വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” അവര് ഞങ്ങടെ വീടിന്റെ അടുത്തായിരുന്നു അതുകൊണ്ട് പെട്ടെന്ന് പോവുകയും വരികയും ചെയ്യാം ഇത്ര ദൂരെയൊന്നും അവര് വരത്തില്ല

” ഒരു കാര്യം ചെയ് വിജയമ്മയെ വിളിച്ചു നോക്ക്

” അവരോട് ഞാൻ ചോദിച്ചതാ പക്ഷെ പശുക്കളെയും,കോഴികളെയും ഒറ്റക്കാക്കി രാത്രി വരാൻ പേടി ആരേലും വന്ന് കട്ടുകൊണ്ട് പോയാലോ

” എങ്കിൽ അവരുടെ വീട്ടിൽ പോയി കിടക്കണം

” അയ്യേ അതുമോശം

” ഉടനെങ്ങാനും അങ്കിളങ്ങനെ പോകോ?

” മറ്റന്നാ ബാംഗ്ലൂർ വരെയൊന്ന് പോകും അതിനിടക്ക് ആരെയെങ്കിലും കിട്ടണം..ഒരു മാസമായി എവിടേക്കും വയ്യാത്തതുകൊണ്ട് പോയിരുന്നില്ല

” പത്രത്തിലൊരു പരസ്യം കൊടുത്തുനോക്ക്

” രണ്ടു ദിവസമായി കൊടുത്തിട്ട് വിളിക്കുന്നവർക്കൊക്കെ വല്യ ഡിമാൻഡ്

” സ്ത്രീകളെയല്ലേ??

” അതേ പിന്നെ പുരുഷൻമാരെ ആരെങ്കിലും വെക്കോ!!

” അത് ശരിയാണല്ലൊ…എങ്കിൽ അമ്മയെ വിളിച്ചുകൂടായിരുന്നോ??

” അത് തന്റെയച്ചൻ പോകാനിനി കുറച്ച് ദിവസം കൂടിയല്ലേയുള്ളു അതാ വിളിക്കാതിരുന്നെ

°° അതും ശരിയാണ്

” ഞാനാരോടെങ്കിലും ചോദിക്കട്ടെ

” പെട്ടെന്ന് വേണം

” മ്മ്

‘ ദൂരെ നിന്നേ ക്ലബിനു മുന്നിൽ ഹരിയെയും,ജിഷ്ണുവിനെയും കണ്ടു

” ഡാ

” ഇപ്പൊ വരാം

‘ വണ്ടിയെ വീടിനു മുന്നിലെ വഴിയിലൂടെ വിട്ടു അമ്മ മുറ്റത്ത് വിജയമ്മയുമായി നുണയും പറഞ്ഞ് നിക്കുന്നുണ്ട്

” അപ്പൊ ശരിയാന്റി കാണാം

‘ വണ്ടിതിരിച്ച്‌ വീടിനു മുന്നിൽവച്ചു

” എന്താണ് രണ്ടുപേരുംകൂടിയൊരു പരദൂഷണം!

” നീ വാ ചോറ് കഴിക്കാം

” ഞാൻ പോട്ടെടി ആ പൊടിയൻറെ കട വരെയൊന്നു പോകണം

” ശരി ചേച്ചി

‘ ചോറ് കഴിച്ചു തുടങ്ങി

” ടുട്ടു ചാവിയിങ്ങ് തന്നെ ഞാൻ പോയി അവരോടൊക്കെ യാത്ര പറഞ്ഞിട്ട് വരാം

” അച്ഛൻ പോകാനിനി മൂന്ന് ദിവസം കൂടിയില്ലേ

” അപ്പൊ സമയം കിട്ടിയെന്നു വരില്ല കഴിഞ്ഞ തവണത്തെപ്പോലെ പറയാതെ പോയാൽ പിണങ്ങാൻ അവർക്കിതു മതി

” ഇതാ

‘ അച്ഛൻ വണ്ടിയുമായി പോയി

” അമ്മേ

Leave a Reply

Your email address will not be published. Required fields are marked *