രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് നാവുകടിച്ചു .”അവൾക്കു ഞാൻ ഇന്നലെ കൂടി വാങ്ങിച്ചു കൊടുത്തേ ഉള്ളു …അല്ല മോളെ ..അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ഈ പ്രെഗ്നന്റ് ആയാൽ മസാലദോശ തിന്നണം എന്ന് നിയമം ഉണ്ടോ ?”
ഞാൻ കാര്യായിട്ട് തന്നെ ചോദിച്ചു .

“ആഹ്…എനിക്കറിഞ്ഞൂടാ ”
മഞ്ജുസും കൈമലർത്തികൊണ്ട് ചിരിച്ചു .പിന്നെ എന്റെ ഇടതു കൈ അവളുടെ വലതു കൈകൊണ്ട് കടന്നു പിടിച്ചു .

“ഹ്മ്മ് ?”
മഞ്ജുസിന്റെ നീക്കം കണ്ടു ഞാൻ പുരികം ഇളക്കി .

“ഒന്നും ഇല്ല ….”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . അത്ര തെളിച്ചമുള്ള ചിരി അല്ല .

“എന്താ ? പെട്ടെന്ന് ഫ്യൂസ് പോയ പോലെ ?”
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .

“ഒന്നും ഇല്ലെടാ …ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് ”
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു എന്റെ കയ്യിൽ തഴുകി . അവള് പറഞ്ഞതിന്റെ പൊരുൾ ഒകെ എനിക്ക് ഊഹിക്കാമായിരുന്നു . പിള്ളേര് സ്വല്പം വലുതായതിൽ പിന്നെ ഞങ്ങളുടെ ഇടയിൽ സ്വകാര്യമായ നിമിഷങ്ങൾ വളരെ കുറവാണു .

എപ്പോഴും ആദിയും റോസ്‌മോളും പുറകെ തന്നെ കാണും . ഒരു സമയംതൊട്ടു ബെഡിലും ഞങ്ങൾക്കിടയിൽ മതില് കെട്ടിക്കൊണ്ട് റോസ്‌മോളും ആദിയും വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു . എന്നിട്ടും മഞ്ജുസ് പ്രെഗ്നന്റ് ആയി എന്നത് വേറെ കാര്യം …പക്ഷെ എന്നാലും ഞങ്ങള് പഴയ പോലെ സംസാരം കുറവാണ് !

“ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മഞ്ജുസേ ..പറ്റണ്ടേ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കൈത്തലം ഒന്ന് അമർത്തി .

“അറിയാം …ന്നാലും …”
മഞ്ജുസ് ഒന്ന് ചിരിച്ചു …എന്തൊക്കെയോ നഷ്ടപെട്ട ഒരു ചിരി .ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന കുറുമ്പും കുസൃതിയും വഴക്കും ഒകെ ഇപ്പൊ നന്നേ കുറഞ്ഞിട്ടുണ്ട് . അച്ഛാ , മമ്മ , മഞ്ജു എന്നൊക്കെ വിളിച്ചു റോസ്‌മോളും ആദിയും വാല് പോലെ ഞങ്ങളുടെ കൂടെ കാണും …പിന്നെ എന്ത് പറഞ്ഞു വഴക്കിടും ..

“ഒകെ നമുക്ക് ശരിയാക്കാടി മഞ്ജുസേ ….”
അവളുടെ കയ്യിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും വെയ്റ്റർ ദോശയുമായി എത്തി . അത് വേഗം കഴിച്ചു തീർത്തു ഞങ്ങൾ അഞ്ജുവിനു ഒരു മസാലദോശ പാഴ്സലും വാങ്ങിക്കൊണ്ട് വീട്ടിലോട്ടു മടങ്ങി .ഇത്തവണ മഞ്ജുസ് മുൻസീറ്റിൽ എന്റെ ഒപ്പമാണ് ഇരുന്നത് .

വല്യ സന്തോഷം ഒന്നും അവളുടെ മുഖത്തില്ല . ആദ്യത്തെ പ്രെഗ്നൻസി പിരീഡ് അവൾക്കും എനിക്കും ഒകെ ഒരുപോലെ സന്തോഷം ആയിരുന്നെങ്കിൽ ഇത്തവണ സ്ഥിതി സ്വല്പം മാറിയിട്ടുണ്ട്. സന്തോഷം ഇല്ലെന്നല്ല ആ പറഞ്ഞതിനര്ഥം , പക്ഷെ അത്ര തന്നെ ബോണ്ടിങ് ഇല്ല !

മഞ്ജുസിന്റെ സൈലെൻസ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ടേപ് ഓൺ ചെയ്തു നോക്കി .

“ഇനിയെന്ത് നൽകണം ഞാൻ ഇനിയുമെന്തു നൽകണം …
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം ”
എന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ മനോഹര ഗാനം ആണ് പാടി തുടങ്ങിയത് …

ആഹാ …സിറ്റുവേഷന് മാച്ച് ആയ പാട്ടു ..എന്ന് ഞാൻ മനസിലോർക്കാതിരുന്നില്ല .

“നീ എന്താ കുഞ്ചുസെ ഇഞ്ചി കടിച്ച പോലെ ഇരിക്കണേ?”
മഞ്ജുസിന്റെ നഖം കടിച്ചുള്ള ഇരിപ്പ് കണ്ടു ഞാൻ പയ്യെ തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *