” ഹലോ നീയെവിട??
” ഞാനങ്ങോട്ട് വരുവാടാ
” പെട്ടെന്ന് വാ സാധനം തീരാറായി
” എനിക്കിനി വേണ്ടളിയാ
” എന്തായാലും നീ പെട്ടെന്ന് വാ
” ഇപ്പൊ എത്തും
‘ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു വിട്ടു നാൽക്കവലയെത്തിയപ്പോൾ പുതിയ അയൽക്കാരൻ അങ്കിൾ കാറ് സൈഡിൽ പാർക്ക് ചെയ്ത് നിക്കുന്നു ഞാനയാൾക്കു മുന്നിൽ വണ്ടി ചവിട്ടി തൊട്ടടുത്ത് അയാളുടെ വൈഫും ഉണ്ടായിരുന്നു എന്നെ നോക്കിയൊന്ന് ചിരിച്ചു ഞാനും
” എന്തു പറ്റി അങ്കിൾ??
” എന്നാ പറ്റിയെന്നറിയില്ല ഇവിടെയെത്തിയപ്പോൾ വണ്ടി ഓഫായി മോനറിയാവുന്ന വല്ല റിപ്പയറുമുണ്ടോ?
” ഓഹ് ഞാനിപ്പൊ വിളിക്കാം
” ഹലോ ഡാ ചക്കു
” ഹാ നീ വരുന്നില്ലെ?സാധനം തീരാറായി
” ഞാൻ പറയുന്ന കേൾക്ക് അളിയാ എനിക്ക് വേണ്ടപ്പെട്ട ഒരാള വണ്ടി നമ്മട നാൽക്കവലയിൽ പെട്ടു നീ പണിസാധനവും കൊണ്ടിങ്ങ് വരോ??
” എന്താണ് കംപ്ലയിന്റ്??
” അതാണ് നീ വന്ന് നോക്കാനുള്ളത്
” പോസ്റ്റാവോടെ??
” ഇല്ലെന്ന് ഞാനല്ലേ പറയുന്നേ
” അളിയാ ഞാൻ നല്ല ഫിറ്റാണ്
” അത് സാരമില്ല നീ മോനുവിന്റെയോ,കുട്ടായിയുടെയോ വണ്ടി വേടിച്ചോണ്ടു വാ
” എനിക്ക് ഓടിക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല
” ഹരിയവിടെയില്ലേ?
” ഒണ്ട്
” നീ അവനോട് പറ അവനാകുമ്പോൾ നേരെ ഓടിച്ചിങ്ങെത്തും
” നീയവിടെ കാണോ??
” നീ പെട്ടെന്ന് വാടെ സമയം പോണ്
” നീയവിടെ ഇല്ലെങ്കിൽ വണ്ടിയെങ്ങനെ കണ്ടുപിടിക്കും??
” കെ എൽ സീറോ ഫൈവ് *********ഇതാണ് നമ്പർ സംസം ഹോട്ടലിന്റെ തൊട്ടു മുന്നിൽ കിടപ്പുണ്ട് ഒരു ബ്രൗൺ ഡസ്റ്റർ
” ഓക്കെ ഞങ്ങളിപ്പൊ ഒരു പത്ത് മിനിറ്റിനുള്ളിലെത്തും
” ശരി
” അങ്കിളെ അവരിപ്പൊ എത്തും ഞാൻ കറക്റ്റ് പറഞ്ഞുകൊടുത്തിട്ടുണ്ട് ഒരു പത്തു മിനിറ്റ് അത്രേയെടുക്കു
” വളരെ ഉപകാരം മോനെ
” ഏയ് അത് സാരമില്ല അപ്പൊ ഞാൻ പോട്ടെ??
” മോൻ വീട്ടിലേക്കാണോ??
” അതെ