ഈ ജന്മം 3
Ee Janmam Part 3 | Author : Kaazi | Previous Part
ഹസിയെ ഫേസ് ചെയാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാൻ പലപ്പോഴും അവരിൽ നിന്ന് മാറിനടന്നു . താത്ത ഇടകിടക് ചോദിക്കും നിനക്കുന്താടാ കോഴി വെള്ളത്തിൽ വീണപോലെ ഒരു ഉഷാറില്ലായിമ്മ..എന്താടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ …..?
ഒന്നുല്ലാത്താ… ഒരു ചെറിയ തലവേദന എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറും.. ബാബി കണ്ണുകൊണ്ടു എന്താണ് എന്ന് ചോതിച്ചു…ഒന്നുല എന്ന് പറഞ്ഞു ഞാൻ അവരുടെ പിന്നാലെ നടന്നു..ഞങൾ അങനെ മുന്നാറിൽ കാടും മലയും കുന്നും വെള്ളച്ചാട്ടവും ഒകെ കണ്ടു ഈവനിംഗ് വേരെ ചുറ്റിക്കറങ്ങി ..എനിക്കാണെങ്കിൽ ഒന്നിന്നും ഒരു മൂഡ് ഉണ്ടായിരുന്നില്ല,
ജാസിക്കും ബാബിക്കും വെള്ളച്ചാട്ടത്തിൽ ചാടികളിക്കാൻ നല്ല ആഗ്രഹമുണ്ടയിലുന്നു..പോകുന്നിടത്തെല്ലാം നല്ല ആളുകൾ ഉള്ളതുകൊണ്ട് വെള്ളത്തിൽ ഇറങ്ങൽ നടന്നില്ല .. അവർ രണ്ടുപേരും ഫുൾ ഹാപ്പി ആയിരുന്നു.. കമിതാക്കളെ പോലെ കൈപിടിച്ചായിരുന്നു രണ്ടാളുടെയും നടത്തം.അവര്ക് കിട്ടിയ അവസരം അവർ ശരിക്കും എന്ജോയ് ചെയ്യുന്നുണ്ടായിരുന്ന.
മല ഇറങ്ങി ഞങ്ങൾ തയോട്ടു വന്നു ..ഡാ കാസി.. എനിക്ക് ഒരു ചായ കുടിക്കണം .നീ കട കണ്ടാ വണ്ടി ഒന്ന് നിർത്തനട്ട എന്ന് ഉമ്മ പറഞ്ഞപ്പോഴാണ് അങനെ ഒരു സംഭവം ഉള്ളത് ഓര്മ്മവന്നത് . ഞങൾ തേയില തോട്ടത്തിന്റെ അരികിലായി ബഞ്ചുകൾ ഒകെ സെറ്റ് ചെയ്ത ഒരു ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തു. ബാബിയുടെ ഫോൺ വന്നപ്പോ ബാബി ഫോൺ എടുത്തു പുറത്തു ഇറങ്ങി നടന്നു..
ഡാ കാസി നിനക്കു ഫോൺ എന്ന് പറഞ്ഞു ബാബി എനിക്ക് ഫോൺ കൊണ്ടുവന്നു തന്നു
ഞാൻ കൈകൊണ്ടു ആരാ എന്ന് ചോതിച്ചു.. ഫൈസലിക അന്ന് എന്ന് പറഞ്ഞു ബാബി ഫോൺ തന്നു. ഫോൺ വാങ്ങിച്ചു ഞാൻ “ആ ഇക്ക എന്റൊക്കെയുണ്ട് വിശേഷങ്ങൾ “എന്ന് ചോതിച്ചു.
IKKA: നല്ല അവസ്ഥ തെന്നെ .. നിങ്ങൾ നമ്മളെ കൂട്ടാതെ അടിച്ചു പൊളിക്കാനല്ലേ ..?
ഞാൻ : എന്ത് അടിച്ചുപൊളി ഇക്ക..പെട്ടു എന്ന് പറഞ്ഞാൽ പോരേ.താത്താസ് ഒകെ വന്നാൽ വീട്ടിൽ നിന്ന് രണ്ടു ദിവസം ചാടാ എന്ന് വിചാരിച്ചത്.. കോളേജിലെ ഫ്രണ്ട്സ് ഒകെ ആയി ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു.ഇവർ എല്ലാരും കൂടി അത് കുളമാക്കി.
IKKA: അതൊന്നുമില്ലടാ.. നിനക്കു പിനേയും പോവാലോ..എല്ലാരും കൂടി വന്നതല്ലെ …ഇനി എന്താ പരുപാടി എന്ന് തിരിക്കുമോ..? അതോ വേറെ എവിടെങ്കിലും പോണുണ്ടോ…
ഞാൻ : അറിയില്ല… താത്ത ഒന്നും പറഞ്ഞിട്ടില്ല.എനിക്ക് മതിയായി
IKKA:ഡാ എപ്പോഴും ഇല്ലാലോ ..വെല്ലപ്പോഴും അല്ലെ ഇങ്ങനെ ഉള്ളു.. പിന്നെ നിനക്കു അറിയാലോ ..എനിക്ക് ഐഷുനെ അവിടെയും കൊണ്ടുപോകാൻ പറ്റിയിട്ടില്ലലോ.. എന്നെ എവിടെയും കൊണ്ടുപോയിട്ടില്ല എന്നുള്ള പരിഭവം കുറെ ആയി ഞാൻ കേൾക്കുന്നു..എന്തായാലും ആൾ ഇപ്പോ ഫുൾ ഹാപ്പി ആണ്… . പരിഭവം തീരുന്നതു വരെ കറങ്ങിക്കോ നിങ്ങൾ..(ഇക്ക ചിരിച്ചു )