“നോക്കാൻ ഒന്നും ഇല്ല …ഞാൻ ഒന്ന് കണ്ണടച്ചു എന്നുവെച്ചിട്ട് കൂടുതൽ ഒട്ടാൻ വരണ്ട ”
മഞ്ജുസിന്റെ സ്വരം അന്ന് ഉറച്ചതായിരുന്നു .
“ഒട്ടും …വേണ്ടിവന്നാൽ ഇനീം പിടിക്കും …മിസ് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യ് ..”
ഞാൻ ചിരിയോടെ പറഞ്ഞതും വണ്ടി സഡൻ ബ്രെക് ഇട്ടു നിന്നു..ഞാൻ സ്വല്പം മുന്നോട്ടു വേച്ചുപോയി .തല മുൻസീറ്റിൽ ഇടിച്ചുകൊണ്ട് ഞാൻ നിന്നു ..
“ആഹ്….”
ഞാൻ നെറ്റി ഉഴിഞ്ഞുകൊണ്ട് മുൻപിൽ ഇരിക്കുന്ന അവളെ നോക്കി…അപ്പോഴേക്കും ഡോർ അൺലോക് ആയി ഗ്ലാസ്സുകൾ താഴ്ന്നു …
“ഇറങ്ങെടാ….”
മഞ്ജു ഗൗരവത്തിൽ തന്നെ പറഞ്ഞു…വണ്ടി നിർത്തിയിടത്തു നിന്നും പിന്നെയും കുറച്ചു ദൂരം കൂടി ഉണ്ട് കോളേജിലേക്ക് ..
“ഇപ്പോഴോ ? അയ്യോ ചുമ്മാ ചതിക്കല്ലേ …”
ഞാൻ അതുകേട്ടു ഒന്ന് പേടിച്ചു..ഇനി മഞ്ജുസ് കാര്യമായിട്ടാണോ എന്നറിയില്ലല്ലോ .
“കൂടുതൽ ചോദ്യം ഒന്നും വേണ്ട …ഇറങ്ങു ”
അവള് പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് കണ്ണുരുട്ടി..എനിക്ക് അവളുടെ ദേഷ്യം ഒകെ കണ്ടിട്ട് പക്ഷെ ഉള്ളിൽ ചിരിയാണ് വന്നത്..എന്നാലും ഞാൻ അത് പുറമെ കാണിച്ചില്ല …
“എന്ന അടുത്ത ബസ് സ്റ്റോപ്പില് ഇറക്ക്..ഇവിടെ നിന്ന എനിക്ക് ബസ്സ് പോലും കിട്ടില്ല ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“കൊറച്ചു ദൂരം എന്റെ മോൻ നടന്നോ ….അങ്ങോട്ട് ഇറങ്ങെടാ ”
അവള് അതുകേട്ടു പല്ലുകടിച്ചു .
“സൗകര്യം ഇല്ല…പിടിച്ചു കേറ്റിയിട്ട് ഇപ്പൊ ഷോ കാണിക്കുന്നോ…? ഞാൻ പോവൂല …വേണെങ്കി വണ്ടിവിട്ടോ ”
ഞാൻ കട്ടായം പറഞ്ഞു സീറ്റിലേക്ക് ചാഞ്ഞു…അതോടെ മഞ്ജുസ് ഒന്ന് ചമ്മിപ്പോയി…അവള് ചൂടായാൽ ഞാൻ പേടിച്ചു ഇറങ്ങും എന്നാണ് കക്ഷി കണക്കു കൂട്ടിയത്…
ഒടുക്കം എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കക്ഷി വണ്ടി എടുത്തു…ഒടുക്കം കോളേജ് എത്തും മുൻപുള്ള കവലയിൽ എന്നെ ഇറക്കിവിട്ടു .
ആ സമയം വരെയും എന്നോട് മഞ്ജുസ് മിണ്ടിയില്ല. അവളുടെ ആ ദേഷ്യവും മിററിലൂടെ എന്നെ നോക്കി പേടിപ്പിക്കുന്നതും ഒകെ ഞാൻ ഇന്നലെ കഴിഞ്ഞ പോലെ അങ്ങനെ ഓർത്തു കിടന്നു .
അപ്പോഴേക്കും മഞ്ജുസ് ചായയുമായി തിരികെ എത്തി . ഇത്തവണ റോസ്‌മോളും കൂടെ ഉണ്ടായിരുന്നു . മഞ്ജുവിന്റെ ഒരു കയ്യിൽ തൂങ്ങിക്കൊണ്ടാണ് അവളുടെ വരവ്..
“ചാച്ചാ …പൊന്നു പിന്നേം വന്നു …”
വാതില്ക്കല് എത്തിയപ്പോഴേക്കും പെണ്ണിന്റെ ഒച്ച പൊങ്ങി..അതോടെ ഞാൻ അവിടേക്കു തിരിഞ്ഞു നോക്കി .
“പോടീ..നിന്നോട് ഞാൻ അവിടെ ഇരുന്നു കളിക്കാൻ പറഞ്ഞതല്ലേ …”
മഞ്ജുസിന്റെ കയ്യിൽ അള്ളിപ്പിടിച്ചു റൂമിലേക്ക് കയറിയ അവളോടായി ഞാൻ കണ്ണുരുട്ടി.
“ചാച്ചനും വാ…നമുക്ക് ഒപ്പം കളിക്കാം ”
എന്റെ മറുപടി കേട്ട് റോസിമോള് ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈവിട്ടുകൊണ്ട് എന്റെ നേരെ ഓടിവന്നു .
“എനിക്കൊന്നും വയ്യ പെണ്ണെ…ഞാൻ നിന്റെ അമ്മേടെ കൂടെ കളിച്ചോളാം..നീ പൊക്കെ ”
ഞാൻ അർഥം വെച്ച് പറഞ്ഞു മഞ്ജുസിനെ നോക്കി .ഒരു കയ്യിൽ കപ്പിൽ ചൂട് കോഫിയുമായി നടന്നടുത്ത അവള് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ പെണ്ണ് ബെഡിലേക്ക് വലിഞ്ഞു