രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് റോസിമോളെ നോക്കി . എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചിരുന്ന അവള് അതിനു തലയാട്ടി .”കൊറച്ചു കുടി..ച്ചു…ബാക്കി ആന്റിക്ക് കൊട്..ത്തു”
റോസിമോള് അവളുടെ ശൈലിയിൽ വാക്കുകൾ മുറിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“അതുശരി …നീ എന്റെ മോൾടെ പാലൊക്കെ കുടിച്ചല്ലേ …”
മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .

“പിന്നെ…എനിക്കിപ്പോ അതുകിട്ടിയിട്ട് വേണല്ലോ …ആന്റി കുടിച്ചോ കുടിച്ചോ എന്ന് പറഞ്ഞിട്ട് പെണ്ണ് സ്വൈര്യം തരണ്ടേ ”
അഞ്ജു അതുകേട്ടു ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു നിൽക്കുന്ന എന്നെയൊന്നു അടിമുടി നോക്കി .

“ഡോകടർ എന്ത് പറഞ്ഞു ചേച്ചി ?”
പിന്നെ മഞ്ജുസിനോടായി തിരക്കി . അതോടെ മഞ്ജുസ് അവളുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു .

“കൊഴപ്പം ഒന്നും ഇല്ല…പക്ഷെ ഇതും ട്വിൻസ് ആടി..”
അഞ്ജുവിനെ നോക്കി മഞ്ജുസ് ഒരു ജാള്യതയോടെ പറഞ്ഞു .

“ആഹാ ….അത് കൊള്ളാലോ …ഇതെങ്ങനെ ഒപ്പിക്കുന്നു ”
അഞ്ജു ഞങ്ങളെ മാറിമാറി നോക്കികൊണ്ട് ഒന്ന് ചിരിച്ചു . അവളും ഇപ്പൊ ഏഴുമാസം ഗർഭിണിയാണ് . വയറൊക്കെ അത്യാവശ്യം വീർത്തിട്ടുണ്ട് .

“ഒരു പിടിയും ഇല്ല മോളെ …”
മഞ്ജുസ് സ്വയം പറഞ്ഞു ചിരിച്ചു .പിന്നെ കയ്യിലുണ്ടായിരുന്ന കവർ അഞ്ജുവിനെ ഏൽപ്പിച്ചു .

“ഇന്നാടി…മസാലദോശയാ..വേണേൽ കഴിച്ചോ ”
അത് കൊടുത്തുകൊണ്ട് മഞ്ജുസ് ഇരുന്നിടത്തു നിന്നും എഴുനേറ്റു .

“താങ്ക് യു …”
അഞ്ജു അതുവാങ്ങികൊണ്ട് പയ്യെ ചിരിച്ചു .ഞാൻ ആ സമയം കൊണ്ട് തിണ്ണയിലേക്ക് ഇരുന്നിരുന്നു .

“ചാച്ചാ എനിച്ചും വേണം …”
മസാലദോശയുടെ കാര്യം കേട്ടതോടെ റോസിമോള് എന്നെ നോക്കി ചിണുങ്ങി .

“ഇതിന്നു തരാടി പെണ്ണെ …”
റോസ്‌മോളുടെ പരിഭവം കണ്ടു അഞ്ജു പയ്യെ പറഞ്ഞു .പിന്നെ കസേരയിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്കെത്തി .

“വാടി….നമുക്ക് കഴിച്ചിട്ട് വരാം ”
അഞ്ജു കവറും ആട്ടികൊണ്ട് റോസ്‌മോളോടായി പറഞ്ഞു . അതോടെ പെണ്ണ് എന്റെ ദേഹത്ത് നിന്നും താഴേക്കിറങ്ങി അഞ്ജുവിന്റെ കയ്യിൽ തൂങ്ങി…

“ചാച്ചാ …പൊന്നു പാപ്പു തിന്നു വരാം”
പിന്നെ എന്നോടായി പറഞ്ഞു ചിരിച്ചു .

“ആഹ് ആഹ് …പൊക്കോ ”
ഞാൻ തലയാട്ടി ചിരിച്ചു .

“വാവ എന്ന വരാ ..”
അകത്തേക്ക് നീങ്ങുന്നതിനിടെ അഞ്ജുവിന്റെ വയറിൽ തൊട്ടുകൊണ്ട് റോസിമോള് സംശയം ചോദിക്കുന്നുണ്ട് .

“അടുത്ത ആഴ്ച വരും …ഒന്ന് മിണ്ടാതെ നടക്കെടി പെണ്ണെ ”
അഞ്ജു അതുകേട്ടു പെണ്ണിന്റെ തലയിൽ പയ്യെ തട്ടി .

“ഹി ഹി…ഈ പെണ്ണിനെ കൊണ്ട് തോറ്റു..”
റോസ്‌മോളുടെ സംശയം കണ്ടു മഞ്ജുസ് ചിരിച്ചു .

“ഹ്മ്മ്….ഇന്നലെ എന്നോടും വന്നു ചോദിച്ചിരുന്നു ..അവൾക്കു എന്ന വാവ ഉണ്ടാവാ എന്ന് ”

Leave a Reply

Your email address will not be published. Required fields are marked *