രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“എന്താടി നിനക്ക് ?”
പിന്നെ അവളെ നോക്കി കണ്ണുരുട്ടി അവളെ ബെഡിൽ പിടിച്ചിരുത്തി. അതോടെ ഒന്നുമില്ലെന്ന ഭാവത്തിൽ അവള് കണ്ണിറുക്കി ചിരിച്ചു .

“അടങ്ങി ഇരിക്ക് പൊന്നുസേ …മഞ്ജുന്റെ ചക്കര അല്ലെ …അമ്മക്ക് വയ്യാഞ്ഞിട്ട ”
പെട്ടെന്ന് സ്വരം മാറ്റിക്കൊണ്ട് മഞ്ജുസ് അവളെ ചേർത്ത് പിടിച്ചു .

“എടി ഇത് വലുതായാൽ ശരിക്കും നിന്റെ പോലെ ആവും …
ഇപ്പൊ തന്നെ ഏറെക്കുറെ കറക്റ്റ് ഫേസ് കട്ട് ആണ്..”
റോസ്‌മോളുടെയും മഞ്ജുസിന്റെയും മുഖസാദൃശ്യം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്…അച്ഛനും അമ്മയും ഒകെ അതുപറയും …എന്റെ പഴയ ആൽബം ഫോട്ടോസ് ഒകെ നോക്കിയാൽ ഇതുതന്നെ …”
റോസ്‌മോളുടെ തോളിൽ കയ്യിട്ടിരുന്നുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“ഹ്മ്മ്…പിന്നെ…അടുത്ത ആഴ്ച ഓണം അല്ലെ…അപ്പൊ അത് കഴിഞ്ഞിട്ട് വീട്ടിൽ പോയാൽ പോരെ ?”
പെട്ടെന്ന് എന്തോ ഒത്ത പോലെ മഞ്ജുസ് എന്നെ നോക്കി .

“നീ പറയുന്ന പോലെ …”
ഞാൻ അത് സമ്മതിച്ചുകൊടുത്തു.

“പിള്ളേർക്ക് ഡ്രസ്സ് എടുക്കണ്ടേ?”
പെട്ടെന്ന് എന്തോ ഓർത്തപോലെ മഞ്ജുസ് എന്നെനോക്കി .

“ഇപ്പൊ ഉള്ളത് തന്നെ ഇവിടെ എടുത്തുവെക്കാൻ സ്ഥലം ഇല്ല…അപ്പഴാ ”
ഞാൻ അതുകേട്ടു ഒഴുക്കൻ മട്ടിൽ ഒരു മറുപടി പറഞ്ഞു .

“ചാച്ചാ…നമുക്ക് .പൂവ് ഇടണ്ടേ …കൊറേ വാങ്ങണം ”
പൂക്കളം ഇടുന്ന കാര്യം ഓർത്തു റോസീമോൾ എന്നെ നോക്കി . ആൾറെഡി വീട്ടിൽ അത്തം മുതല് പൂക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട് . റോസ്‌മോളും എന്റെ അമ്മയും ആദിയും കൂടി ആണ് പൂക്കളം ഒകെ ഇടുന്നത് .തല്ക്കാലം വീട്ടിലുള്ള പൂക്കൾ ഒകെ വെച്ച് ആണ് അവര് ഇടുന്നത് …അതിൽ തന്നെ അടി ആണ്..ആദി വെക്കുന്ന പൂക്കളൊക്കെ റോസിമോള് എടുത്തു കളയും …അതുകണ്ടാൽ ചെക്കന് ദേഷ്യവും വരും ..പിന്നെ ഉന്തലും തള്ളലും ഒകെ ആയി അടിയാകും ..

“ശരി ആയിട്ടില്യ ..”
എന്ന് അവള് തന്നെ വിലയിരുത്തി ചെക്കനെ വെറുതെ ദേഷ്യം പിടിപ്പിക്കും . പിന്നെ അമ്മച്ചി ഉള്ളോണ്ട് അടികൂടില്ല എന്നുമാത്രം ..

“ഇനി അതിന്റെ ഒരു കുറവേ ഉള്ളു ..”
പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് പിറുപിറുത്തു .

“മഞ്ജു ..ശൂ ….”
അതുകേട്ടതെയോടെ റോസിമോള് ചുണ്ടത്തു വിരൽ വെച്ച് മഞ്ജുസിനെ നോക്കി കണ്ണുരുട്ടി.

“പോടീ …യു …ഷട്ട് അപ്പ് ”
മഞ്ജുസ് അതുകണ്ടു ചിരിച്ചു തിരികെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ നുള്ളി .

“അതൊക്കെ പോട്ടെ ..നീ എ,ബി,സി,ഡി ഒകെ പഠിച്ചോ ?”
മഞ്ജുസ് പെട്ടെന്ന് എന്തോ ഒത്ത പോലെ പെണ്ണിനെ നോക്കി . നാല് വയസ് ഒകെ കഴിഞ്ഞതോടെ പിള്ളേരെ എൽ.കെ .ജി യിൽ ചേർക്കാം എന്ന് മഞ്ജുസ് പറഞ്ഞതാണ് .പക്ഷെ ഞാൻ വേണ്ടെന്നു പറഞ്ഞു. അഞ്ചാറ് വയസ് ആകുമ്പോ നേരിട്ട് സ്കൂളിൽ വിട്ടാൽ മതി എന്നാണ് എന്റെ തീരുമാനം .എന്നാലും പഠിപ്പിക്കലൊക്കെ മഞ്ജുസിന്റെ വക ആൾറെഡി തുടങ്ങിയിട്ടുണ്ട് . അവളും ടീച്ചർ ആണല്ലോ …

“ഇല്ലാ ഹ്ഹ് …”
അതിനു റോസിമോള് നിഷേധ ഭാവത്തിൽ തലയാട്ടി .

Leave a Reply

Your email address will not be published. Required fields are marked *