരിച്ചു .

” വെറുതെ നോക്കീതാ…”
അവൻ അതിനു ചിരിയോടെ മറുപടി നൽകി .

“ഓഹോ….”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“നീ എങ്ങടാ പോയെ ?”
പിന്നെ ആദിയോടായി തിരക്കിൽ അവനെ അടുത്തേക്ക് വിളിച്ചു . അതോടെ ആദി വേഗം ഓടിവന്നു ബെഡിലേക്ക് കയറി .

“അച്ഛച്ഛന്റെ കൂടെ കടേല് പോയി ..”
ആദി അതിനു പയ്യെ മറുപടി നൽകി .

“ആണോ….എന്നിട്ട് ഒന്നും വാങ്ങിച്ചില്ലേ ?”
അവന്റെ സ്വഭാവം അറിയാവുന്ന മഞ്ജുസ് ആദിയെ അവളിലേക്ക് ചായ്ച്ചുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്…മുട്ടായി….”
അതിനു ആദി സന്തോഷത്തോടെ തന്നെ മറുപടി നൽകി . പിന്നെ ഇട്ടിരുന്ന കുഞ്ഞു പാന്റിന്റെ പോക്കെറ്റിൽ നിന്ന് രണ്ടു മൂന്നു മിട്ടായി പുറത്തെടുത്തു മഞ്ജുവിന് നേരെ നീട്ടി .

റോസിമോള് അതൊന്നും അത്ര മൈൻഡ് ചെയ്യാതെ അവരുടെ തൊട്ടടുത്തു തന്നെ ഇരിപ്പുണ്ട് . അല്ലേലും മഞ്ജുസിന്റെ മുൻപിൽ വെച്ച് രണ്ടും കൂടി അങ്ങനെ തമ്മിൽ ഉടക്കില്ല . നല്ല പെട കിട്ടും !

Leave a Reply

Your email address will not be published. Required fields are marked *