ആഷി 4 [Floki kattekadu]

Posted by

തളർന്നു ബോധം മറഞ്ഞ ആഷിയോട് എങ്ങനെ ഞാൻ ഇത് പറയും എന്ന് എനിക്കറിയില്ല. പക്ഷെ ആഷിയും റിയാലിറ്റി അംഗീകരിചേ മതിയാകു… മരവിച്ച മനസ്സുമായി ആ ആശുപത്രി വരാന്തയിലൂടെ ഞാൻ നടന്നു…

“നി എനിക്ക് വാക്ക് തന്നതല്ലേ ഷാക്കീ… എന്നെ വിട്ട് എങ്ങോട്ടും പോകില്ലന്ന്”

“ഞാൻ പറഞ്ഞതല്ലേ ഷാക്കീ എന്നെ വിട്ട് പോകരുതെന്ന്…”

എന്നിട്ടിപ്പോ……..
#######################

നാട്ടിലെ ഖബർസ്ഥാനിൽ വലിയ ആൾക്കൂട്ടത്തിനെ സാക്ഷിയാക്കി സാക്ഷിയെ ഷാകിയുടെ അടക്കല്ലാം കഴിഞ്ഞു. കബർസ്ഥാനിലേക്കു സ്ത്രീകൾക്ക് പ്രവേശനം ഇല്ല. ഞാൻ പുറത്തു നിന്നു…. ആഷി ശരിക്കും തളർന്നു പോയിരുന്നു. വീടിന്റെ റൂമിൽ ഒരു മൂലയിൽ കരയാൻ പോലും കഴിയാതെ ആഷി ഇരുന്നൂ..

കബറടക്കം കഴിഞ്ഞു ഓരോരുത്തരായി തിരിച്ചു പോയികൊണ്ടിരിന്നു. ഷാക്കിയുടെ നാട്ടിലെ കൂട്ടുകാർ റോയിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മദ്യപിച്ചു വണ്ടിയൊടിച്ച ആള് ഷാക്കിയുടെ മെലിലൂടെ വണ്ടി കയറ്റിയിറക്കുകയായിരുന്നു, റോയ് അവരോട് പറയുന്നുണ്ട്.. തിരിച്ചു ഞങ്ങൾ എല്ലാവരും കൂടെ നടന്നു…

റോയ് എന്നെ ചേർത്തു പിടിച്ചു നടന്നു

റോയ് : അവസാനം എന്റെ കൈ പിടിച്ചു ആഷിയെ നോക്കണേ എന്നാണ് അവൻ പറഞ്ഞത്. പിന്നെ…..

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…

റോയ്: അവനു നിന്നോടെന്തോ പറയാനുണ്ടായിരുന്നു… But,… He couldn’t make it……….

 

“നീനു…. നീനു…”

റോയ് വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും എണീറ്റത്……

റോയ്: ഹേയ് പോകാം…

ഞാൻ: ഹാ ഡോക്ടർ എന്താ പറഞ്ഞത്…

റോയ് : കുഴപ്പം ഒന്നും ഇല്ല. you need bed rest… അത്രേ ഒള്ളു.. ആഷി വിളിച്ചോ നിന്നെ?

ഞാൻ :ഇല്ല എന്തെ…

റോയ്: എന്നെ വിളിച്ചിരുന്നു. നിന്നെ വിളച്ചിട്ട് കിട്ടിയില്ല എന്നു പറഞ്ഞു.

ഞാൻ : എന്താണ് കാര്യം. അവൾക്കെന്തെങ്കിലും?

റോയ്: ഏയ്‌ ഒന്നും ഇല്ല. അവിടെ അവൾക്കു ശരിയാകുന്നില്ല. പഴയ കുത്തു വാക്കുകൾക്കു പുറമെ, ഇപ്പോൾ…….(റോയ് ഒന്ന് നിറുത്തി വീണ്ടും തുടർന്നു) അവളെ ഇങ്ങോട്ട് കൊണ്ട് വരണം. അവളിവിടെ നമ്മളുടെ കൂടെ താമസിക്കട്ടെ. കമ്പനിയിലെ ഷാക്കീടെ ഷെയർ ഇനി അവളുടേതാണ്…

ഞാൻ : yeah….

റോയ് എന്നെ എണീപ്പിച്ചു… ചെറുതായി കനം വെച്ചു തുടങ്ങിയ വയറുമായി ഞാൻ എണീറ്റു റോയിയുടെ കൂടെ നടന്നു…

എനിക്ക് മുന്നിൽ ഞാൻ ഷാകിയുടെ ചിരിക്കുന്ന മുഖം രൂപം കണ്ടു…

“ഞാൻ അറിയുന്നു, ഷാക്കീ. നക്ഷത്രങ്ങളിൽ ഇരുന്നു നി എല്ലാം കാണുന്നുണ്ട്… ഇന്നെന്റെ സ്കാനിങ് ആയിരുന്നു. ഞാൻ പറയാത്ത എന്റെ വരം തന്നിട്ട് തന്നെ ആണ് നി പോയത്. I know you always keep promises”

Leave a Reply

Your email address will not be published. Required fields are marked *