” അത് ബുദ്ധിമോശമാണ് ചിലപ്പൊ തന്നെ അടിച്ച ആളെ തന്റെ പേരും പറഞ്ഞ് കോളേജിനുള്ളിൽ കയറി അടിച്ചാൽ വിചാരിക്കുന്നതിനെക്കാൾ വല്യ പ്രശ്നമാകും
” എങ്കിൽ ഞാനവന്മാരെ വിളിച്ചു പറഞ്ഞാലോ കാര്യത്തിന്റെ സീരിയസ്നെസ്!!
” ഏയ് അതുവേണ്ട നേരിട്ടു പറഞ്ഞാൽ മതി എങ്കിലേ അവര് വിശ്വസിക്കൂ
°° എന്തെല്ലാം ആഗ്രഹങ്ങളോടെയാണ് ഞാനീ പടികടന്ന് വന്നത്!!ഇപ്പൊ എല്ലാം മൂഞ്ചി നെഞ്ചിനകത്ത് കരിങ്കല്ല്….
‘ രാവിലെ നേരത്തെ എഴുന്നേറ്റു ഓർമ്മകൾ ഉറങ്ങാൻ സമ്മതിച്ചില്ല
” ആന്റി ആന്റി എഴുന്നേൽക്ക്
” മ്മ്
” സമയം ആറായി ഞാൻ പോകുന്നു
” മ്മ്
°° ഇവരിതെന്തുറക്കം മനുഷ്യന് മനസിൽ ആധി
‘ വീട്ടിൽ ചെന്നപ്പോൾ അമ്മ പെട്ടിയെല്ലാം പാക്ക് ചെയ്തുകൊണ്ട് നിക്കുന്നു ഒന്നര മണിക്കാണ് ഫ്ലൈറ്റ്..എന്നെ കണ്ടിട്ട് മൈൻഡില്ല..കുറച്ചു നേരം മുറിയിൽ പോയിരുന്നു
°° നേരത്തെ കോളേജിലേക്ക് പോയേക്കാം ഈ സമയത്ത് മുക്കിലാരും കാണില്ല
‘ കോളേജിൽ പോകാൻ പെട്ടെന്ന് റെഡിയായി
” അമ്മേ ചോറ്
‘ അമ്മയൊന്നും മിണ്ടിയില്ല പകരം അച്ഛനാ സംസാരിച്ചത്
” നിനക്കിന്ന് ചോറില്ല
” ശേ
‘ വണ്ടി സ്റ്റാർട്ട് ചെയ്തു
” ടുട്ടു ഇന്നലത്തെ പ്രശ്നത്തിൻറെ ബാക്കി ഇന്ന് കോളേജിൽ നടന്നാൽ നീ വരുമ്പോൾ എന്നെയും കാണില്ല
°° ഇതെന്തു കഷ്ടമാണ് ദൈവമേ
‘ വണ്ടി വിട്ടു മുക്കിൽ ആരുമില്ല പതിവിനും നേരത്തെ കോളേജ് എത്തി പിള്ളേരൊക്കെ വന്ന് തുടങ്ങുന്നതേയുള്ളു…..ഫസ്റ്റ് പീരിയഡ് തുടങ്ങിയപ്പോൾ കുറച്ച് ആശ്വാസം കിട്ടി ഞാൻ അവന്മാരോട് കാര്യം പറഞ്ഞു
” ഐറിഷെ അവന്മാര് ചിലപ്പോൾ വൈകിട്ടായിരിക്കും വരുന്നത്
” നീ പേടിപ്പിക്കാതെടാ മൈരേ
” നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ല ചിലപ്പോൾ അങ്ങനെ സംഭവിക്കാം മിക്കവരും ജോലിക്ക് പോകുന്നവരല്ലേ!!വൈകിട്ട് പണി നിർത്തി നേരത്തെ വന്നാലോ
°° ശെരിയാ
” ഷിനി മിസ്സെ..
” പറയു ശേഖരാ
” ഐറിഷിൻറെ അച്ഛനും,അമ്മയും വന്ന് നിക്കുന്നു പ്രിൻസിപ്പലിൻറെ റൂമിലുണ്ട് ഐറിഷിനെ അങ്ങോട്ടു ചെല്ലാൻ പറഞ്ഞു
°° ഊമ്പി
” ഐറിഷെ വാ…ഞാനുംകൂടി വരാം എല്ലാപേരും ഇപ്പൊ പഠിപ്പിച്ചത് പഠിക്ക് ഞാനിപ്പൊ വരാം…നീ വാ