വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” ദാ വരുന്ന

” വെള്ളം കൂടിയെടുത്തോ

” ഇതാ

” അമ്മ ഗ്രേസിയാന്റിയോട് ഞാൻ നന്നായി പഠിക്കുമെന്ന് പറഞ്ഞോ?

” അവര് നീ പഠിക്കുമോയെന്ന് എന്നോട് ചോദിച്ചു ഞാൻ പഠിക്കുമെന്ന് പറഞ്ഞു

” നന്നായി പഠിക്കുമെന്ന് പറഞ്ഞോ??

” ഇല്ല..അവര് ചിലപ്പോൾ നിന്നെ ഇളക്കാൻ വേണ്ടി ചോദിച്ചതായിരിക്കും

” വല്ല ചോദ്യവും ചോദിച്ചെങ്കിൽ ഞാൻ പെട്ടുപോയേനെ

” അതെന്താ നിനക്കൊന്നും അറിയില്ലേ??

” അറിയാം ചിലപ്പോൾ അറിഞ്ഞുകൂടാത്ത എന്തെങ്കിലും ആയിരുന്നെങ്കിൽ!!?

” അവര് നിൻറെ അതേ വിഷയം തന്ന പഠിപ്പിക്കുന്നെ..നിന്റോട രാത്രി കുറച്ചുനേരമിരുന്നു പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലൊ

” ഓ തുടങ്ങി

” എന്താ നിനക്കിഷ്ടപ്പെടുന്നില്ലേ??ആട്ടെ നീയവരെയും കൊണ്ട് എവിടെ പോയതാ??

” പള്ളിയിൽ..എന്നോട് വല്യ കാര്യമാണ്

” അവരുടെ മക്കളൊന്നും കൂടെയില്ലല്ലൊ പാവം..അവർക്ക് വീട്ടുജോലിക്ക് ഒരാളെ വേണമെന്ന് പറഞ്ഞു

” അമ്മയെങ്ങനെ അറിഞ്ഞു?

” വിജയേച്ചി പറഞ്ഞു….ഇവിടെ നിന്ന് ജോലി ചെയ്യണമെന്ന്!!?

” ആ എന്നോട് പറഞ്ഞായിരുന്നു

” നിങ്ങടെ ക്ലബിൻറെ പുറകിൽ ഒരു മഞ്ഞ ഷീറ്റ് അടിച്ച വീടില്ലേ അവിടൊരു സ്ത്രീയുണ്ടല്ലൊ!!

” ഓഹ് വിലാസിനി അങ്ങനെയെന്തോ ആണ്

” ആ അവര് തന്ന അവരുടെ മകൻ ഗൾഫില അവരിപ്പോ മൂത്ത മകളുടെ കൂടെയാ

” അപ്പൊ വിളിച്ചാൽ അവര് വരോ??

” അതിനാ പെണ്ണും അമ്മാവിയും കൂടി അവരെയിട്ട് കഷ്ടപ്പെടുത്തേണ് അവര് വിടത്തില്ല പാവത്തിനെ..ഇവിടെ വന്നാൽ കാശും കിട്ടും നല്ല ആഹാരവും കിട്ടും വലിയ ജോലിയും ചെയ്യണ്ട മിക്ക ദിവസങ്ങളിലും അവരെ ചന്തയിൽ വച്ച് കാണാറുണ്ട് നാളെ കാണുമ്പോൾ ഒന്ന് ചോദിച്ചുനോക്കാം

” എങ്കിൽ വലിയ ഉപകാരമാകും

‘ ചോറും കഴിച്ച് ക്ലബിലേക്ക് നടന്നു

” ഹലോ

” ഡാ ഒരു ചെറിയ പ്രശ്നമുണ്ട്?

” എന്തുപറ്റി

” ഇന്നലെ നീയെന്നെയിവിടെ കൊണ്ടാക്കിയത് പപ്പയറിഞ്ഞു

” നിന്നോട് ചോദിച്ചോ??

” ആ ഞാൻ ഫ്രണ്ടാണെന്ന പറഞ്ഞെ

” ആ അങ്ങനെ പറഞ്ഞാൽ മതി

” പക്ഷെ പപ്പ കോളേജിൽ ആരെയൊക്കെയോ വിളിച്ചു തിരക്കിയപ്പോൾ സത്യം മനസിലായി എൻ്റെ പഠിപ്പ് നിർത്തിക്കുമെന്നാ പേടി

” ഏയ്‌ അങ്ങനൊന്നും സംഭവിക്കില്ല

” നിനക്ക് പപ്പയെക്കുറിച്ച് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്.. ആരോ വരുന്നു ഞാൻ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *