കിട്ടിയിട്ടില്ല..അതിസുന്ദരിയായ എൻ്റെ നസ്രാണിക്കുട്ടി ഒരു ദേവതയായിരുന്നു
” എന്താണ് മോനൊരിളക്കം?
” ഏയ് ഒന്നുമില്ല..അവരിപ്പോഴെങ്ങാനും വരോ??
” ഇല്ല വൈകിട്ടാകും..അല്ലേൽ നീയെന്തിനാ പേടിക്കുന്നെ??
” ചിലപ്പോൾ അവരെന്നെക്കൊണ്ട് നിന്നെ കെട്ടിച്ചാലോ!!!!
” എടാ പുല്ലേ….
” ഏയ് ഞാൻ വെറുതെ പറഞ്ഞതല്ലേ ഞാനല്ലാതെ വേറാരും നിന്നെ കേട്ടില്ല
” നടന്നാൽ മതിയായിരുന്നു
‘ പഞ്ഞിപോലും തോറ്റുപോകുന്ന കൈകളിൽ ഞാൻ ചുറ്റിട്ട് പിടിച്ചു..എൻ്റെ അധരങ്ങളെ ഞാനാ മുഖത്തേക്കടുപ്പിച്ചു
” എന്ത് നാറ്റമായിത് ആദ്യം കുടി നിർത്ത് എന്നിട്ടുമതി ഉമ്മ
‘ സത്യത്തിൽ തീവണ്ടി സിനിമയിലെ ഡയലോഗ് എൻ്റെ പെണ്ണിന്റെയാണ് അതിൽ വലി ഇവിടെ കുടി അത്രേയുള്ളൂ വ്യത്യാസം
” ഞാൻ കുടി നിർത്തി ഇന്നെന്റെ അവസാന കുടി ആയിരുന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഒരു മോനു??അവൻ നാട്ടിലെത്തിയിട്ടുണ്ട് അതിന്റെയൊരു പാർട്ടി നടക്കുന്നു അവൻ നിർബന്ധിച്ചപ്പൊ കഴിച്ചെന്നേയുള്ളു
” അതുപറഞ്ഞപ്പോഴാ കുട്ടായി എന്തു പറയുന്നു??
” എന്തു പറയാൻ അവൻ പതിയെ അവളെ മറന്നോളും
” പാവം’
” ആ പാവത്തിനെ വിട് ഇവിടൊരാളിരിക്കുന്നത് കണ്ടില്ലേ ഈ പാവത്തിനൊരുമ്മ താടി
” ഉമ്മ പോരെ
” അയ്യേ കവിളിലാ ചുണ്ടിൽതാ
” എങ്ങനെ തരാനാ നാറുന്നു
” എടി നിങ്ങളീ അച്ചായത്തിമാരിൽ മദ്യം കഴിക്കുന്നവരുണ്ട് അവർക്കടുത്തും ഇതേ നാറ്റമാ
” അത് നല്ല കൂടിയ ലിക്കറാ അവര് കഴിക്കുന്നെ ഇതെന്താ റമ്മാണോ നീ കഴിച്ചെ??
” അല്ല ബ്രാണ്ടി
” ഏതായാലും ഭയങ്കര നാറ്റം
” നീ കണ്ണടച്ചിരിക്ക് ഞാൻ തരാം
” നീയൊരു കാര്യം ചെയ് ആ ബാത്റൂമിൽ കേറ് അതിനകത്ത് മൗത്ത്വാഷ് കാണും നല്ല പോലെ വായ കഴുകിയിട്ട് വാ
°° ശെടാ ഈ മൈരു പെണ്ണ് സമ്മതിക്കില്ല
” അവസാനം ബാത്റൂമിൽ കയറി വായ നല്ല പോലെ വൃത്തിയാക്കി
” ഇനി തരാല്ലോ??
” ഇങ്ങുവാ നോക്കട്ടെ
” എന്താ
” ശ്ശോ ഇപ്പോഴും ചെറുതായിട്ട് നാറുന്നുണ്ട്
” വേണ്ട നീ തരണ്ട ഞാൻ പോണ്