” ആന്റി ഞാനാദ്യമായിട്ടാണ് ഒരാളെ ചട്ടയും,മുണ്ടുമിട്ട് നേരിൽ കാണുന്നത് അല്ലാതെ ഞാൻ റ്റിവിയിൽ മാത്രമേ കണ്ടിട്ടുള്ളു
” അപ്പൊ മാർഗംകളിയൊന്നും കണ്ടിട്ടില്ലേ??
” അത് കണ്ടിട്ടുണ്ട് അവരത് കളിക്കാൻ വേണ്ടി മാത്രമല്ലേ ഉപയോഗിക്കുന്നെ!!ആന്റി വീട്ടിലിട്ടുകൊണ്ട് നിക്കയല്ലേ
” ചട്ടയും,മുണ്ടുമിട്ടിട്ട് കൊള്ളാവോ?
” പിന്നേ അടിപൊളിയായിട്ടുണ്ട്
” ഇതിച്ചായന്റെ അമ്മച്ചി ശീലിപ്പിച്ചതാ ആദ്യമൊന്നും എനിക്കിഷ്ടമല്ലായിരുന്നു അമ്മച്ചി ചുമ്മാ നിർബന്ധിക്കും അവരൊക്കെ പഴയ ആളുകളല്ലെ..പിന്നെ പിന്നെ എനിക്കിത് ശീലമായി..പുറത്ത് പോകാൻ സാരി,വീട്ടിൽ നിക്കുമ്പോൾ ചട്ടയുംമുണ്ടും
” എന്തായാലും നന്നായിട്ടുണ്ട്
” ഞങ്ങളിവിടെ വന്നിട്ടിപ്പൊ ഒന്നര മാസമായി എന്നിട്ടും കണ്ടില്ലായിരുന്നൊ?
” ഇല്ല സത്യമായിട്ടും ഞാനിപ്പൊഴാ കണ്ടേ
” അതു പോട്ടെ താൻ നന്നായി പഠിക്കുമെന്നാണ് ഞാൻ അറിഞ്ഞേ
” ഇതാര് പറഞ്ഞു??
” അതൊക്കെയറിഞ്ഞു രാത്രി പഠിത്തം ഒന്നുമില്ലെ??പുസ്തകങ്ങൾ എടുത്തിട്ടു വന്നിരുന്നെങ്കിൽ ഞാൻ തനിക്ക് പാടുള്ള എന്തേലും പറഞ്ഞുതരാമായിരുന്നു
” ഏയ് അങ്ങനെ ശീലമൊന്നുമില്ല പിന്നെ അമ്മ നിർബന്ധിക്കുമ്പോൾ ചുമ്മാ എടുത്തുനോക്കും
” അങ്ങനെ ചെയ്യരുത് ദിവസവും ക്ലാസിൽ പഠിപ്പിക്കുന്നത് മാത്രം രാത്രിയൊരര മണിക്കൂർ നോക്കിയാൽപിന്നെ നമുക്ക് എക്സാമെഴുതാൻ എളുപ്പമായിരിക്കും.താനതൊന്ന് ശീലമാക്കിനോക്ക്
” മ്മ്
” വെറുതെ മൂളിയാൽ പോര
” നാളെ മുതലാവട്ടെ
” താൻ നന്നായി പഠിക്കുമെന്ന് ഞാനെങ്ങനെയറിഞ്ഞെന്നറിയാവോ?
” അമ്മ പറഞ്ഞിട്ടല്ലെ??
” അമ്മ ഒരുവിധം പഠിക്കുമെന്ന് മാത്രമേ പറഞ്ഞുള്ളു..നിങ്ങളെ പഠിപ്പിക്കാൻ ഒരു പ്രിയയില്ലെ??
” അതേ പ്രിയമിസ്സ്
” ആ കുട്ടി പറഞ്ഞതാ..താൻ എല്ലാ ചട്ടമ്പിത്തരം കാണിച്ചാലും പഠിക്കുമെന്ന്
” മിസ്സിനെ എങ്ങനറിയാം??
” എൻ്റെ സ്റ്റുഡന്റ് ആയിരുന്നു
” പ്രിയമിസ്സ് കോട്ടയംകാരിയാ കല്യാണം കഴിച്ച് ഇങ്ങോട്ട് കൊണ്ടുവന്നതാ
” അതെ….സമയം കുറെയായി ഉറങ്ങണ്ടെ??
” ഉറങ്ങണം രാവിലെ കോളേജുള്ളതാ
” വന്നെ ആ റൂമിലൊരു ബെഡ് കിടപ്പുണ്ട് അതുപിടിച്ച് ഈ റൂമിലേക്കിടാം
” അതെന്താ അങ്ങനെ??
” ഈ റൂമിൽ ഒരു ബെഡെയുള്ളു
” അപ്പൊ നമ്മൾ ഒരു മുറിയിലാണോ കിടക്കുന്നെ!!