വാർദ്ധക്യപുരാണം 4
Vardhakya puraanam Part 4 | Author : Jaggu | Previous Part
‘ ഒരു ശനിയാഴ്ച ദിവസം കോളേജ് വിട്ട് വീട്ടിൽ വന്നപ്പോൾ വിജയമ്മയും,അച്ഛനും,അമ്മയുംകൂടി എന്തൊക്കെയോ നുണകളും പറഞ്ഞിരിക്കുന്നു..
” അല്ല ചേച്ചി അപ്പൊ ഈ കോട്ടയത്ത് നല്ല രീതിയിൽ ബിസിനസ് നടത്തിക്കൊണ്ടിരുന്ന അയാള് എന്തിനാ ഇവിടേയ്ക്ക് വന്നെ??
” അത് ബിന്ദു ഇവർക്ക് രണ്ട് മക്കളായിരുന്നു മൂത്തത് ആണും,രണ്ടാമത്തെ പെണ്ണും..മൂത്ത ചെറുക്കന് വെളിനാട്ടിൽ ആയിരുന്നു ജോലി ആ ചെറുക്കൻ അവിടെ നിന്ന്നിന്ന് ഏതോ മുസ്ലീം പെൺകുട്ടിയുമായി അടുപ്പമായി..അവസാനം അവൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നു…ഇവര് കേറ്റോ അതും കോട്ടയം മുഴുവൻ അറിയുന്ന കുടുംബം അവര് കയറ്റിയില്ല അവൻ വാടക വീട്ടിലേക്ക് മാറി..ഇവരെ എന്തോ തരകൻമാർ അങ്ങനെയെന്തോവാണ് വിളിക്കുന്നത് അങ്ങനെ ഈ ചെറുക്കൻ അവന്റെ ഷെയർ ചോദിച്ച് കേസ് കൊടുത്തു..അവസാനം കേസ് തോറ്റു ഇവര് അവന് അവന്റെ ഷെയർ കൊടുത്തു..
” അതുകൊണ്ടാണോ അവർ ഇവിടെ വന്നെ??
” ഹാ ഞാൻ പറഞ്ഞുതീരട്ടെ…ഈ ചെറുക്കൻ പോയതിനുശേഷം ഇവർക്ക് ആകെയുണ്ടായിരുന്നത് അവരുടെ മകളാണ്..ഈ കൊച്ച് പഠിച്ചിരുന്ന കോളേജിലെ ടീച്ചർ ആയിരുന്നു അവരും
” അവര് ലച്ചറർ ആണല്ലേ??
” ആ അങ്ങനെയെന്തോ അതും കൂടിയ ഏതോ കോളേജാന്ന പറഞ്ഞെ…
°° കൂടിയ കോളേജാ!!ഹാ എന്തോവാകട്ടെ കേൾക്കാം
” അങ്ങനെ അതിനുശേഷം വീണ്ടും ഇവർ സന്തോഷമായി ജീവിക്കാൻ തുടങ്ങി.ഒരു മൂന്ന്നാല് തലമുറകൾക്ക് ജീവിക്കാനുള്ള സ്വത്തുതന്നെ