” വിളിച്ചു
” അപ്പൊ കാര്യങ്ങളൊക്കെ അറിഞ്ഞല്ലൊ??
” എൻ്റെ പൊന്നളിയാ എന്തിനാടാ വെറുതെ ആ പയ്യൻ ആരാണെന്നു പോലും എനിക്കറിയില്ല..നീ നാളെ പണിക്കു പോകാൻ നോക്ക്
” നീയൊരു മൈരും പറയണ്ട ബാക്കി നാളെ
°° ഈ മൈരൻമാര് നാളെ വന്ന് എന്ത് കാണിക്കുമോ എന്തോ!!
‘ പകൽ മാഞ്ഞു നേരം സന്ധ്യയായി മഴ പോയെങ്കിലും ചെറുതായി പൊടിയുന്നുണ്ട്
” അമ്മേ ചോറിട്
‘ കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ വന്നത്
” നിങ്ങളിത്രയും നേരം എവിടായിരുന്നു??
” മഴയല്ലായിരുന്നോ ഞാൻ തോരുന്നതു വരെ ബാബുവിന്റെ കടയിൽ നിന്നു…ഇവൻ നിന്നോട് വല്ലതും പറഞ്ഞായിരുന്നൊ??
” എന്ത് പറഞ്ഞോന്ന്??
” ഇന്ന് കോളേജിൽ പൊരിഞ്ഞ അടി നടന്നു നിന്റെ മോനുമുണ്ടായിരുന്നു..അവന്റെ ചെവി മുറിഞ്ഞിരിക്കുന്നത് കണ്ടില്ലേ നീ??
” എന്നോട് എവിടെയോ വീണെന്നാ പറഞ്ഞെ
” ആ എങ്കിൽ ഇവനിന്ന് ഭേഷാ കിട്ടി
‘ ഞാൻ തല കുനിച്ചിരുന്നു അമ്മ മുഖവും വീർപ്പിച്ച് അകത്തേക്ക് പോയി..അച്ഛൻ കുളിക്കാനായി ബാത്റൂമിലും..എന്നോട് ആരുമൊന്നും മിണ്ടിയില്ല ഞാൻ എന്നെത്തന്നെ സ്വയം പഴിച്ചു
°° ഇനി രണ്ടു ദിവസം പിണങ്ങാൻ ഇതുമതി
‘ എട്ടുമണി ആയപ്പോൾ ഞാൻ ആന്റിയുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി..മുറി വിട്ടിറങ്ങിയപ്പോൾ അച്ഛനും,അമ്മയും ഭക്ഷണം കഴിക്കുകയാണ്
” ഞാൻ പോകുന്നു
‘ വിചാരിച്ച പോലെ അവരിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല..മനസിൽ കുറ്റബോധം നീറിവെമ്പി
°° ഇന്നവന്മാര് പറഞ്ഞത് കേട്ടിരുന്നെങ്കിൽ!!
” പെട്ടെന്ന് വാ ചാറ്റൽ മഴ നനഞ്ഞാൽ പനി പിടിക്കും
‘ ഞാനാകെ വിഷമത്തിലായിരുന്നു
” എന്തു പറ്റി മുഖത്തൊരു വാട്ടം??
‘ ആരോടെങ്കിലും എല്ലാം പറയണമെന്ന് തോന്നി..ഞാൻ അവരോട് പറഞ്ഞു
” ഇതിനാണോ മുഖം വീർപ്പിച്ചിരിക്കുന്നെ!!നാളെ കൂട്ടുകാരോട് നേരിട്ട് പറയണം ഇയാളുടെ പ്രശ്നങ്ങൾ ഇയാള് തീർക്കുമെന്ന്..കോളേജിന് പുറത്താണെങ്കിൽ കുഴപ്പമില്ല ഇത് കോളേജിലെ കുട്ടികളുമായിട്ടല്ലേ!!
” മുൻപ് ഇതുപോലൊരു പ്രശ്നം നടന്നതാ അന്ന് ഇവന്മാരെല്ലാം വന്ന് കോളേജിൽ ആകെ പ്രശ്നമുണ്ടാക്കി..അന്നച്ചൻറെ പിടിപാട് കൊണ്ട് ഡിസ്മിസ്സ് ചെയ്തില്ല..എന്നെക്കാരണം വീണ്ടുമൊരു പ്രശ്നം നടന്നാൽ ഞാനിനി കോളേജിന് പുറത്താ..ഇതൊക്കെക്കൊണ്ടാ അച്ഛനും,അമ്മയും ഇന്ന് പിണങ്ങിയത്
” മോനെ ഈ കോളേജിൽ കയറി തല്ലുണ്ടാക്കുന്നത് വലിയ കേസാണ്
” അതവൻമാരടുത്ത് പറഞ്ഞാൽ മനസിലാകണ്ടേ..നാളെ അച്ഛനെ കൊണ്ടാക്കാൻ എയർപോർട്ടിൽ പോകാം അപ്പൊ അവന്മാര് വരില്ലല്ലൊ!!