” അളിയാ ഞാൻ പോയി തിരക്കാം എന്താ സംഭവമെന്ന്
” പ്ലീസളിയാ ഒന്ന് ചോദിക്ക് അവൻ പോയി തിരക്കിയിട്ട് വരുമ്പോഴേക്കും നമുക്കോരോ സിഗരറ്റ് വലിച്ചിട്ടുവരാം
” ഡാ ഒന്നിങ്ങുവന്നെ
” നിങ്ങള് നടന്നോ ഞാൻ വരാം ആ പറ ഷഹാന
” നീ കൊള്ളാടാ ആ പാവത്തിനെ പ്രേമിച്ച് പറ്റിച്ചല്ലെ??
” എന്തുപറ്റി??
” നിനക്കാ ജീനയെ ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ ആ പാവത്തിനെ പറ്റിച്ചെ??
” എൻ്റെ പൊന്ന് ഷഹാനെ ജീന അത് വെറുമൊരു ടൈംപാസ്സ് ആണ്
” നിനക്ക് തമാശ അവളിതുവരെയൊന്നും കഴിച്ചില്ല അവിടന്ന് അനങ്ങിയിട്ട് പോലുമില്ല നീ പോയൊന്നു സംസാരിക്ക്
” എങ്കിൽ നീയുംകൂടി വാ ഒറ്റക്ക് അവളടുത്ത് പോകാൻ ധൈര്യമില്ല
” ഞാൻ വരുന്നില്ല നീ ഒറ്റക്ക് പോയാൽ മതി
” പ്ലീസ് ഒന്നുവാടി
” ശരി വാ
‘ പാവം കൈ രണ്ടും മുഖത്തുപൊത്തി കുനിഞ്ഞിരിക്കുന്നു ഞാൻ അടുത്തു പോയിരുന്ന് തോളിൽ കയ്യിട്ടു അപ്പുറത്ത് ഷഹാനയും
” ഹലോ
‘ ഒന്നും മിണ്ടിയില്ല എൻ്റെ കൈ തട്ടിമാറ്റി ഞാനൊന്നുകൂടി കയ്യിട്ടു
” ഡി കള്ളി
” ഐറിഷെ കളിക്കാതെ പോയെ
” ഓഹ് പിന്നെ എൻ്റെ മുഖത്ത് നോക്കിയേ
” പോടാ
‘ എന്നുപറഞ്ഞ് തുടങ്ങിയില്ലേ കരച്ചിൽ
” ഡി നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് ശെടാ ഷഹാനെ നീയൊന്നു വിളിച്ചേ
” സ്വപ്ന നീയവൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്
” വേണ്ടെടി വേണ്ട അടുത്ത നുണയുംകൊണ്ടായിരിക്കും വരവ്
” സത്യമായിട്ടുമല്ല ദൈവം സത്യം ഞാൻ പറയുന്നതാദ്യം കേൾക്ക്
” വേണ്ടെന്ന് പറഞ്ഞില്ലേ നീയൊന്നു പോയെ
” എൻ്റെ പൊന്നല്ലേ എൻ്റെ അവസാന വാക്കുകളായിട്ടെങ്കിലും കേൾക്ക്
” ശെരി പറ കേൾക്കാം
” നീ കേട്ടത് ശരി തന്നെയാണ് പക്ഷെ അത് വെറുമൊരു നേരമ്പോക്കിന് വേണ്ടിയാ
” എങ്കിൽ ഞാനാരെയെങ്കിലും ഇങ്ങനെ നേരമ്പോക്കിന് നോക്കിയാൽ നീയെന്തു പറയും??
” ഡി എന്നോട് ക്ഷമിക്ക് ഞാനത് വിട്ടു
” നീയൊന്നോർത്തോ ഒരാണിൻറെയെന്തും പെണ്ണ് സഹിക്കും പക്ഷെ പരസ്ത്രീ ബന്ധം അതൊരിക്കലും അവൾക്ക് സഹിക്കാൻ കഴിയില്ല
” ഞാൻ പറഞ്ഞില്ലേ അതുവിട്ടെന്ന്