” നീ സ്റ്റാൻഡിൻറെ മുന്നിലേക്ക് നടന്നോ ഞാൻ വണ്ടിയുമായിട്ട് വരാം
‘ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ പ്രിയമിസ്സ് പുറകീന്ന് വിളിച്ചു
” എന്താ മിസ്സ്??
” എന്തായിരുന്നു ഇന്ന് രണ്ടുപേരും തമ്മിൽ പിണക്കം??
” അതൊരു വലിയ കഥയാണ് മിസ്സെ ഞാനിപ്പൊ അവളെ വീട്ടിൽ കൊണ്ടാക്കാൻ പോവേണ് പോട്ടെ
” നോക്കി പോ അടി കിട്ടരുത്
” നമ്മളെ ആരടിക്കാനാ??
” മ്മ്മ്
” വാടി കയറ് അപ്പൊ അളിയന്മാരെ പോട്ടെ??
” ഓക്കേടാ വിട്ടോ
” ആ പ്രിയ മിസ്സ് കണ്ടെന്ന് തോന്നുന്നു
” എല്ലാപേർക്കും അറിയാവുന്ന കാര്യം തന്നല്ലോ പിന്നെന്താ ഒരു പുതുമ??
” എന്നാലും??
” അല്ലാ നീയെങ്ങനെയാ ആ കുട്ടിയുടെ കാര്യമറിഞ്ഞെ??
” അതൊക്കെയറിഞ്ഞു അവളെയിന്ന് കാണാൻ പറ്റിയില്ല
” കണ്ടിട്ട് എന്തുപറയാനാ??
” അത് നീയറിയണ്ട
” നീ ചീത്തയൊന്നും പറയരുത്
” അത് ഞാനാലോജിക്കാം
” പ്ലീസ്
” സംസാരിക്കാതെ വണ്ടിയോടിച്ചെ എന്നെ വീടിന് മുന്നിൽ ഇറക്കണ്ട പള്ളിക്കവിടെ ഇറക്കിയാൽ മതി
” ഓ
‘ അവളെ പള്ളിക്ക് മുന്നിൽ വിട്ടു
” ഞാൻ വിളിക്കും ഫോണെടുക്കണം
” രാത്രി വിളിച്ചാൽ മതി വൈകിട്ട് അച്ഛന്റെ കൂടെ പോണം
” മ്മ്
” അപ്പൊ ഞാൻ പോകുന്നു ബൈ
” ബൈ
‘ വണ്ടിയെ വീട്ടിലേക്ക് മിന്നൽ വേഗത്തിൽ പായിച്ചു
” നീയെന്താ ലേറ്റായത്??
” കൂട്ടുകാരുമൊത്ത് കുറച്ചുനേരം സംസാരിച്ചുനിന്നു
” നീ പോയി തുണിമാറിയിട്ട് വന്ന് വല്ലതും കഴിക്ക്
” അച്ഛനിന്നെന്തൊക്കെയോ സാധനങ്ങൾ വേടിക്കണമെന്ന് പറഞ്ഞിട്ട് പോകുന്നില്ലേ
” ആ ഞാനിപ്പൊ പോകും
‘ ഡ്രെസ് മാറി വന്നപ്പോൾ അമ്മ ചോറും കറികളെല്ലാം വിളമ്പിവച്ചു
” വാ വന്നുകഴിക്ക്
” എനിക്ക് വിശപ്പില്ല ഞാൻ കഴിച്ചിട്ടാണ് വന്നെ
” കഴിക്കെടാ രാവിലെയും കഴിച്ചില്ല ചോറും കൊണ്ടുപോയില്ല
” എനിക്ക് വേണ്ടെന്ന്
” നിന്നോട് കഴിക്കാനാ പറഞ്ഞെ