രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

അതോടെ അവള് ഒന്ന് ചിണുങ്ങിക്കൊണ്ട് വാ പൊളിച്ചു .”ഞാനും വരാം …നമക്ക് ഐസ് ക്രീം വാങ്ങ പോവാം ”
ഞാൻ അവളുട കവിളിലെ പിടിവിട്ടതും റോസിമോള് എന്നെ നോക്കി ചിണുങ്ങി .

“ആഹ്..അങ്ങനെ ഇപ്പൊ വാങ്ങണ്ട…”
ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി .

“പ്ലീസ് ..ക..വി ….”
അതോടെ പെണ്ണ് അവസാനത്തെ അടവ് എടുത്തു . മഞ്ജുസ് വിളിക്കുന്നത് കേട്ട് റോസിമോള് എന്നെയും ഇടക്കു കവി എന്നൊക്കെ സോപ്പിടാൻ വേണ്ടി വിളിക്കും .മഞ്ജുസിന്റെ കൊഞ്ചലൊക്കെ പെണ്ണും നോട്ട് ചെയ്യാറുള്ളതുകൊണ്ട് അതെ ടോണിൽ ആണ് വിളിയും !

“ഇല്ലെടി റോസു…”
പക്ഷെ ഞാൻ അതുകേട്ടു തലയാട്ടി ചിരിച്ചു .

“അഹ് ആഹാ..ഹ്ഹ് ”
അതോടെ പെണ്ണ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .

“പൈശ പൊന്നു കൊടുക്കാം …”
അവള് പിന്നെയും എന്നെ നിർബന്ധിച്ചുകൊണ്ട് ചിണുങ്ങി .

“കള്ളി …മഞ്ജുന്റെ പൈസ എടുത്താ ?”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . അതിനു പെണ്ണ് കണ്ണിറുക്കികൊണ്ട് ചിരിച്ചു. പിന്നെ പാന്റിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചുവെച്ച രണ്ടായിരത്തിന്റെ നോട്ടു പുറത്തെടുത്തു .

“ദൈവമേ …ഒരു ഐസ് ക്രീമിന് രണ്ടായിരമോ …”
ഞാൻ അതുകണ്ടു അന്തംവിട്ടു .

“എനിച്ചു ഇതാ കിട്ടിയേ ..”
അവള് പൈസ എന്റെ പോക്കെറ്റിലെക്കിട്ടുകൊണ്ട് ചിരിച്ചു .

“ഇത് നിന്റെ മഞ്ജു അറിഞ്ഞാൽ ഉണ്ടല്ലോ …മോന്തേടെ ഷേപ് മാറും പെണ്ണെ …”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു . ഒരു പ്രാവശ്യം പെണ്ണിനെ ഒഴിവാക്കാൻ വേണ്ടി എന്റല് പൈസ ഒന്നുമില്ല എന്ന് പറഞ്ഞതോടെ അവള് മഞ്ജുസിന്റെ അടുത്തുപോയി. മഞ്ജു ബാഗും തുറന്നു പൈസയും എടുത്തുകൊടുത്തു .അതോടെ ആണ് മഞ്ജുസിന്റെ ബാഗിൽ പൈസ ഉണ്ടെന്നു റോസീമോൾക്കു മനസിലായത് . പിന്നെ ചോദിക്കാൻ പോലും നിക്കാതെ ബാഗിൽ നിന്നും അടിച്ചുമാറ്റാൻ തുടങ്ങി .

“ഇല്ല ..മഞ്ജു പാവാ …”
അത് സമ്മതിച്ചു തരാത്ത പോലെ പെണ്ണ് എന്റെ കവിളിൽ മുത്തി .

“ആഹ്..നല്ല പാവം ആണ് ..”
ഞാൻ അതുകേട്ടു ചിരിച്ചു .

“നമുക്ക് പോവാ ചാച്ചാ …”
അപ്പോഴേക്കും പെണ്ണ് തിരക്ക് കൂട്ടി .

“ആഹ് ആഹ് ..പോവാം …ന്റമ്മോ ”
ഞാൻ അതുകേട്ടു കണ്ണുരുട്ടി. പിന്നെ അവളെ ബൈക്കിന്റെ സീറ്റിലേക്കിരുത്തി പിന്നാലെ ഞാനും കയറി .കീ ഒക്കെ അവള് തന്നെ തിരിച്ചു വണ്ടി ഓണാക്കി. , സെൽഫും അടിച്ചു കഴിഞ്ഞു .

“പീ പീ …”
ആദ്യം അവള് തന്നെ വാ കൊണ്ട് ഒച്ചയുണ്ടാക്കി പിന്നാലെ ഹോണും മുഴക്കി .

“ചുമ്മാ ഇരിക്കെടി പെണ്ണെ …”
ഞാൻ അവളുടെ കൈതട്ടികൊണ്ട് ചിരിച്ചു.പിന്നെ ഗിയർ ലു ഇട്ടുകൊണ്ട് പയ്യെ വണ്ടി മുന്നോട്ടെടുത്തു .ടാങ്കിൽ കയ്യൂന്നി റോസ്‌മോളും മുൻപിൽ ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *