ഞാൻ അവളുടെ ഒപ്പം എത്തിയ ശേഷം ചിരിയോടെ തിരക്കി .
“പ്രേത്യകിച് ഒന്നും പറഞ്ഞില്ല …ഇതോടെ നിർത്തിക്കോളാൻ പറഞ്ഞു ”
മഞ്ജുസ് അവിടേം ഇവിടേം തൊടാതെ പറഞ്ഞു എന്നെയൊന്നു നോക്കി .
“ഹ ഹ ..അയാള് ആള് കൊള്ളാലോ ”
ഞാൻ അതുകേട്ടു ചിരിച്ചു .പിന്നെ ഇടംകൈക്കൊണ്ട മഞ്ജുസിന്റെ കൈവിരലിൽ കോർത്തുപിടിച്ചു .
“ഇതുതന്നെയാ അങ്ങേരു എന്നോടും പറഞ്ഞത് ..”
മഞ്ജുസ് എന്നെ നോക്കി ഒന്ന് ചിരിച്ചു .
“എന്തോന്ന് ?”
ഞാൻ അത് അത്ര ക്ലിയറാകാത്ത പോലെ അവളെ നോക്കി .
“എടാ പൊട്ടാ …ഇതും ട്വിൻസ് ആണെന്ന് …”
മഞ്ജുസ് എന്റെ കൈവിരലുകളിൽ അവളുടെ വിരലുകൾ അമർത്തികൊണ്ട് എന്നെ നോക്കി നാവുകടിച്ചു .
“ഏഹ്ഹ് …”
ഞാൻ അതുകെട്ടൊന്നു അമ്പരന്നു അവളെ വിശ്വാസം വരാതെ നോക്കി .
“ഹ്മ്മ് ഹ്മ്മ്..സത്യം ..ഇതും ട്വിൻസ് ആണെന്ന് കണ്ടപ്പോ ഡോക്റ്ററും പറഞ്ഞു..നിങ്ങള് ആള് കൊള്ളാലോ എന്ന് ”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്റെ കയ്യിൽ മുറുക്കെ പിടിച്ചു .
“ദൈവമേ ..ആള്ക്കാര് കളിയാക്കൂലോ ”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഹി ഹി ”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
“എന്തായാലും ഇതോടെ നിർത്തി …രണ്ടെണ്ണത്തിനെ തന്നെ നോക്കിയിട്ട് എത്തുന്നില്ല ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെയും കൊണ്ട് പുറത്തേക്ക് നടന്നു .
“പിന്നെ നമുക്ക് ഫുഡ് കഴിച്ചിട്ട് പോകാം..എനിക്ക് നല്ല വിശപ്പുണ്ട് ”
ഹോസ്പിറ്റലിന് പുറത്തേക്ക് ഇറങ്ങിയതും മഞ്ജുസ് എന്നോടായി പറഞ്ഞു .
“അതൊരു പുതിയ സംഭവം അല്ലാലോ ..”
ഞാൻ അതുകേട്ടു ചിരിച്ചു .
“പോടാ …മര്യാദക്ക് എന്തേലും വാങ്ങി തന്നോ ”
മഞ്ജുസ് എന്റെ ഇടം കയ്യിൽ അവളുടെ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് ചിണുങ്ങി .
“ഞാനെന്തിനാ വാങ്ങി തരുന്നത്..നിന്റെ പേഴ്‌സ് ..നിന്റെ പൈസ ..എന്താണെന്നു വെച്ചാൽ കേറി തിന്നൂടെ”
ഹോസ്പിറ്റൽ കാന്റീൻ ചൂണ്ടിക്കൊണ്ട് ഞാൻ ചിരിച്ചു .
“ഓഹ്..എന്ന എനിക്ക് വേണ്ട ..അവന്റെ ഒരു ജാഡ ”
അതുകേട്ടതും അവളുടെ മുഖം മാറി . അല്ലേലും എന്തേലും പറഞ്ഞാൽ അപ്പൊ അവൾക്ക് ദേഷ്യം വരും . ഇത്രേം കാലം ആയിട്ടും അതിലൊരു മാറ്റവും ഇല്ല .
അത്രയും പറഞ്ഞു അവളെന്റെ കയ്യിലെ പിടിവിട്ടു . പിന്നെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് വേഗത്തിൽ നടന്നു .
“മഞ്ജുസ് …ഡീ …”