മഞ്ജുസ് ചിരിയോടെ അത് ശരിവെച്ചു .
“നിനക്കാണ് സൂക്കേട് ..ചുമ്മാ ഓരോന്ന് പറഞ്ഞു തെറ്റും …പിന്നെ എന്നെ ദേഷ്യം പിടിപ്പിക്കാനായിട്ട് വിളിച്ചാൽ ഫോണും എടുക്കില്ല നാറി ..എടുത്താൽ ആണെങ്കിൽ അവൾക്ക് ഒടുക്കത്തെ ജാടയും ..”
ഞാൻ മഞ്ജുസിന്റെ അന്നത്തെ സ്വഭാവം ഓർത്തു അവളെ നോക്കി .
“ഹി ഹി ..ചുമ്മാ ഷോ അല്ലെ കവി ..നിന്നെ പുറകെ നടത്തിക്കാൻ …”
മഞ്ജുസ് അതോർത്തു എന്റെ നെറ്റിയിൽ തഴുകി .
“ഷോ അല്ല പട്ടി ഷോ …”
ഞാൻ അവളെ തിരുത്തി .
“ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ ..അതൊക്കെ കഴിഞ്ഞില്ലേ ..”
മഞ്ജുസ് ചിരിച്ചു .
“എന്റെ കുത്തിന് പിടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല …”
ഞാൻ പഴയ കാര്യങ്ങളൊക്കെ അവളെ ഓർമിപ്പിച്ചുകൊണ്ട് പുരികം ഇളക്കി .
“ആഹ്..അതിലെനിക്ക് കുറ്റബോധം ഒന്നും ഇല്ല ..വേണ്ടാത്ത പണി ചെയ്തിട്ടല്ലേ ..”
മഞ്ജുസ് അതോർത്തു എന്റെ മൂക്കിൽ പിടിച്ചു അമർത്തി ശ്വാസം മുട്ടിച്ചു . മറുകൈകൊണ്ട് വായും പൊത്തിപിടിച്ചു .മഞ്ജുസിനു ഇടക്കുള്ള സൂക്കേട് ആണത് ! എന്നെ എന്തേലും ഒകെ ചെയ്തു ദേഷ്യം പിടിപ്പിക്കണം …
“ഹ്മ്മ്..ഹ്മ്മ് ”
അതോടെ ഞാൻ ശ്വാസം കിട്ടാതെ കണ്ണ് തുറിപ്പിച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി .അതോടെ മഞ്ജുസ് വേഗം കൈവിട്ടു . ശ്വാസം കിട്ടിയ സുഖത്തിൽ ഞാൻ ഒന്ന് നെടുവീർപ്പിട്ടു .
“നാറി നിനക്കു ഞാൻ എന്നേലും ഒന്ന് തരും ”
അവളുടെ സ്വഭാവം ഓർത്തു ഞാൻ പല്ലു കടിച്ചു .
അതിനു ഒരു പുഞ്ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി . ഇടക്കു മഞ്ജുസ് പിള്ളേരെ പോലെ ആണ് . ഓരോ കുറുമ്പ് കാണിച്ചുകൊണ്ട് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കും . മൊബൈൽ നോക്കി ഇരിപ്പാണെങ്കിൽ അത് വാങ്ങിവെക്കും ..ടി.വി കാണുവാണെങ്കിൽ അവള് വന്നു റീമോർട് എടുത്തു ചാനെൽ മാറ്റി മാറ്റി എന്നെ ദേഷ്യം പിടിപ്പിക്കും ..അവിടന്ന് എണീറ്റ് പോയാല് പിറകെ വന്നു തോണ്ടിയും ഫോളോ ചെയ്തുമൊക്കെ ശല്യം ചെയ്യും .
“എന്തിനാ ചൂടാവുന്നെ കവി …”
“പറ …”
എന്നൊക്കെ പറഞ്ഞു പറഞ്ഞു സുഖമായിട്ട് ഇരിക്കുന്നവനെ ശല്യം ചെയ്തു ദേഷ്യം പിടിപ്പിക്കും . പിള്ളേര് കയറി വന്നാൽ മാത്രം മാന്യയായി അടങ്ങി ഒതുങ്ങി ഇരിക്കും !
അങ്ങനെ മഞ്ജുസ് ഞാൻ പറഞ്ഞ പോലെ ചായ എടുക്കാൻ വേണ്ടി താഴേക്കിറങ്ങി പോയി . അപ്പോഴാണ് ഞങ്ങള് സംസാരിച്ചുകൊണ്ടിരുന്നു വിഷയത്തെ കുറിച്ച് ഞാൻ ഒന്നുടെ ഓർത്തു നോക്കിയത് .
മഞ്ജുസിന്റെ ചന്തിക്കിട്ട് ഞാൻ ലൈബ്രറിയിൽ വെച്ച് പിടിച്ചിരുന്നു . മുഖം അടച്ചുള്ള ഒരു അടി ഞാൻ ആ സമയത്ത് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതോടെ ആണ് മഞ്ജുസിനു എന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നു എനിക്ക് ബോധ്യപ്പെട്ടത് .
അതേത്തുടർന്ന് ഞങ്ങൾക്കിടയിൽ അന്നൊരു ഫോൺ സംസാരവും അടുപ്പവും ഒകെ ഉണ്ടായി . മഞ്ജുസുമായി ലൈബ്രറിയിൽ വെച്ച് ഒരു ചെറിയ കിസ്സിങ് ഉം നടന്നു . അതുകൊണ്ട് ഞാൻ നല്ല ശുഭ പ്രതീക്ഷയിൽ ആണ് അതിനടുത്ത ദിവസവും മഞ്ജുസിനെ സമീപിക്കുന്നത് .
പക്ഷെ മിനുട്ട് വെച്ചുസ്വഭാവം മാറ്റുന്ന അവള് അന്നെന്നെ കുത്തിന് പിടിച്ചുകൊണ്ട് കൊറേ ചീത്ത പറഞ്ഞു .ഉച്ചക്കുള്ള ഒഴിവു സമയത് തന്നെ ആണ് ഞാൻ ലൈബ്രറിയിലേക്ക് പതിവുപോലെ ചെന്നത് . മഞ്ജുസ് അവിടെ കാണുമെന്നു എനിക്കുറപ്പായിരുന്നു .പ്രസാദ് ഏട്ടൻ ലൈബ്രറിയിൽ ഉണ്ടായിരുന്നെങ്കിലും എനിക്കതു ഒരു വിഷയമേ ആയിരുന്നില്ല . പുള്ളിയോട് ചിരിച്ചു കാണിച്ചു ഞാൻ മഞ്ജു മിസ് അകത്തുണ്ടോ എന്ന് തന്നെ തിരക്കി ..