രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

ഞാൻ അവളുടെ കൈവിരലുകളിൽ എന്റെ വിരൽ കോർത്തുകൊണ്ട് ചിണുങ്ങി .”എന്നിട്ട് നമ്മള് ഫുൾ ടൈം ഹാപ്പി ആണോ ?”
മഞ്ജുസ് എന്റെ ഡയലോഗടി കേട്ട് ചിരിച്ചു .

“അതിപ്പോ ചട്ടിയും കലവും ആകുമ്പോ അടിയൊക്കെ ഉണ്ടാകും ..എന്നുവെച്ചു എനിക്ക് സ്നേഹമില്ലെന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ ….”
ഞാൻ അവളുടെ കൈപിടിച്ച് തിരിച്ചു .

“ആഹ്…ഞാൻ അങ്ങനെ പറഞ്ഞോ അതിനു..? ഊഊഹ്ഹ് .എന്റെ കൈ ..”
മറുകൈകൊണ്ട് എന്റെ കവിളിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് എരിവ് വലിച്ചു .

“ചുമ്മാ …നിന്റെ കൂടെ തല്ലുകൂടിയില്ലെങ്കിൽ എനിക്ക് എന്തൊപോലെയാ …”
അവളുടെ ദേഷ്യം പിടിച്ച മുഖം കണ്ടു ഞാൻ ചിണുങ്ങി .

“പോടാ ..ഞാൻ അല്ലാതെ തന്നെ ഇവിടെ തല്ലുകൂടുന്നുണ്ട് …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി .

“അത് പൊന്നൂസിന്റെ അടുത്തല്ലേ …ഹി ഹി ”
ഞാൻ അതുകേട്ടു ചിരിച്ചു .

“ആകെ ഉള്ള നേരമ്പോക്ക് ആണ് ..അവളും നിന്റെ പോലെതന്നെയാ …കൊറച്ചു കഴിഞ്ഞാൽ സോറി പറയാൻ വരും…”
പെണ്ണിന്റെ സ്വഭാവം ഓർത്തു മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്നാലും നമ്മള് അനങ്ങരുത്…”
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .

“പോടാ അവിടന്ന് …ഞാൻ ചുമ്മാ അവളെ ചൊറിയുന്നതല്ലേ ..പിണങ്ങി നടക്കുമ്പോ അവളുടെ ദേഷ്യവും സംസാരവും ഒകെ നല്ല രസം ആണ് …”
റോസ്‌മോളുടെ സ്വഭാവം ആലോചിച്ചു മഞ്ജുസ് ചിരിച്ചു .

“ഹ്മ്മ്..അറിയാം അറിയാം …ഓഫീസിൽ കൊണ്ടുപോയിട്ട് ഞാൻ എന്തോ പറഞ്ഞതിന് അവിടത്തെ ഫയൽ ഒകെ തട്ടിയിട്ടു മോളെ ..ഫോൺ ഒകെ എടുത്തു ഒരു ഒറ്റയേറ് ……വല്ലതും പറയാൻ പറ്റോ ? എന്നെ ചാച്ചൻ തൊടണ്ട..എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടേ..എനിക്ക് മഞ്ജു മതി …എന്നൊക്കെ പറഞ്ഞു അവിടെ കിടന്നു ഉറഞ്ഞു തുളളുവായിരുന്നു . മിണ്ടല്ലെടി പെണ്ണെ ആള്ക്കാര് കേക്കും എന്നൊക്കെ പറഞ്ഞു അതിന്റെ വായ പൊത്തിപിടിച്ച്‌ ഞാൻ കൊറേ ചിരിച്ചു …”

“നീ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കിയിട്ട് ആണ് …”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .

“പാവം അല്ലെടി …ഇതൊക്കെ ഒരു രസം അല്ലെ….അപ്പൂസ് ആണേൽ പിന്നെ ആശ്വാസം ആണ് ..ഒരു ഭാഗത്തു ഇരിക്കാൻ പറഞ്ഞാൽ അവിടെ തന്നെ ഇരുന്നോളും ..”
രണ്ടുപേരുടെയും സ്വഭാവം ഓർത്തു ഞാൻ പതിയെ പറഞ്ഞു .

“ഹ്മ്മ് …അതിനെകൊണ്ട് അല്ലേലും ഒരു ശല്യവും ഇല്ല ..എല്ലാരേം നല്ല ഇഷ്ടം ആണ് …ഞാൻ വെറുതെ കിടക്കുന്നത് കണ്ടാൽ അമ്മക്ക് വയ്യേ എന്നൊക്കെ ചോദിച്ചു വരും..”
അപ്പൂസിന്റെ സ്നേഹം ഓർത്തു മഞ്ജുസ് വാചാലയായി .

“ഹ്മ്മ്..ഇവര് എന്നും ഈ പ്രായം ആയിരുന്നേൽ നല്ല രസം ആയിരുന്നു അല്ലെ …വലുതായാൽ നമ്മുടെ കയ്യില് നിക്കില്ല ”
ഞാൻ സ്വല്പം വിഷമത്തോടെ തന്നെ പറഞ്ഞു .

“അതിപ്പോ നിന്റെ അമ്മയും അച്ഛനും ഒകെ അങ്ങനെ തന്നെയാ ..അവര് പറയുന്നത് വല്ലതും സാറ് കേള്ക്കുന്നുണ്ടോ ? ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി .

“പറയുന്ന ആള് പിന്നെ പക്കാ ആണല്ലോ ..ഒന്ന് പോയെടി …ഞാൻ പറയുന്നത് പോലും കേൾക്കാൻ വയ്യാത്തവളാണ് ”
ഞാൻ അതുകേട്ടു ചിരിച്ചു .

“ഹ്ഹ് ഹ്ഹ് …’”

Leave a Reply

Your email address will not be published. Required fields are marked *