വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” ടുട്ടു നീ ചാവി അവൻറെ കൊടുത്തേ

” ഹാ എനിക്കൊരു കുഴപ്പോമില്ലെടാ

” അതുകൊണ്ടല്ല നീ ചാവി അവൻറെ കൊടുക്ക്‌

‘ അപ്പോഴേക്കും കുട്ടായി ഇറങ്ങിവന്നു

” നീ വണ്ടിയെടുക്കണ്ട അവനെടുത്തോളും നീ ചാവി കൊടുക്ക്‌..

‘ എല്ലാരുംകൂടി പറഞ്ഞപ്പോൾ ഞാൻ ചാവി അവൻറെ കയ്യിൽ കൊടുത്തു..വെറുതെ ഈഗോ കാണിച്ചു നിന്നിട്ട് കാര്യമില്ല എന്നോടുള്ള സ്നേഹം കൊണ്ട..

” മ്മ് ശരി

‘ ജിജോ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..ഞങ്ങൾ ആദ്യം മോനുവിനെ അവൻറെ വീട്ടിലാക്കി പിന്നീട് വണ്ടി എൻറെ വീട്ടിലേക്ക് വിട്ടു…

” നിന്നെയിനി വീട്ടിലാക്കിയിട്ട് ഞാനെങ്ങനെ പോകുമളിയാ??

” നീയെന്നെ വീട്ടിലാക്കിയിട്ട് വണ്ടിയുംകൊണ്ട് പൊക്കോ

” മ്മ്

‘ അവനെന്നെ വീട്ടിലാക്കി

” അളിയാ ഞാൻ പോണ് ഇനിയിവിടെ നിന്നാൽ നിന്റെ കോലം കണ്ടു ബിന്ദുവാന്റി എന്നെ തെറി വിളിക്കും!!

” ഓക്കെ നീ വിട്ടോ

‘ കാളിങ് ബെല്ലടിച്ചപ്പോൾ അച്ഛനാണ് വന്ന് ഡോർ തുറന്നത്..എന്നെ കണ്ടപ്പോഴേ പുള്ളിക്ക് കാര്യം മനസിലായി..ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി കട്ടിലിലേക്ക് വീണു ഓഹ് അമ്മ അറിഞ്ഞാൽ തീർന്നു**

°° സാധാരണ എത്ര കുടിച്ചാലും ഇങ്ങനെ ആവാത്തതാ ഇന്നെന്തുപറ്റി???

” ചേട്ടാ അവൻ തന്നെ വന്നത്??

” മ്മ്

” ഒന്നും കഴിക്കാതെ പോയി കിടന്നോ??ഞാൻ പോയി വിളിക്കാം

” വേണ്ടെടി അവന് വിശപ്പില്ലാന്ന് അവന്റെ കൂട്ടുകാരുടെ വീട്ടീന്ന് കഴിച്ചെന്ന്

” എങ്കിൽ അവനൊന്നു കുളിച്ചിട്ട് കിടന്നൂടെ..ഞാനൊന്നു പോയി നോക്കട്ടെ

°° ശ്ശോ ഇപ്പൊ ഇങ്ങോട്ട് വരും മൈര് ഡോറ്‌ കുറ്റിയിട്ടതുമില്ല

‘ ചാടി കുറ്റിയിടാൻ പോയതും അമ്മ മുൻപിൽ

” നിനക്കൊന്ന് കുളിച്ചി….ഹോ ഇതെന്തായിത് നാറിയിട്ട്‌ പാടില്ല..നിന്നോട് എത്ര പ്രാവശ്യം പറയണം??എത്ര പറഞ്ഞാലും മനസിലാകില്ല വെറുതെയല്ല വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നെ?മോനു നാളെയിങ്ങു വരട്ടെ അവനുള്ളത് കൊടുത്തോളാം..വിശ്വേട്ട നിങ്ങടെ മോനിന്ന് മൂക്കറ്റം കുടിച്ചിട്ട വന്നേക്കുന്നെ

‘ അച്ഛനൊന്നും മിണ്ടിയില്ല ഞാൻ നൈസിന് വാതിൽ ചാരി കുറ്റിയിട്ടു

” നിങ്ങളെന്താ മനുഷ്യ ഒന്നും മിണ്ടാത്തെ??കൊള്ളാം മോന് പറ്റിയ അച്ഛൻ

‘ പിന്നീട് അമ്മക്കുള്ള ദേഷ്യം എന്നോടായിരുന്നില്ല എല്ലാം അച്ഛനോടായിരുന്നു..ഫോണിലേക്കൊരു കാൾ

” പറയെടി

” നിന്നെ ഞാൻ എത്ര വട്ടം വിളിച്ചു എന്താ ഫോൺ എടുക്കാതിരുന്നെ??

” അതൊരു ഫ്രണ്ടിന്റെ വീട്ടിലായിരുന്നു അതാ

Leave a Reply

Your email address will not be published. Required fields are marked *