പോകാം…അപ്പൊ ഞങ്ങള് പോട്ടേടാ
” ഓക്കേടാ നിങ്ങള് വിട്ടോ
‘ കുട്ടായിയും,മോനുവും പിറകെ വന്നു
” ബാക്കിയുള്ളവൻമാരാ??
” അവന്മാർക്ക് പണിയുണ്ട് പിന്നെ ബാക്കിയുള്ളവൻമാര് പഠിക്കാനും പോയി..അവന്മാര് ഉണ്ടായിരുന്നെങ്കിൽ സീൻ മാറിയേനെ ഇനി അവന്മാര് വരുമ്പോൾ എന്താകൊ എന്തോ??
” നിങ്ങള് പറഞ്ഞാൽ മതി രണ്ടെണ്ണം കൊടുത്തിട്ടുണ്ടെന്ന്
” മ്മ്…മാമൻ പോയ
” ഓ ഉച്ചക്കായിരുന്നു ഫ്ലൈറ്റ്..നീയിന്ന് ഷോപ്പിൽ പോയില്ലേ??
” ഉച്ചക്കിറങ്ങി
” നീയോടാ കുട്ടായി??
” പണിക്ക് പോയതാ ഉച്ചക്ക് ചോറും കഴിച്ചിരുന്നപ്പോഴാ ഇവൻ വിളിച്ചത് ഞാനീ കാര്യം മറന്നിരിക്കേയിരുന്നു
” നീയൊക്കെ അവന്മാരെ എപ്പൊ വിളിച്ചു??
” അത് വരുന്ന വഴി വിളിച്ചോണ്ട് വന്നതാ
” ആ ലല്ലു മൈരനാണെങ്കിൽ വട്ടാണ് എന്തോ ഭാഗ്യത്തിന് ഞാൻ പറഞ്ഞപ്പോൾ അളിയനൊന്നും ചെയ്തില്ല
” നീ വിട്ടോ ഞങ്ങള് സിവിലിൽ പോയിട്ട് വരാം..പോയി ഡ്രസ്സ് മാറി വെയിറ്റ് ചെയ്
” എനിക്ക് വേണ്ടാ ഇനി കുറച്ച് ദിവസത്തേക്ക് കുടിയില്ല
” വേണ്ടെങ്കിൽ വേണ്ടാ ശെരി
‘ വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല ഒരു കുളിയും പാസാക്കി റൂമിൽ ഫോണും നോക്കിയരുന്നു നേരം സന്ധ്യയായി അമ്മ വന്നെന്ന് തോന്നുന്നു
” ഡാ മോനെ…
” എന്താ
” അപ്പുറത്തെ അങ്കിള് വരാൻ ഒരാഴ്ച കഴിയുമെന്ന്
” അമ്മ അവിടെയായിരുന്നോ??
” അതെ….കുറച്ചൂടെ കഴിയുമ്പോൾ ഞാൻ അങ്ങോട്ട് പോകും നീ ചോറിട്ട് കഴിക്കണം
” മറ്റേ വിലാസിനിയെന്നു പറയുന്നവർ എന്ത് പറഞ്ഞു??
” അവർക്ക് വരുന്ന തിങ്കളാഴ്ച മുതലേ വരാൻ പറ്റത്തുള്ളൂന്ന്
” അമ്മ ചോറിട്ട് വെച്ചിട്ട് പോ ഞാൻ കഴിച്ചോളാം…ഷിനി മിസ്സ് അമ്മയോട് എന്താ പറഞ്ഞെ??
” നല്ല കാര്യം തന്ന നീ പേടിക്കണ്ട..ദാ ചൊറിട്ട് വെച്ചിട്ടുണ്ട് കഴിച്ചോളണം ഞാൻ പോകുന്നു
” ശെരി
‘ കുറച്ച് കഴിഞ്ഞപ്പോൾ ചോറ് കഴിച്ച് കിടന്നു
°° എൻ്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു ഒരെണ്ണം മാത്രം ബാക്കി..