“വേണ്ട ..എനിക്കിപ്പോ എന്താ ..നീ തോന്നുമ്പോ പൊക്കോ ..പക്ഷെ കൊണ്ട് വിടാൻ എന്നെ നോക്കണ്ട”
ഞാൻ തീർത്തു പറഞ്ഞു .
“ഓഹ് പിന്നെ ..ഞാൻ പോവുന്നുണ്ടെങ്കിൽ നീ തന്നെ കൊണ്ട് വിടും ”
മഞ്ജുസ് കട്ടായം പറഞ്ഞു .
“ഭീഷണിയാ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“ആഹ് ..അതെ …”
അവൾ ഗൗരവത്തിൽ മൂളി .
“ഞാൻ പാവം ആയോണ്ടാല്ലേടി പന്നി നീ ഇങ്ങനെ നെഗളിക്കുന്നത് ”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ കെട്ടിപിടിച്ചു. പിന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .
“ഉമ്മ്ഹ…”
ഞാൻ അവളുടെ കവിളിൽ ശബ്ദം ഉണ്ടാക്കികൊണ്ട് തന്നെ അമർത്തി ചുണ്ടുകൾ പതിച്ചു . ആ സമയത്തു മഞ്ജുസ് ഒന്ന് ചിണുങ്ങിക്കൊണ്ട് പയ്യെ ചിരിച്ചു .
“നിന്നോട് ഞാൻ പറഞ്ഞോ ഇങ്ങനെ പാവം ആകാൻ ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“എടി എന്റെ സ്വഭാവം കൊറച്ചു മോശം ആയിരുന്നു എന്നെ ഉള്ളു …ഞാൻ പാവം തന്നെയാ ”
പഴയത് ഓര്മിപ്പിച്ചെന്നോണം ഞാൻ ഒന്ന് ചിരിച്ചു .
“ഹി ഹി..”
മഞ്ജുസ് അതുകേട്ട് ഒന്ന് ചിരിച്ചു .
“അതൊക്കെ പോട്ടെ ..നീ പോയി ഏട്ടന് ഒരു ചായ എടുത്തോണ്ട് വന്നേ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .
“അയ്യടാ ..നിന്റെ അമ്മയോട് പറ …എനിക്കൊന്നും വയ്യ ഈ വയറും വെച്ച് ചായ ഇടാൻ ”
മഞ്ജുസ് സ്വതവേ ഉള്ള മടി കാരണം ചിണുങ്ങി .
“ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ …നീ വയറു വെച്ചാണോ അതിനു ചായ ഉണ്ടാക്കുന്നത് ? കൈകൊണ്ടല്ലേ ?”
അവളുടെ മറുപടി കേട്ട് ഞാൻ കണ്ണുരുട്ടി .
“എന്തായാലും നിക്ക് വയ്യ മാൻ ..”
അവൾ കട്ടായം പറഞ്ഞു .
“നിനക്കു ജിമ്മിൽ പോയി വർക് ഔട്ട് ചെയ്യാൻ ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ ? എന്തേലും പണി പറഞ്ഞാൽ അപ്പൊ മടിയാണ് ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു മഞ്ജുഷന്റെ കവിളിൽ പയ്യെ കടിച്ചു .
“ആഹ്..ഡാ തെണ്ടി ..”
ഞാൻ കടിച്ചതും അവളൊന്നു വാ പൊളിച്ചു .
“പതുക്കെ …നീ ഇങ്ങനെ ഓരോന്ന് പറയുന്നത് കേട്ട് പൊന്നൂസ് എന്നെ തെണ്ടി, പട്ടി എന്നൊക്കെ വിളിക്കുന്നുണ്ട് ”
ഞാൻ പെണ്ണിന്റെ കുറുമ്പ് ഓർത്തു ചിരിച്ചു .
“നന്നായി ..അങ്ങനെ വേണം ..”
മഞ്ജുസ് അതുകേട്ടു സന്തോഷിച്ചു .
“പോടീ…ഞാൻ എന്തേലും വഴക്ക് പറഞ്ഞാൽ പെണ്ണ് അപ്പൊ ..ചാച്ചൻ തെണ്ടി യാ …എന്നൊക്കെ പറയും..കുരിപ്പ് ..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“ഹ ഹ ഹ്ഹ്ഹ് ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .