രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“ചുമ്മാ …ഓരോന്ന് ആലോചിച്ചു നോക്കിയതാ ”
അവൾ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“എന്നെകുറിച്ചാണോ ?”
ഞാൻ സംശയത്തോടെ തിരക്കി ..

“അല്ലാതെ പിന്നെ എനിക്ക് ഓർക്കാൻ വേറെ ആരാ ?”
മഞ്ജുസ് പയ്യെ ചിരിച്ചു ഗിയർലിവറിനു മുകളിൽ ഇരുന്ന എന്റെ കയ്യിൽ തഴുകി . ഞാൻ ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോഴും അവളുടെ കൈത്തലം എന്റെ കൈക്കു മീതെ ഉണ്ടായിരുന്നു .

“അപ്പൊ നമ്മുടെ പൊന്നൂസും അപ്പൂസും ഒക്കെ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“നീ ഉള്ളോണ്ടല്ലേ അവരെ എനിക്ക് കിട്ടിയേ …”
മഞ്ജുസ് സ്വല്പം റൊമാന്റിക് ആയിട്ട് പറഞ്ഞു .

“ഓഹ്ഹ്…ഓഹ്ഹ് ..അങ്ങനെ ….”
ഞാൻ അതുകേട്ടു ഒന്നു ചിരിച്ചു .

“പക്ഷെ നീ ആകെ മാറിപ്പോയി …നിനക്കിപ്പോ അവരുടെ കൂടെ കളിക്കാനെ നേരം ഉള്ളു . ഞാനൊരുത്തി വീട്ടിലുള്ള ചിന്ത പോലും ഇല്ല ”
മഞ്ജുസ് എന്റെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് പരിഭവം പറഞ്ഞു .

“ഹി ഹി …”
ഞാൻ അതുകേട്ടു ഒന്നുടെ ചിരിച്ചു .

“എന്താ ഇത്ര ചിരിക്കാൻ …ഞാൻ കാര്യമായിട്ട് തന്നെയാ ”
മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി .

“ആണോ…എന്ന ഞാൻ ഇന്നുമുതല് വീട്ടിൽ തന്നെ ഇരുന്നു നിന്നെ ശ്രദ്ധിച്ചോളാം , എന്തേ ?”
ഞാൻ അതുകേട്ടു അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“അങ്ങനെയിപ്പോ ഔദാര്യം ഒന്നും വേണ്ട …മനസു ഉണ്ടെന്കി മതി ”
മഞ്ജുസും വിട്ടില്ല .

“ആഹ്..എന്ന മനസു ഇല്ലെന്നു വെച്ചോ ..”
ഞാനും പയ്യെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് തിരിച്ചൊന്നും പറഞ്ഞില്ല .ഫോൺ എടുത്തുപിടിച്ചു ചുമ്മാ ഫേസ്ബുക്കും നോക്കി ഇരുന്നു .

“നീ എന്നാ വീട്ടിൽ പോണേ ?”
മഞ്ജുസിന്റെ നിശബ്ദത ബ്രെക് ചെയ്യാൻ വേണ്ടി ഞാൻ പിന്നെയും ഓരോന്ന് ചോദിച്ചു .

“തീരുമാനിച്ചിട്ടില്ല …”
ഫോണിൽ സ്ക്രോൽ ചെയ്തുകൊണ്ട് തന്നെ മഞ്ജുസ് മറുപടി നൽകി . ഇടം കൈകൊണ്ട് അവളുടെ പാറിപ്പറക്കുന്ന മുടിയിഴകളും നീക്കുന്നുണ്ട് .

“അതെന്താ ?”
ഞാൻ സംശയം പ്രകടിപ്പിച്ചു .

“നിനക്കിപ്പോ എന്താ കവി , എന്നെ പറഞ്ഞു അയക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ലേ ? ”
എന്റെ കുത്തി കുത്തിയുള്ള ചോദ്യം കേട്ട് അവള് ചൂടായി .

“പതുക്കെ ….കിടന്നു ചാടണ്ട ”
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ മുരണ്ടു .

“അത്ര ശല്യം ആയെങ്കിൽ നാളെ തന്നെ കൊണ്ടുവിട്ടോ ..കൊറേ ദിവസം ആയി ഇത് തുടങ്ങീട്ട് ”

Leave a Reply

Your email address will not be published. Required fields are marked *