രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

ഞാൻ പെട്ടെന്ന് എന്തോ ഓർത്തപോലെ തിരക്കി .ആഫ്റ്റർ മാര്യേജ് ഓർ …?”
അവൾ അതുകേട്ടതും എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഫ്റ്റർ മാര്യേജ് എന്തോന്ന് ഓണം …എന്റെ ലൈഫ് തന്നെ പോയില്ലേ…ഓരോ സെക്കൻ ഹാൻഡ് സാധനവും വേടിച്ചുവെച്ചിട്ട് …ചെ ”
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു .

“ഹ്ഹ ഹ്ഹ ഹ ഹ…അതുകൊള്ളാം ”
മഞ്ജുസ് അതുകേട്ടു രസിച്ചെന്ന പോലെ ചിരിച്ചു .

“പോടീ ..നീ എന്റെ ചങ്ക് അല്ലെ …”
ഞാൻ അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈ എടുത്തുപിടിച്ചുകൊണ്ട് മുത്തി .

“ഹ്മ്മ്..എന്നിട്ട് എന്നിട്ട് …”
മഞ്ജുസ് എന്റെ സ്നേഹപ്രകടനം കണ്ടിട്ട് തിരക്കി .

“എന്നിട്ടെന്താ…ഓര്മ ഉണ്ടോന്നു ചോദിച്ചതാ …”
ഞാൻ പറഞ്ഞുകൊണ്ട് അവളെ നോക്കി .

“ഹ്മ്മ്..അതൊക്കെ ഉണ്ട്. ..ഞാൻ വീട്ടിൽ ആയിരുന്നല്ലോ ..എന്തേ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഏയ് ..ചുമ്മാ …ഞാൻ കറക്റ്റ് 12 മണിക്ക് തന്നെ വിഷ് ചെയ്തിരുന്നു …അതുപോലെ വിഷു….മഞ്ജുസിന്റെ ബർത്ഡേ…”
ഞാൻ പറഞ്ഞു കാടുകയറി …

“ഹ്മ്മ്..വേറെ പണി ഒന്നും ഇല്ലല്ലോ…പിന്നെന്താ ചെയ്‌താൽ ”
അവള് അതുകേട്ടു ചിരിച്ചു .

“തമാശ കള…മഞ്ജുസിനെ ആദ്യായിട്ട് സെറ്റ് സാരി ഉടുത്തിട്ട് ഞാൻ കാണുന്നത് അന്നാണ് …നല്ല ലുക്ക് ആരുന്നു …”
ഞാൻ അവളെ പുകഴ്ത്തികൊണ്ട് പുരികം ഇളക്കി .

“അതിനു നീയെന്നെ എപ്പോ കണ്ടു ? നീ അന്ന് ഫ്രെണ്ട്സിനെ കൂടെ ടൂർ പോയേക്കുവല്ലേ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഓഹ്‌..എന്താണ് ന്റെ ഇബളേ…അന്ന് പിക് അയച്ചു തന്നിരുന്നല്ലോ ….”
ഞാൻ അവളെ ഓർമിപ്പിച്ചുകൊണ്ട് തലയ്ക്കു കൈകൊടുത്തു…

“ഓഹ്‌ ഓഹ്‌…അങ്ങനെ..ഹി ഹി..എനിക്കോർമ്മ ഇല്ലെടാ ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“നിനക്ക് അല്ലെങ്കിൽ എന്താ ഓര്മ …ഞാൻ രാവിലെ തൊട്ട് പിക് അയക്കാൻ പറഞ്ഞിട്ട് വല്യ ഗമ ആയിരുന്നു ..ഒടുക്കം പാതിരാത്രിക്ക് എങ്ങാണ്ട് ആണ് ഫോട്ടോ അയച്ചു തന്നത് ..”
അന്നത്തെ കാര്യം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്..ഹ്മ്മ്…ഓര്മ ഉണ്ട്..അന്ന് വീട്ടില് എല്ലാരും കൂടി ആഘോഷം ആരുന്നു ..കീർത്തനയോ അച്ചുവോ മറ്റോ ആണ് ഫോട്ടോ ഒകെ എടുത്തത് …ഒരു മയിൽ‌പീലി ഡിസൈൻ ഉള്ള സാരി അല്ലെ ?”
മഞ്ജുസ് പെട്ടെന്ന് ഓര്മ വന്നപോലെ എന്നെ നോക്കി .

“ആഹ്..അതുതന്നെ …എന്നെ ലുക്ക് ആരുന്നു …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുത്തി .

“അതിപ്പോ നീ പറയണ്ട …ഞാൻ അല്ലേലും ലുക്ക് ആണ് …”
മഞ്ജുസ് ഒന്ന് വെയ്റ്റ് ഇട്ടുകൊണ്ട് ഞെളിഞ്ഞിരുന്നു .

“ആഹ്…അത് അല്ലേലും അങ്ങനെയാ..ബുദ്ധിയും വിവരവും ഇല്ലാത്തോർക് അതെങ്കിലും വേണമല്ലോ ”
ഞാൻ അവളെ ഒന്ന് ആക്കികൊണ്ട് ചിരിച്ചു .

“ഓഹോ..എന്നിട്ട് പറയുന്ന ആൾക്ക് ഇതൊന്നും ഇല്ലല്ലോ ..ലുക്കും ഇല്ല…വിവരവും ഇല്ല…”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ഊറിച്ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *