രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

സ്നേഹം വേറെ …വികൃതി വേറെ …കുരുത്തക്കേട് കാണിച്ചാൽ മഞ്ജുസിന്റെ കയ്യിന്നു രണ്ടിനും ഇടയ്ക്കു കിട്ടാറുണ്ട്. ഞാൻ ഉള്ളപ്പോൾ മാത്രം മഞ്ജുസ് ഒന്നും മിണ്ടില്ല . ഞാൻ പിള്ളേരെ അടിക്കാൻ സമ്മതിക്കാത്തോണ്ട് ദേഷ്യം ഒകെ അവള് എന്റെ ദേഹത്ത് തീർക്കും .”അമ്മ തിന്നോ …”
ചെറിയ ചോക്ലേറ് മിട്ടായികൾ മഞ്ജുസിനു നേരെ പിടിച്ചു ആദി ചിണുങ്ങി . കടയിൽ പോയാൽ മിട്ടായി വാങ്ങിച്ചാൽ ആദി മഞ്ജുസിനും റോസീമോൾക്കും കൂടി ഉള്ളത് വാങ്ങും . ആ കാര്യത്തിലൊക്കെ ഡീസന്റ് ആണ് . റോസിമോള് ആണേൽ അവളുടെ കാര്യം മാത്രമേ നോക്കൂ .

“പൊന്നുനു കൊടുക്കെടാ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവന്റെ ഉള്ളം കയ്യിൽ നിന്ന് ഒരു മിട്ടായി എടുത്തുകൊണ്ട് പറഞ്ഞു . അതോടെ അവശേഷിച്ച രണ്ടെണ്ണത്തിൽ ഒന്ന് അവൻ റോസീമോൾക്കു നേരെ എറിഞ്ഞു കൊടുത്തു .

“ഡീ ..പൊന്നു ”
അവൻ പയ്യെ വിളിച്ചു അവളുടെ മടിയിലേക്ക് മിട്ടായി എറിഞ്ഞു . റോസിമോള് അത് വേഗം എടുത്തു കയ്യിൽ പിടിക്കുകയും ചെയ്തു . അപ്പോഴേക്കും മഞ്ജുസ് മിട്ടായിടെ കവറൊക്കെ കീറി അത് വായിലിട്ടിരുന്നു .റോസ്‌മോളുടെ കവറും മഞ്ജുസ് തന്നെ കീറിക്കൊടുത്തു . അതോടെ അവളും അത് വായിലിട്ടു നുണഞ്ഞു .

“ആഹാ…ഈ മൊതലും എത്തിയാ?”
മുഖം കഴുകി തിരിച്ചു എത്തിയ ഞാൻ ആദിയെ കണ്ടു ചിരിച്ചു .

“അച്ഛ വേണോ ?”
ബാക്കിയുള്ള ഒരു മിട്ടായി എന്റെ നേരെ പിടിച്ചുകൊണ്ട് ആദി ചോദിച്ചു .

“വേണ്ട വേണ്ട ….നീ തിന്നോടാ …”
ഞാൻ അവനെ നോക്കി കണ്ണിറുക്കി .

“ഞാൻ കയിച്ചു..”
അവൻ അതിനു മറുപടി നൽകി ചിരിച്ചു .

“അത് സാരല്യ ..ഒന്നുടെ കഴിച്ചോ …”
ഞാൻ ബെഡിലേക്കിരുന്നു അവന്റെ തലമുടിയിൽ കൈകൊണ്ട് ചികഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .പിന്നെ അവന്റെ മിട്ടായി ഞാൻ തന്നെ പൊളിച്ചു കൊടുത്തു .

“പിന്നെ …രണ്ടും താഴെ പോയി കളിച്ചേ…ഇവിടെ ഇപ്പൊ എന്താ ?”
ഞാൻ പെട്ടെന്ന് അവരെ ഒഴിവാക്കാൻ വേണ്ടി നമ്പർ ഇട്ടു .

“ചാച്ചൻ പൊക്കോ …നാൻ ഇവിടെയാ…”
ഞാൻ പറഞ്ഞു റോസിമോളെ നോക്കിയതും അവള് എന്നെ നോക്കി കൊഞ്ഞനം കുത്തി .

“നാനും മീനും ഒന്നും ഇല്ല…പോടീ …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ പിടിച്ചു വലിച്ചു . മഞ്ജുസ് അതെല്ലാം കണ്ടു ചിരിക്കുന്നുണ്ട് .

“അആഹ്…ചാച്ച ..ഹ്ഹ്ഹ് …”
അവളുടെ കാലിൽ ഞാൻ പിടിച്ചുവലിച്ചതോടെ റോസിമോള് ചിണുങ്ങാൻ തുടങ്ങി.

“ഒന്ന് പോടീ പൊന്നുസേ..ചാച്ചന് ഉറക്കം വന്നിട്ടല്ലേ ?”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“പിന്നെ..പച്ച പകല് അല്ലെ ഉറക്കം ”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് പിറുപിറുത്തു .

“ഒന്ന് ചെലക്കാതിരിക്ക് പൂതമേ …”
ഞാൻ അതുകേട്ടു അവളെ നോക്കി കണ്ണുരുട്ടി .പിന്നെ വീണ്ടും ആദിയെ നോക്കി .

“അപ്പൂസേ നീ പോയി മിക്കുനു പാല് കൊടുത്തേ .. ”

Leave a Reply

Your email address will not be published. Required fields are marked *