രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

ഞാൻ അവളെ വിളിച്ചു പിറകെ ചിരിയോടെ നടന്നു . പക്ഷെ കക്ഷി എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു . പിന്നെ കയ്യിലുണ്ടായിരുന്ന റീമോർട് കൺട്രോളർ കീ ഉപയോഗിച്ച കാറിന്റെ ഡോർ അൺലോക്ക് ചെയ്തു .”നീ ഇതെന്തോന്ന് മഞ്ജുസേ…”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഓടിചെന്നുകൊണ്ട് അവളെ തടഞ്ഞു നിർത്തി .

“ആഹ്..ഞാനിപ്പോ ഇങ്ങനാ..മാറ് അങ്ങോട്ട് ”
എന്നെ ഇടം കൈകൊണ്ട് ഉന്തി മഞ്ജുസ് കീ എന്റെ കയ്യിലേക്ക് വെച്ചുതന്നു . പിന്നെ മുൻസീറ്റിൽ കയറാതെ പിന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു . കക്ഷി നല്ല ദേഷ്യത്തിൽ ആണ് . മുഖം വീർപ്പിച്ചുള്ള ആ ഇരുത്തം കാൻ നല്ല രസമാണ് !

ഹോസ്പിറ്റൽ ആയതുകൊണ്ട് അവിടെ വെച്ച് ഒരു സൗന്ദര്യപ്പിണക്കം വേണ്ടെന്നു വെച്ച് ഞാൻ ഒന്നും മിണ്ടിയില്ല . ഒരു ചെറു ചിരിയോടെ തന്നെ ഞാൻ അവളിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി .പക്ഷെ ഞാൻ അവിടേക്ക് ചെന്നതും മഞ്ജുസ് സീറ്റിലൂടെ നിരങ്ങി മറുവശത്തേക്ക് മാറി ..

“ഓഹോ …അപ്പൊ സീരിയസ്സാ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ്…”
അവൾ ഗൗരവത്തിൽ മൂളി .

“ആയിക്കോട്ടെ …ശരി …”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് മറുവശത്തേക്ക് നടന്നു . പിന്നെ കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . കയ്യിലുണ്ടായിരുന്ന അവളുടെ പേഴ്‌സ് പുറകിലേക്ക് ഇട്ടു കൊടുത്തു . മഞ്ജുസ് അത് ക്യാച്ച് ചെയ്‌തെങ്കിലും എന്നെ വല്യ മൈൻഡ് ഒന്നും വെച്ചില്ല .

“മുന്പിലോട്ടു വാടി മിസ്സെ ”
ഞാൻ അവളെ ഒന്ന് തിരിഞ്ഞുനോക്കി ചിരിച്ചു .

“സൗകര്യം ഇല്ല…”
മഞ്ജുസ് ചെറിയ പുച്ഛത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു .

“ആഹ്..എന്ന വണ്ടി വിടാൻ എനിക്കും സൗകര്യം ഇല്ല ”
ഞാനും തീർത്തു പറഞ്ഞു സ്റ്റിയറിങ്ങിൽ താളം പിടിച്ചു .

“വേണ്ട..അവിടെ സ്റ്റിയറിങ്ങും കെട്ടിപിടിച്ചു ഇരുന്നോ ..എനിക്കിപ്പോ എന്താ ”
മഞ്ജുസ് ഉം വിട്ടില്ല .

“ഇത് വല്യ കഷ്ടാ ട്ടോ …നീ എന്താ ഇങ്ങനെ ? തെറ്റാൻ മാത്രം ഞാൻ എന്താടി പറഞ്ഞെ ?”
ഞാൻ പിന്നിലോട്ടു തിരിഞ്ഞു അവളെ കടുപ്പിച്ചൊന്നു നോക്കി .

“നോക്കി പേടിപ്പിക്കണ്ട..വണ്ടി വിട്”
മഞ്ജുസ് അതിലൊന്നും വീഴില്ല എന്നമട്ടിൽ ഒഴുക്കൻ രീതിയിൽ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാരി .

“നിന്നോട് ദൈവം ചോദിക്കുമെടി …”
ഞാൻ അതുകേട്ടു ചിരിച്ചു ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ ദൈവത്തിനിപ്പോ അതല്ലേ പണി ”
അവളും വിടുന്ന മട്ടില്ല .

“ഒന്ന് വാടി…നീ ഇങ്ങനെ എന്നെ ഡ്രൈവർ ആക്കല്ലേ ”
ഞാൻ ഒന്നുടെ കെഞ്ചി നോക്കി .

“എനിക്കൊന്നും വയ്യ ഇനി ഇറങ്ങികേറാൻ..നീ വിട്ടേ ..”

Leave a Reply

Your email address will not be published. Required fields are marked *