ഇടക്കൊക്കെ കക്ഷിക് അത് കേൾക്കുമ്പോൾ ഫീൽ ആകും . പക്ഷെ ഒന്നും തിരിച്ചു പറയാൻ പറ്റില്ലാലോ . എല്ലാം കേട്ടില്ലെന്നു നടിച്ചു ചിരിച്ചു നടക്കും ..പക്ഷെ എനിക്കിതൊക്കെ അറിയാവുന്നതുകൊണ്ട് ഏതെങ്കിലും ഫങ്ക്ഷന് കഴിഞ്ഞു വന്നാൽ ഞാൻ അവളെ സ്നേഹിച്ചു കൊല്ലാറാണ് പതിവ് !
“മഞ്ജുസ് എന്താ മൂഡ് ഔട്ട് ആയിരിക്കണേ…”
എന്നുള്ള എന്റെ കെട്ടിപിടിച്ചുള്ള ചോദ്യത്തില് മഞ്ജുസ് അലിയും .
“ആരെന്തു വേണേൽ പറഞ്ഞോട്ടെ …മഞ്ജുസിനു ഞാൻ ഇല്ലേ ..നമുക്ക് ആരേം ഒന്നും ബോധിപ്പിക്കാൻ ഇല്ല ”
അങ്ങനെ ഒന്ന് രണ്ടു ഡയലോഗ് കൂടി ആകുമ്പോ മഞ്ജുസ് ഒന്ന് ചിരിച്ചു തുടങ്ങും . പിന്നെ അവളെ എങ്ങനെ എങ്കിലും പഴയ മൂഡിൽ എത്തിക്കാനുള്ള പെടാപ്പാടാണ് .
അഞ്ജു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു , പിന്നെ നേരെ ഉമ്മറത്തേക്ക് നടന്നു . ആദി അവിടെ മിക്കുവിനെ കളിപ്പിച്ചു ഇരിക്കുന്നുണ്ട് .
“മ്യാവൂ ….”
ഞാൻ അവരുടെ കളി നോക്കികൊണ്ട് പയ്യെ ശബ്ദമുണ്ടാക്കി .. അതോടെ അതിനു റിപ്ലൈ എന്നോണം മിക്കുവും കരഞ്ഞു ..
“മ്യാവൂ ..ഹ്ഹ്ഹ് …”
അവൻ ആദിയുടെ മടിയിൽ ഇരുന്നു എന്നെ മുഖം ഉയർത്തിനോക്കികൊണ്ട് ഈണത്തിൽ കരഞ്ഞു .
“അച്ച എവിടെക്കാ ?”
എന്നെ കണ്ടതും ആദി പയ്യെ തിരക്കി .
“ചുമ്മാ പൊറത്തോട്ട് …നീ വരണോ ?”
ഞാൻ അവന്റെ ചോദ്യം കേട്ട് ചിരിച്ചു .
“ചാച്ചാ ….”
അപ്പോഴേക്കും മുറ്റത്തു അച്ഛന്റെ കൂടെ കളിക്കുന്ന റോസിമോള് എന്നെ ഉറക്കെ വിളിച്ചുകൊണ്ട് കൈവീശി .
“ആഹ്..ആഹ് …അവിടെ കളിച്ചോ …”
ഞാൻ അവളോടായി പറഞ്ഞു ചിരിച്ചു .
“ഞാൻ ഇല്ല..അച്ച പൊക്കോ …”
ആദി എന്റെ ക്ഷണം നിരസിച്ചുകൊണ്ട് ചിരിച്ചു .
“ഹ്മ്മ്…നമുക്ക് ബാംഗ്ലൂരിൽ പോണ്ടേ ? റോസ് ആന്റി നിന്നെ ചോദിച്ചു ”
ഞാൻ പെട്ടെന്ന് താഴെക്കിരുന്നുകൊണ്ട് അവനെ നോക്കി .
“എന്ന പോവാ ?”
ആ ചോദ്യത്തിന് ഉത്തരം വേഗം വന്നു . റോസ്‌മേരിയെ ആദിക്കും വല്യ ഇഷ്ടമാണ് . ഇഷ്ടത്തിന് കാരണം വേറെ ഒന്നുമല്ല . അവള് പിള്ളേരെ കൊണ്ട് ഫുൾ ടൈം പുറത്തു കറക്കം ആണ് . പിന്നെ വേണ്ടതൊക്കെ വേടിച്ചു കൊടുക്കുവേം ചെയ്യും .ഇനി ചെന്നാൽ പുതിയ ഒരു നായക്കുട്ടിയെ വാങ്ങിച്ചു തരാം എന്നൊക്കെ റോസ്‌മേരി ആദിയോട് പ്രോമിസ് ചെയ്തിട്ടുണ്ട്. അതിൽപിന്നെ ആദിക്കും ഭയങ്കര ഇന്ററസ്റ്റ് ആണ് .
“ആന്റി പപ്പിനെ തരോ ?”
ആദി വീണ്ടും എന്നെ പ്രതീക്ഷയോടെ നോക്കി .
“നിനക്കെന്തിനാ അവളുടെ പപ്പി ..നീ അമ്മയോട് പറയെടാ അവള് നൂറെണ്ണം വാങ്ങിത്തരും ..”
ഞാൻ അതുകേട്ട് ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ മുത്തി .
“ആണോ ?”
ആദി എന്നെ വിശ്വാസം വരാതെ നോക്കി .
“അഹ് ..പോയി പറയ് …”