“നിന്നെ മാത്രം ഒന്നും അല്ല..ഇവള് എല്ലാരേം സോപ്പിടും …ഓഫീസില് വന്നിട്ട് അക്കൗണ്ടന്റ് മൂർത്തി അണ്ണനെ വരെ ചാക്കിലാക്കി ..അങ്ങേരു വർക്കൊക്കെ നിർത്തിവെച്ച് ചിരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുന്നത് അപ്പോഴാ ..”
ഞാൻ ചിരിച്ചുകൊണ്ട് റോസിമോളെ മടിയിലേക്ക് വെച്ചു.
“അതെന്താ സംഭവം ?”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .
“ചുമ്മാ …എന്റെ ക്യാബിനിൽ ഇരുന്നു മടുത്താൽ പെണ്ണ് പുറത്തോട്ടു പോകും…അങ്ങനെ മൂർത്തി അണ്ണന്റെ ചെയറിൽ പോയി..പുള്ളി ഇവളെ കണ്ടിട്ട് മൈൻഡ് ചെയ്തില്ല…ഗുഡ് മോണിങ് അങ്കിൾ എന്നൊക്കെ പറഞ്ഞിട്ട് തിരിച്ചു വിഷ് ചെയ്തില്ല എന്ന് പറഞ്ഞു അങ്ങേരുടെ അടുത്തു ബഹളം ആയി….ഇതെന്റെ ഗ്രാൻഡ്‌പാ ടെ ഓഫീശ് ആണ് എന്നൊക്കെ പറഞ്ഞു ഒരേ ഷൗട്ടിങ് ആയിരുന്നു ”
ഞാൻ പറയുന്നതിന് അനുസരിച്ചു മഞ്ജുസിന്റെ മുഖത്തും ചിരി വിരിഞ്ഞു .
“ഇവളെ കൊണ്ടുപോയ അവിടെ ഉള്ളവരുടെ ജോലി ഒകെ മുടങ്ങും ..അങ്ങനെ ഒരു കൊഴപ്പം ഉണ്ട് ..”
ഞാൻ ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
അങ്ങനെ കൊറേ വിശേഷങ്ങൾ പറഞ്ഞിരുന്നു ഞങ്ങള് നേരം കളഞ്ഞു . അതിനിടക്ക് പെണ്ണ് വീണ്ടും താഴേക്കിറങ്ങി പോയി . അതോടെ ഞാനും മഞ്ജുസും വീണ്ടും ഒറ്റക്കായി ..
“നീ അമ്മയ്ക്കും അച്ഛനും ഒകെ വിളിച്ചോ ?”
ട്വിൻസ് അടിച്ച കാര്യം ഓർത്തു ഞാൻ പയ്യെ തിരക്കി .
“നോ …വൈകീട്ട് വിളിക്കുമ്പോ പറയണം …”
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .
“ഹ്മ്മ്….പിന്നെ ഓണം ആയിട്ട് എന്താണ് പരിപാടി ?”
ഞാൻ മൂളികൊണ്ട് അവളെ നോക്കി .
“എന്ത് ഓണം …കോളേജിൽ ആണെങ്കിൽ പിള്ളേരുടെ കൂടെ ഉള്ള സെലിബ്രെഷൻ എങ്കിലും ഉണ്ടാകും…വീട്ടിലിപ്പോ എന്താ ..ഒരു സദ്യ ഉണ്ടാക്കും എന്നല്ലാതെ ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി .
“അയ്യടാ ..പറയുന്ന ആൾക്ക് അതുപോലും അറിയില്ലലോ …”
ഞാൻ അവളെ കളിയാക്കികൊണ്ട് ബെഡിലേക്ക് കിടന്നു ,
“ഓ…നീ പിന്നെ കുക്കിങ്ങില് പി.എച് .ഡി ആണല്ലോ..ചുമ്മാ തിന്നാൻ അല്ലെ നിന്നെക്കൊണ്ട് പറ്റൂള്ളൂ ”
അവള് എനിക്കിട്ടും ഒന്ന് താങ്ങി .
“നീ ഉണ്ടാക്കുന്നതൊക്കെ തിന്നുന്നത് തന്നെ വല്യ കാര്യം ആണ് …”
ഞാൻ കണ്ണിറുക്കി പയ്യെ തള്ളി .
“മതിയെടാ കളിയാക്കിയത് …നിന്നെ കെട്ടിയപ്പോ തൊട്ടു കേൾക്കുന്നതാ..അതിനു മുൻപേ വീട്ടില് വന്നാൽ പച്ചവെള്ളം കുടിച്ചാലും ആഹാ..ഓഹോ എന്ന് തള്ളിയിരുന്നതാ”
മഞ്ജുസ് എന്നെ നോക്കി പരിഹാസത്തോടെ പറഞ്ഞു .
“അതുപിന്നെ നിന്നെ വളക്കാനായിട്ട് ഓരോന്ന് പറയുന്നതല്ലേ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഉരുണ്ടു .
“അപ്പൊ ഞാൻ ഉണ്ടാക്കുന്നത് ഒന്നും ടേസ്റ്റ് ഇല്ലെന്നാണോ ?”
അതുകേട്ടു മഞ്ജുസ് എന്റെ തലക്കിട്ടൊന്നു കിഴുക്കി .
“ആഹ്…എന്ന് ഞാൻ പറഞ്ഞോ പോത്തേ…”
തല ഒന്ന് തടവിക്കൊണ്ട് ഞാൻ അവളുടെ മടിയിലേക്ക് തലവെച്ചു .
“ആഹ്..അങ്ങനെ വഴിക്ക് വാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“നമ്മുടെ ഫസ്റ്റ് ഓണം ഓര്മ ഉണ്ടോ ?”