വാർദ്ധക്യപുരാണം 5 [ജഗ്ഗു]

Posted by

‘ നോക്കിയപ്പോൾ രാഹുൽ,കണ്ണൻ, ജോണി,ഇജാസ്,രെഞ്ചു,ഷെഫിൻ അങ്ങനെ പോകുന്നു ഒരു നീണ്ട നിര ഇവന്മാര് തൊട്ടടുത്ത മുക്കിലെ പിള്ളേരാണ്..ഒരു ബൈക്കിൽ കുട്ടായിയും മോനുവും തൊട്ടടുത്ത് സച്ചിയും നിൽപുണ്ട്

°° ശേ ഈ കുട്ടായിയും,മോനുവും എന്തിനാണ് ഇവന്മാരെയെല്ലാം വിളിച്ചുകൊണ്ട് വന്നത് ആകെ പണിയായി

‘ എന്നെ കണ്ടിട്ട് ഇജാസാണ് ഓടി വന്നത് കൂടെ എൻ്റെ ക്ലാസിലെ പിള്ളേരുമുണ്ടായിരുന്നു

” അളിയാ ഇജാസെ ആദ്യം പറയട്ടെ..എന്നെ അടിച്ചത് ആരാണെന്ന് അറിയില്ല പിന്നെ അടിച്ചത് ചിലപ്പോൾ ആളുമാറി അടിച്ചതായിരിക്കും

” അളിയാ നിന്നെ അടിച്ചവൻ ആ കാറിനുള്ളിൽ ഇരിപ്പുണ്ട് നീ വണ്ടി ഒതുക്കി വെച്ചിട്ട് വാ

‘ വണ്ടി ഒതുക്കി വെച്ചിട്ട് ഞാനങ്ങോട്ട്‌ പോയി

” സച്ചി നീയെന്താടാ ഇവിടെ??

” അളിയാ നിന്നെ ഇന്നലെ അടിച്ചത് എൻ്റെ ക്ലാസിലെ പയ്യനാ ആളു മാറിയാണ് നിന്നെ അടിച്ചേ ഇവരോട് പറഞ്ഞിട്ട് കേൾക്കണ്ടേ അവൻ ഈ കാറിലുണ്ട്

” മാറ്‌ ഞാൻ നോക്കട്ടെ

‘ ഡോർ തുറന്നപ്പോൾ കെവിൻ അവനെ ലല്ലു ഇടിക്കാൻ കോളറിൽ പിടിച്ചേക്കുന്നു

” എടാ കെവിനെ നീയായിരുന്നാടാ ഇന്നലെ എന്നെ അടിച്ചെ!!

” അളിയാ ഞാൻ ആളുമാറി അടിച്ചതാ നിന്നോട് സോറി പറയണമെന്ന് ഉണ്ടായിരുന്നു പറയാതിരുന്നത് നീയെന്നെ അടിക്കുമെന്ന് പേടിച്ചാ അളിയാ സോറി

” അത് കളെ അറിയാതെയല്ലേ..ലല്ലു വിട്ര ഇവനൊരു പാവമാണ് ഇന്നലെ ഇവൻ അറിയാതെ അടിച്ചതാണെന്ന് പറഞ്ഞില്ലേ

” നീയൊന്നു മിണ്ടാതിരുന്നെ ഇവനിട്ട് രണ്ടെണ്ണം കൊടുക്കണം

” ചുമ്മാതിരിക്കെടാ ലല്ലു..

‘ പുറകീന്ന് കുട്ടായി ഓടിക്കൊണ്ട് വന്നു അവനെ ഞാൻ തടഞ്ഞു

” കുട്ടായി അടിക്കല്ലേ ഇവൻ ആരുമായും ഒരു പ്രശ്നത്തിനും പോകാത്ത പയ്യനാ.ഇവിടെ വച്ച് എന്തെങ്കിലും സീനായാൽ ഞാൻ കോളേജിന്ന് പുറത്താണ്

” എങ്കിൽ നീ ഒരടി കൊടുക്ക്‌

” ശേ നിന്നോടൊക്കെ പറഞ്ഞാൽ മനസിലാവില്ല അളിയാ രാഹുലെ നീയിങ്ങു വന്നേടാ

‘ രാഹുലിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവന് മനസിലായി

” ലല്ലു അവനെ വിട്ര നമുക്ക് പോകാം

‘ രാഹുലും ടീമും കാറും,ബൈക്കുമെടുത്ത് പോയി

” സച്ചി വേറെ പ്രശ്നം ഒന്നുമില്ലല്ലൊ??

” ഇല്ലളിയാ….ഞങ്ങള് പോട്ടെ??

” ഓക്കേടാ ശെരി

” ടാ ഈയൊരു പീറ പയ്യന അടിക്കാനാണ നീയൊക്കെ ഇവന്മാരെയും വിളിച്ചോണ്ട് വന്നെ??

” മൈരേ കോളേജല്ലെ ചിലപ്പോൾ വലിയ സീനായാലോ??എങ്കിലും നിനക്കൊരടി കൊടുക്കാമായിരുന്നു

” ഒന്നു പോടാ അളിയന്മാരെ അവനൊരു പാവം പയ്യനെ..നിങ്ങള് വാ

Leave a Reply

Your email address will not be published. Required fields are marked *