” മിസ്സെ ഒറ്റല്ലെ
” ഇല്ലെടാ നിന്നെ സപ്പോർട്ട് ചെയ്യാനല്ലേ ഞാൻ വരുന്നേ നീ പേടിക്കാതെ വാ ഞാനില്ലേ
” ഹാ ഐറിഷെ കേറി വാ..മിസ്സും ഉണ്ടല്ലോ
” ഗുഡ്മോർണിംഗ് സർ
” ഗുഡ്മോർണിംഗ്
” സത്യത്തിൽ നിങ്ങള് വിചാരിക്കുന്ന പോലെ ഇന്നലത്തെ പ്രശ്നത്തിൽ ഇവനില്ലായിരുന്നു..സാധാരണ എന്തു നടന്നാലും മുൻപന്തിയിൽ കാണുന്നതാ
” അതെ ഇന്നലെ ഇവൻ പ്രശ്നം പറഞ്ഞ് സോൾവ് ചെയ്യാൻ പോയതാ അതിനിടയിലാണ് അടി നടന്നതും..പുറകിൽ നിന്ന് അറിയാതെ ആരോ അടിച്ചാണ് ചെവി മുറിഞ്ഞത്
‘ മിസ്സും കൂടി പറഞ്ഞപ്പോൾ അച്ഛന്റെയും,അമ്മയുടെയും മുഖം നേരെയായി
” അതെ ഇന്നലെ ഞങ്ങളെല്ലാം കണ്ടതാ..ആ പ്രശ്നം ഇന്നലെ തന്നെ തീർന്നു നിങ്ങള് പേടിക്കേണ്ട..
” സർ അപ്പൊ ഞങ്ങള്
” ഇത് പറയാനാ ഐറിഷിനെ വിളിപ്പിച്ചത് മിസ്സുംകൂടി വന്നത് നന്നായി നിങ്ങള് ക്ലാസിൽ പൊക്കോ
‘ ഞങ്ങൾ ക്ലാസിലേക്ക് നടന്നു
” ഡാ നിക്കെടാ
°° അമ്മയാണല്ലോ
” മ്മ്
” ഇതാ ചോറ്
” ഐറിഷ് ക്ലാസിൽ പൊക്കോ ഞാൻ അമ്മക്കകൂടെ കുറച്ച് സംസാരിക്കട്ടെ
” ശെരി
” എന്തായെടാ?
” പ്രശ്നമൊന്നുമില്ല ഇനി വൈകിട്ട് എന്താകുമെന്നാണ് പേടി
” നിന്റച്ഛൻ ഇന്ന് പോകുമെന്ന് പറഞ്ഞിട്ട്!!
” ആ പോകുന്ന വഴിയാ കേറിയേ അവസാനമായിട്ട് എന്നോടൊന്നും മിണ്ടിയില്ല
‘ സമയം പെട്ടെന്ന് നീങ്ങി..കോളേജ് വിട്ടു..സ്വപ്നയെ ഇപ്പൊ മിക്ക ദിവസങ്ങളിലും അവളുടെ പപ്പയാണ് കൂട്ടിക്കൊണ്ട് പോകുന്നെ..ശക്തമായ നെഞ്ചിടിപ്പുമായി വണ്ടിയെടുത്തു..നോക്കിയപ്പോൾ ശ്യാം ഓടിക്കൊണ്ട് വരുന്നു
” എന്താടാ??
” അളിയാ അവരെത്തി
” എത്തിയാ??ശേ അവരെത്ര പേരുണ്ട്??
” അതറിയില്ല എനിക്കതിൽ,മോനുവിനെയും,കുട്ടായിയെയും മാത്രമേ അറിയാവൂ..ബാക്കിയുള്ളവൻമാരെ അറിയില്ല ഒരു വെള്ള ഐ ട്വന്റി കാറിലും,മൂന്നുനാല് ബൈക്കിലുമാ വന്നതെന്ന് തോന്നുന്നു
” വെള്ള ഐ ട്വന്റിയാ!!!!
” ഓ
°° മൈര് രാഹുലിന്റെ വണ്ടിയാണല്ലൊ..